16.6.09

തീവ്രവാദ ആരോപണം തെറ്റും, ശരിയും
ഒന്നരപ്പതിട്ടണ്ടായി തികച്ചും ജനാധിപത്യ സ്വഭാവത്തോടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പി.ഡി.പി. എന്നാല്‍ പലപ്പോഴും പി.ഡി.പി.യെയും അതിന്റെ ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മദനിയെയും ഭീകരതയും തീവ്രവാദവുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങള്‍ ആണ് നടക്കുന്നത്. ഏതാനും വലതുപക്ഷ മാധ്യമങ്ങളും, അവര്‍ക്കുവേണ്ടി മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ചില മുത്തശ്ശി പത്രങ്ങളും, മഞ്ഞ പത്രങ്ങളുടെ നിലവാരം പോലും ഇല്ലാത്ത ചില പത്രങ്ങളുമാണ് പ്രധാനമായും ഈ പ്രചാരവേലകള്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ ഈ പ്രചാരണങ്ങള്‍ പലപ്പോഴും അതിരുകടക്കുകയും, മാന്യതയുടെയും സഭ്യതയുടെയും അതിര്‍വരമ്പുകള്‍ ഭേദിക്കുകയും ചെയ്യുന്നു. ഈ അര്‍ത്ഥത്തിലാണ് അബ്ദുല്‍ നാസ്സര്‍ മദനിയെപ്പൊലെയുള്ള ഒരു പൊതുപ്രവര്‍ത്തകന്‍ മാധ്യമങ്ങള്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനത്തെ വിലയിരുത്തേണ്ടതും.യഥാര്‍ത്ഥത്തില്‍ തീവ്രവാദവും ഭീകരവാദവും പി.ഡി.പി.യുടെയും മദനിയുടെയും പേരില്‍ ആരോപിക്കപ്പെടുന്നതില്‍ അടിസ്ഥാനപരമായി വല്ല കാരണങ്ങളുമുണ്ടോ? ആരോപണങ്ങളുടെ ഘോഷയാത്രയുമായി കടനുവരുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ? രാഷ്ട്രീയ ലകഷ്യങ്ങള്‍ക്ക് വേണ്ടി എന്‍.ഡി.എഫിനെയും ബി.ജെ.പി.യെയും ഒന്നിച്ചു കൂട്ടുപിടിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുകയല്ലേ പലപ്പോഴും.ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭീകരമാരുടെ കൂടാരമായ ബി.ജെ.പി.യുമായി ഒളിഞ്ഞും തെളിഞും കൂട്ടുകൂടാന്‍ ഇവര്‍ക്ക് യാതൊരു ഉളുപ്പും ഇല്ല. ഗുജറാത്തിലെ ക്രൂരമായ നരമേധത്തിനു നേതൃത്വം നല്‍കിയ മോഡിയുടെ പാര്‍ട്ടിയുമായി എത്രതവണ കേരളത്തില്‍ ഇവര്‍ കൂട്ടുകൂടിയിട്ടുണ്ട്. വടകരയില്‍ പൊതുസ്വതന്ത്രന്‍ ആയി ഇവര്‍ അവതരിപ്പിച്ച രത്നസിങ്ങും, ബേപ്പൂരിലെ മാധവന്‍ കുട്ടിയും, വടക്കേ വയനാട്ടില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ സ്ഥനാര്തിയാക്കിയവരും ആരുടെ നോമിനിയായിരുന്നു ? ഈ പാര്‍ലിമെന്റ് തിരഞെടുപ്പില്‍ കേരളത്തിലെ കൊടും വര്‍ഗീയ സംഘടനയെന്ന് ഇവര്‍ തന്നെ പലപ്പോഴും വിശേഷിപ്പിച്ച എന്‍.ഡി.എഫിന് വേണ്ടി എത്രയെത്ര വേദികള്‍ ഇവര്‍ ഒരുക്കി കൊടുത്തു. പലയിടത്തും ബൂത്ത്‌ ഏജന്റുമാരുടെ വേഷത്തില്‍ പോലും എന്‍.ഡി.എഫുകാരെ ഇറക്കാന്‍ യാതൊരു മടിയും ഇവര്‍ക്കുണ്ടായില്ല.തങ്ങളുടെ ചെയര്‍മാന്‍ ഒന്‍പതര വര്ഷം ഭരണകൂട ഭീകരതയുടെ ബലിയാടായി ജയിലില്‍ കഴിയുമ്പോഴും തികച്ചും ജനാധിപത്യപരമായ പ്രക്ഷോഭങ്ങള്‍ നടത്തുകയായിരുന്നു പി.ഡി.പി. കേരളത്തില്‍ ഒരു പതിറ്റാണ്ടിനിടെ ഒരു രാഷ്ട്രീയ കൊലപാതകത്തില്‍ പോലും ഇടപെട്ടിട്ടില്ലാത്ത പാര്‍ട്ടിയാണ് പി.ഡി.പി.ഒന്പതരവര്‍ഷം തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ ജയില്‍വാസം അനുഭവിച്ച ഒരാള്‍, നിരപരാധിയെന്ന് കോടതി വിധിച്ച ഒരാള്‍ ; എന്തിനാണ് അദ്ധേഹത്തെ ഇനിയും വേട്ടയാടുന്നത്. കോയമ്പത്തൂര്‍ കേസ്സിന്റെ വിചാരണ വേളയില്‍ ലോകം ദര്‍ശിക്കാത്ത നിരവധി സംഭവങ്ങള്‍ക്ക് സക്ഷിയാകെണ്ടിവന്നില്ലേ നാം. അദ്ധേഹത്തിനു എതിരെ മൊഴിനല്‍കാന്‍ പൊലീസുകാര്‍ നല്‍കിയ കൈക്കൂലി സാക്ഷി കോടതിയില്‍ ഏല്‍പ്പിച്ച സംഭവം പോലുമുണ്ടായില്ലേ ? കോയമ്പത്തൂര്‍ കേസുമായി ഒരു ബന്ധവും ഇല്ലാതിരുന്ന ഒരു മുന്‍ മന്ത്രിയും അയാളുടെ ആജ്ഞാനുവര്‍ത്ത്തികളും എങ്ങിനെ സാക്ഷിപ്പട്ടികയില്‍ വന്നു ? ഇന്നും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ബാക്കിവേക്കുന്നില്ലേ അബ്ദുല്‍ നാസ്സര്‍ മദനിയുടെ ജയില്‍വാസം.പി.ഡി.പി.യെ പ്രധാനമായും എതിര്‍ക്കാന്‍ മുന്‍നിരയില്‍ ഉള്ളവര്‍ മുസ്ലിം ലീഗുകാരാണ്. തങ്ങളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ പി.ഡി.പിയിലൂടെ ജനം അറിയുന്നതും, യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു ജനങ്ങള്‍ ലീഗിനെ കൈവിടുന്നതും അവരെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. ഒരു പറ്റം ക്രിമിനലുകളുടെയും സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെയും കൂടാരമായി അധപ്പതിചിരിക്കുകയാണ് ഈ പാര്‍ട്ടി. തങ്ങളുടെ നേതാവിനെതിരെ കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ അധീശത്വം പ്രകടിപ്പിക്കാന്‍ വിമാനത്താവളത്തിന്റെ മുകളില്‍ ദേശീയ പതാക അഴിച്ചുമാറ്റി കേരളീയരെ ഞെട്ടിച്ചവരാന് ലീഗുകാര്‍. അക്ഷരം പഠിപ്പിക്കുന്ന അധ്യാപകനെ ചവിട്ടിക്കൊല്ലുകയും, കേസ്സില്‍ സാക്ഷിപറഞ്ഞാല്‍ സാക്ഷിയെ ഭൂമിയില്‍ തന്നെ വച്ചേക്കില്ലെന്നു കേന്ദ്ര മന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. പാഠപുസ്തകങ്ങള്‍ കത്തിച്ചവര്‍ക്ക്, നാദാപുരത്ത് നമ്പോടങ്കണ്ടി ഹമീദിന്റെ കൊലയാളിയെ ജാഥയുടെ മുന്നില്‍ നിര്‍ത്തി കൊലയാളിയെത്തേടി ജാഥ നയിക്കുകയും ഒരു നാടിനെ കലാപ ഭൂമിയാക്കുകയും ചെയ്തവര്‍ പി.ഡി.പി.യില്‍ തീവ്രവാദം ആരോപിക്കുന്നു. കുണ്ടൂരിലെ സൂഫിവര്യനെയും, നീലഗിരിയില്‍ പള്ളിയില്‍ കിടന്നുറങ്ങുന്നയാളെയും കൊന്നത് ലീഗുകാരായിരുന്നില്ലേ ?. കളശ്ശേരി സംഭവത്തില്‍ ഉള്‍‍പെട്ടു എന്ന ആരോപണം വന്നപ്പോള്‍ ബന്ധപ്പെട്ടയാളെ പാര്‍ട്ടിയുടെ ഉത്തരവാധിത്തപ്പെട്ട ഭാരവാഹിത്വത്തില്‍ നിന്നും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പി.ഡി.പി.പുറത്താക്കി. വിമാനത്താവളത്തില്‍ ദേശീയ പതാക അഴിച്ചുമാറ്റിയവരെയും, പാഠപുസ്തകം കത്തിച്ചവരെയും, പൊതു വേദിയില്‍ കൊലവിളി നടത്തിയവനെയും, പത്രപ്രവര്‍ത്തകയെ നാഭിക്കു ചവിട്ടിയവരെയും ലീഗുകാര്‍ എന്ത് ചെയ്തു ?പ്രചാരണങ്ങള്‍ മുന്നിട്ടു നിന്ന വലതുപക്ഷക്കാര്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പതിവുപോലെ മാളത്തിലേക്ക് വലിയും. പക്ഷെ ഇതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്ക് എന്ത് പകരം നല്‍കും ? കേരളത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ മദനിയുടെ പാര്‍ട്ടിക്കും, മദനിക്കും ഇടമില്ല എന്ന് ആര് വിധിച്ചാലും അവര്‍ തകര്‍ത്തെറിയപ്പെടുക തന്നെ ചെയ്യും. രാജ്യത്തിന്‍റെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന വര്‍ഗീയതയുമായി സന്ധിചെയ്യുന്ന, സാമ്രാജ്യത്വത്തിന് പാദസേവ ചെയ്യുന്നവരുമായി സന്ധിയില്ലാ പോരാട്ടത്തിലാണ് പി.ഡി.പി. നിശ്ചയം വരാന്‍ പോക്കുന്ന മലവെള്ളപാച്ചിലില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്ന ഇത്തരം പ്രചാരണക്കാര്‍ ഒലിച്ചുപോവുക തന്നെ ചെയ്യും.എം എം തിരുവള്ളൂര്‍

No comments: