പി.ഡി.പി.യെ തകര്ക്കാമെന്നതു വ്യാമോഹം മാത്രം : അഡ്വ. അക്ബര്‍ അലി
കൊച്ചി : സാമ്രാജ്യത്വത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ പോരാടാനുള്ള ആര്‍ജ്ജവം പി.ഡി.പി. ക്ക് നഷ്ടപെട്ടിട്ടില്ലെന്നും അത്തരം വ്യാമോഹങ്ങള്‍ അസ്ഥാനത്താണെന്നും പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അല്‍ പ്രസ്താവിച്ചു. പി.ഡി.പി. സംസ്ഥാന തല പ്രതിനിധി സംഗമ ത്തില്‍ ആദ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തിന്റെ കരുത്തും ശക്തിയും സാധാരണ പ്രവര്‍ത്തകരാണ്.സാമാജ്യത്വത്തിനെതിരെയും ഫാസിസതിനെതിരെയും നീതിക്കുവെണ്ടിയുമുള്ള പോരാട്ടത്തിലെ നായകനാണ് അബ്ദുല്‍ നാസ്സര്‍ മഅദനി.അദ്ദേഹത്തിന് പിന്നില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും വര്‍ക്കിംഗ് ചെയര്‍മാന്‍ പറഞ്ഞു.
പി.ഡി.പി. ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി പ്രതിനിധികളുടെ അറിവിലെക്കയച്ച 22 പേജുകളുള്ള കത്ത് സെക്രട്ടറി മുഹമ്മദ് റജീബ് വായിച്ചു കേള്‍പ്പിച്ചു. പാര്‍ട്ടി ശത്രുക്കളുടെ കുതന്ത്രങ്ങളില്‍ വീണു പോകാതെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പാര്‍ട്ടി ആദര്‍ശങ്ങള്‍ക്കു കരുത്തു പകരാന്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കത്തില്‍ ചെയര്‍മാന്‍ ഉത്ബോധിപ്പിച്ചു. ഡിസംബര്‍ ആറ് വഞ്ചനാ ദിനമായി ആചരിക്കാനും ചെയര്‍മാന്റെ മോചനം ആവശ്യപ്പെട്ടു 26 നു രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചു.
ട്രഷറര്‍ അജിത്കുമാര്‍ ആസാദ്, വൈസ് ചെയര്‍മാന്‍ യു.കെ. അബ്ദുല്‍ റഷീദ് മോലവി, സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, മാഹിന്‍ ബാദുഷ മൌലവി, അഡ്വ. വള്ളികുന്നം പ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഡ്വ. മുട്ടം നാസ്സര്‍, തോമസ് മാഞ്ഞൂരാന്‍, കെ.കെ. വീരാന്‍ കുട്ടി, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷമീര്‍ പയ്യനങ്ങാടി, വുമണ്സ് ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ഭാരവാഹികളായ ശ്രീജ മോഹന്‍, സീന കായംകുളം എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി സ്വാഗതവും, എറണാകുളം ജില്ലാ സെക്രട്ടറി വി.എം. മാര്സന്‍ നന്ദിയും പറഞ്ഞു.
ബാബരി വഞ്ചനാ ദിനം
വീണ്ടുമൊരു ബാബരി ദിനം കൂടി കടന്നു പോവുകയാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായ ബാബരി മസ്ജിദ് ഒരു പറ്റം മദം പൊട്ടിയ മത വെറിയന്മാര്‍ ഭരണകൂട ഒത്താശയൊടെ തകര്‍ത്തെറിഞ്ഞിട്ട് 18 വര്‍ഷം പിന്നിടുകയാണ്. രാജ്യത്തു നടന്ന സാമുദായിക കലാപങ്ങളുമായി ബന്ധപെട്ട് നിരവധി ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു രാജ്യത്തിന്റെ എല്ലാ വിധ സൈനിക സന്നാഹങ്ങളും സാക്ഷി നില്‍ക്കെ വര്‍ഷങ്ങളായി ഒരു മത വിഭാഗം ആരാധിച്ചുപോന്നിരുന്ന ഒരു ആരാധനാലയം തകര്‍ത്തെറിയുമ്പോള്‍ ഖ്യാതിയുള്ള രാജ്യത്തിന്റെ സൈനിക വിഭാഗം ഒരു ലാത്തി ചാര്‍ജ്ജോ, ടിയര്‍ഗ്യാസ് പ്രയോഗമോ നടത്താതെ മൌനം പാലിച്ചു എന്നതു ലജ്ജാവഹമായ ഒരു ഓര്‍മ്മയായി നിലനില്‍ക്കുന്നു.
ലോകത്തിലെ എറ്റവും വലിയ മതേതര സ്വഭാവം നിലനില്ക്കുന്ന രാജ്യത്തിന്റെ മതേതര സ്വഭാവവും അഭിമാനവും ഒരുകൂട്ടം വര്‍ഗീയ കോമരങ്ങള്‍ തകര്‍ത്തെറിയുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മാളത്തില്‍ ഒളിക്കുകയായിരുന്നു.എല്ലാവിധ അതിക്രമങ്ങളും കാട്ടികൂട്ടിയ മത വെറിയന്മാരെ സുരക്ഷിതമായും വേഗത്തിലും വീട്ടിലെത്തിക്കാന്‍ പ്രത്യകമായി ട്രയിന്‍ അനുവദിച്ചു അന്നു രാജ്യം ഭരിച്ചവര്‍!
രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കാള രാത്രികളാണ് ബാബറി തകര്‍ന്ന നാളുകള്‍ സമ്മാനിച്ചത്. തങ്ങളുടെ ആരാധനാലയം തകര്‍ക്കപെട്ട വേദനയില്‍ കഴിയുന്നവരെ ഇന്ത്യയുടെ വ്യാവസായിക നഗരത്തിലുള്‍പ്പെടെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും അതിക്രൂരമായി വേട്ടയാടപെട്ടു.നിരവധി സ്ത്രീകള്‍ പിച്ചി ചീന്തപ്പെട്ടു.അനവധിയാളുകള്‍ ജീവനോടെ ചുട്ടരിക്കപ്പെട്ടു.അതുവരെ പരസ്പരം സൌഹാര്‍ദ്ദത്തിലും സഹവര്‍ത്തിത്വത്തിലും കഴിഞ്ഞിരുന്നവര്‍ പരസ്പരം കൊലവിളി നടത്തി.മാപ്പു പറയലും പ്രഖ്യാപനങ്ങളും മുറ പൊലെ നടന്നു. കൊണ്‍ഗ്രസ്സ് പരസ്യമായി രാജ്യത്തൊടു മാപ്പു പറഞ്ഞു. പക്ഷെ ജനങ്ങളുടെ കയ്യില്‍ പൊടിയിടാനുള്ള പതിവു വിദ്യകള്‍ മാത്രമായിരുന്നു അതൊക്കെയെന്നു പിന്നീടു കാലം തെളിയിച്ചു.മസ്ജിദ് പുനര്‍ നിര്‍മ്മിക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നുള്ള പ്രഖ്യാപങ്ങള്‍ ഇന്നും പ്രഖ്യാപനങ്ങളില്‍ മാത്രം. പതിനെട്ടു വര്‍ഷം പിന്നിട്ടിട്ടും,സംഘ്-പരിവാര്‍ നേതാക്കളുടെ വ്യക്തമായ പങ്കു വെളിപ്പെടുത്തുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടു വന്നിട്ടും,മൌനത്തിലാണു രാജ്യത്തെ എറ്റവും വലിയ മതേതര പാര്‍ട്ടി എന്നതു തീര്ത്തും ദുഃഖകരമാണ്.
രാജ്യത്തു മത ന്യൂനപക്ഷങ്ങളുടെ,പ്രത്യേകിച്ചും മുസ്ലിംകളുടെ ഇടയില്‍ തീവ്രവാദത്തിന്റെ അലയൊലികള്‍ കണ്ടു തുടങ്ങിയതു ബാബരിയുടെ പതനത്തോടെയാണു. അസംതൃപ്തരായ നിരവധി ചെറുപ്പക്കാര്‍ ജനാധിപത്യത്തിന്റെ വഴി വിട്ടു തീവ്രവാദത്തിന്റെ വഴി തേടിയതു ബാബരി സംഭവത്തിനു ശേഷമാണ്. മുസ്ലിം ലീഗില്‍ നിന്നു ഒരു പ്രബല വിഭാഗം ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ നെത്രത്വത്തില്‍ വിട്ടുപോവുകയും ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്കുകയും ചെയതതിനു കാരണവും ബാബരി മസ്ജിദ് സംഭവമായിരുന്നു. ദലിതുകളുടെയും, മുസ്ലിംകളുടെയും ഉന്നതി ലക്ഷ്യം വെച്ചു രൂപീക്രിതമായ പി.ഡി.പി.യുടെ രൂപീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നും ബാബരി തകര്‍ച്ചയായിരുന്നു. ബാബരി മസ്ജിദ് വിഷയം എറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതു കേരളത്തിലാണ്. അതിനു പ്രധാന കാരണം പി.ഡി.പി.യും അബ്ദുല്‍ നാസ്സര്‍ മദനിയും നടത്തിയ ശക്തമായ പോരാട്ടങ്ങളാണ്. ബാബരി വിഷയത്തില്‍ എറ്റവും ആത്മാര്‍തമായ സമീപനം സ്വീകരിച്ച പാര്‍ട്ടി പി.ഡി.പി.മാത്രമായിരുന്നു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ്. ബാബരി തകര്‍ച്ചക്കു ശേഷം ആദ്യമായി പ്രതിഷേധ സൂചകമായി അയോധ്യയിലേക്കു മാര്‍ച്ചു സംഘടിപ്പിച്ച രാഷ്ട്രീയ പ്രസ്ഥാനം പി.ഡി.പി.യാണ്.
നീതി പൂര്‍വ്വകമായ വിധി പ്രതീക്ഷിച്ചു നിയമ പോരാട്ടത്തിനിറങ്ങിയ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ബാബറി കേസ്സിലെ അലഹബാദ് കോടതി വിധി തീര്‍ത്തും നിരാശാജനകമായിരുന്നു.വിധി അനുകൂലമല്ലാതിരുന്നിട്ടും രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ ബഹുമാനിച്ചു കൊണ്ട് പരമോന്നത കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മുസ്ലിം സംഘടനകള്‍. ന്യായമായും നീതി പുലരും എന്ന പ്രതീക്ഷയോടെ. നമുക്കും അങ്ങിനെ പ്രത്യാശിക്കാം.
എം.എം.
കൊച്ചി : സൂഫിയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി
കൊച്ചി : ബംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനു നേരെ കര്‍ണ്ണാടക സര്‍ക്കാര്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ പത്നി സൂഫിയ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് നിവേദനം നല്‍കി.
No comments:
Post a Comment