കോണ്ഗ്രസ്സ് നിലപാട് സ്വാഗതാര്‍ഹം, തുടര്‍ നടപടികള്‍ വേണം : പി.ഡി.പി.
കൊച്ചി : വൈകിയെങ്കിലും സംഘ പരിവാര്‍ ഭീകരതയെ തുറന്നെതിര്‍ക്കാനും നിയമരമായും രാഷ്ട്രീയപരമായും നേരിടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്ലീനറി സമ്മേളന തീരുമാനം സ്വാഗതാര്‍ഹമാണെന്നും വിഷയത്തില്‍ തങ്ങളുടെ ആത്മാര്‍ഥത തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെയും നടപടികളിലൂടെയും തെളിയിക്കണമെന്നും പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവിച്ചു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യ സുരക്ഷയെ ബാധിക്കുന്ന പല നിലപാടുകളും പ്രവര്‍ത്തനങ്ങളും നടത്തുകയും അധികാരം ലഭിച്ച സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും ദ്രോഹിക്കുന്നതിനും മുന് പന്തിയില്‍ നില്‍ക്കുകയും ചെയ്ത സംഘപരിവാര്‍ ശക്തികളെ തുറന്നെതിര്‍ക്കുമെന്ന പ്ലീനറി സമ്മേളന തീരുമാനം സ്വാഗതാര്‍ഹാമാണ്. രാജ്യത്ത് പലയിടങ്ങളിലും നടന്ന കലാപങ്ങളില്‍ സംഘ പരിവാര്‍ ശക്തികളുടെ പങ്കാളിത്തം ഇതിനകം പുറത്തുവന്നതാണെന്നും ഇത് സംബന്ധമായി കൂടുതല്‍ അന്വേഷണം വേണമെന്നും പി.ഡി.പി. ആവശ്യപ്പെട്ടു. ബംഗ്ലൂര്‍ സ്ഫോടനം ഉള്‍പ്പെടെയുള്ള സ്ഫോടനങ്ങളെക്കുറിച്ച് നിശ്പക്ഷമായ അന്വേഷണം നടത്തി യദാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും അബ്ദുല്‍ നാസ്സര്‍ മഅദനിയുള്പ്പെടെയുള്ള നിരപരാധികളെ മോചിപ്പിക്കുകയും ചെയ്യണമെന്നും റജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment