മഅദനിക്ക് നീതി ലഭിക്കാന്‍ പ്രക്ഷോഭത്തിനിറങ്ങും - മുസ്‌ലിം സംയുക്ത വേദി
തിരുവനന്തപുരം: മഅദനിക്ക് നീതി ലഭിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംയുക്ത വേദിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കും. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ തന്റെ നിരപരാധിത്വം മഅദനി വെളിപ്പെടുത്തിയിട്ടുള്ളതാണ്. എന്നിട്ടും അദ്ദേഹത്തെ വേട്ടയാടുന്നതിനെതിരെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ വൈരുധ്യത്തിന്റെ പേരില്‍ മിണ്ടാതിരിക്കുന്ന രാഷ്ട്രീയ-സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണെന്ന് വേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, സെക്രട്ടറിമാരായ ഹാഫിസ് സുലൈമാന്‍ മൗലവി, മുഹമ്മദ് ബാദുഷ മന്നാനി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മനുഷ്യാവകാശ ധ്വംസനത്തിനെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് വേദി ഭാരവാഹികള്‍ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളെ സമീപിക്കും. പ്രക്ഷോഭത്തിന് തുടക്കമിട്ട് ജനവരി രണ്ടിന് മഞ്ചേശ്വരത്ത് ഉദ്ദ്വാവരം ഷഹീദ് സദ്ദാം നഗറില്‍ പൊതുസമ്മേളനം ചേരും. തുടര്‍ന്ന് ജില്ലാ താലൂക്ക് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പദയാത്രകളും കാമ്പയിനുകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു
പി.ഡി.പി ധര്‍ണ നടത്തി തിരൂരങ്ങാടി: അബ്ദുള്‍നാസര്‍ മഅദനിക്ക് നീതിപൂര്‍വ്വകമായ വിചാരണ ഉറപ്പാക്കുക, എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കുക തുടങ്ങിയാ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി.തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്മാട്ട് സായാഹ്നധര്‍ണ നടത്തി. ധര്‍ണ്ണ പി.ഡി.പി. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡണ്ട് വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷതവഹിച്ചു. ഉസ്മാന്‍ കാച്ചടി, റസാക്ക് ഹാജി നന്നമ്പ്ര, ഷെഫീഖ്, അനസ് തെന്നല, ചെറക്കോട്ട് ഹംസ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment