23ന് പി.ഡി.പി. രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തും
കൊല്ലം:പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്കെതിരെ ജയിലില്‍ നടക്കുന്ന മനുഷ്യാവകാശലംഘനം അവസാനിപ്പിക്കുക, കേസിന്റെ വിചാരണ കര്‍ണാടക സംസ്ഥാനത്തിനു വെളിയില്‍ നടത്തുക, കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്പിക്കുക എന്നിവയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് 23ന് പി.ഡി.പി.രാജ്ഭവന്‍ ധര്‍ണ നടത്തുമെന്നു പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ അറിയിച്ചു. മഅദനിയോടു കാണിക്കുന്ന അനീതിക്കെതിരെ മുഖ്യമന്ത്രിയും രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണമെന്നും സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പി.ഡി.പി.കൊല്ലം ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ,സെക്രട്ടറി ഷമീര്‍ തേവലക്കര എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment