അഡ്വ. ഷംസുദ്ധീന് നേരെ ഗുണ്ടാ ആക്രമണം
മലപ്പുറം : പി.ഡി.പി. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ഷംസുദ്ധീന് നേരെ ഒരു സംഘം ഗുണ്ടകള്‍ ആക്രമണം നടത്തി.ആക്രമണത്തില്‍ പരുക്കേറ്റ ഷംസുദ്ധീനെ മലപ്പുറം ഓര്‍ക്കിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പി.ഡി.പി.മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ആക്രമത്തില്‍ പ്രതിഷേധിച്ചു ഇന്ന് മൂന്നു മണിക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടക്കും. മലപ്പുറത്ത് പി.ഡി.പി. നേതാക്കള്‍ക്ക് നേരെ ആക്രമണം പതിവ് സംഭവമാണ്. പി.ഡി.പി. വനിതാ വിഭാഗം നേതാവ് ശ്രീജാ മോഹന് നേരെയും സമാനമായ രീതിയില്‍ ആക്രമണം നടന്നിരുന്നു
No comments:
Post a Comment