പി.ഡി.പി. നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
തിരുവനന്തപുരം : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കേസ്സുകള്‍ കര്‍ണ്ണാടക പോലീസില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാനായി ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി. ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. കര്‍ണ്ണാടക പോലീസില്‍ നിന്നും അബ്ദുല്‍ നാസ്സര്‍ മഅദനിയോടുള്ള സമീപനം നീതിപൂര്‍വ്വകമല്ലെന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അദ്ധേഹത്തിന്റെ കാര്യത്തില്‍ നടക്കുന്നതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലിയും ജനറല്‍ സെക്രട്ടറി വര്‍ക്കല രാജുമാണ് ഗവര്‍ണറെ കണ്ടു നിവേദനം കൈമാറിയത്.
പി.ഡി.പി. രാജ്ഭവന്‍ ധര്‍ണ നടത്തി
തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് കര്‍ണാടകക്ക് പുറത്ത് വിചാരണ നടത്തുക, കേന്ദ്ര ഏജന്‍സിയെക്കൊണ്ട് ബാംഗ്ലൂര്‍ കേസ് പുനരന്വേഷണം നടത്തുക, മഅദനിക്ക് നീതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍സെക്രട്ടറി വര്‍ക്കല രാജിന്റെ അധ്യക്ഷതയില്‍ വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലി ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി, ജെ.എം.എഫ്. കണ്‍വീനര്‍ ഷബീര്‍ മൗലവി, കേരള മഹല്ല് ഇമാം ഐക്യവേദി ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, പി.ഡി.പി. സംസ്ഥാന ജില്ലാ നേതാക്കളായ മുഹമ്മദ് റജീബ്,യു.കെ.അബ്ദുല്‍ റഷീദ് മൗലവി, മാഹീന്‍ ബാദുഷ മൗലവി, സാബു കൊട്ടാരക്കര, അഡ്വ. മുട്ടം നാസര്‍, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, അഡ്വ. വള്ളിക്കുന്നം പ്രസാദ്, തോമസ് മാഞ്ഞൂരാന്‍, കെ.കെ. വീരാന്‍കുട്ടി, അഡ്വ. സത്യദേവ്, പിരപ്പന്‍കോട് അശോകന്‍, മൈലക്കാട് ഷാ, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സുബൈര്‍ പടുപ്പ്, ഹബീബ് റഹ്മാന്‍, തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ പാച്ചിറ സലാഹുദീന്‍, നടയറ ജബ്ബാര്‍, പനവൂര്‍ ഹസന്‍, സൈക്കോ നസീര്‍, ബീമാപള്ളി ഷാഫി, പി.ഡി.പി.വനിതാ വിഭാഗം നേതാക്കളായ ശ്രീജ മോഹന്‍, സീന ഷാജഹാന്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.കെ. തങ്കച്ചന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നിസാര്‍ മേത്തര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment