പി.ഡി.പി.യുടെ ആവിര്‍ഭാവ കാലം മുതല്‍ പി.വി.ഐ. എന്ന പേരില്‍ സൗദി അറേബ്യയില്‍ പ്രവര്‍ത്തിച്ചു വരുന്ന പീപ്പിള്‍സ് വോയിസ് ഓഫ് ഇന്ത്യ കൂടി പി.സി.എഫ്. അഥവാ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം എന്ന പേര് സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇതോടെ പി.വി.ഐ. ഇല്ലാതായതായും സൗദി അറേബ്യയില്‍ ഇനി പി.ഡി.പി.യുടെ പ്രവാസി സംഘടന അറിയപ്പെടുക പി.സി.എഫ്. എന്ന പേരില്‍ ആയിരിക്കും എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത പി.വി.ഐ. നേതാക്കളുടെയും പ്രധാന പ്രവര്‍ത്തകരുടെയും യോഗത്തില്‍ വച്ച് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മദനിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ചെയര്‍മാന് സ്വീകരണം നല്കി
ജിദ്ദ: വിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ കുടുംബസമേതം എത്തിയ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിക്ക് ജിദ്ദ വിമാനത്താവളത്തില്‍ പീപ്പിള്‍സ് വോയിസ് ഓഫ് ഇന്ത്യ (പി.വി.ഐ.) പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പ്രസിഡന്റ് പി.എ. മുഹമ്മദ് റാസി, ഉമര്‍ മേലാറ്റൂര്‍, ഇ.എം. അനീസ്, അബ്ദുള്ള പട്ടാമ്പി, അബ്ദുല്‍കരീം മഞ്ചേരി, അബ്ദുല്‍ റൗഫ് തലശ്ശേരി, മുസ്തഫ പുകയൂര്‍, യൂസുഫ് മുല്ലപ്പള്ളി, ബഷീര്‍ പെരുവള്ളൂര്‍, സിദ്ദിഖ് മഞ്ഞപ്പെട്ടി, നജീബ് പെരിന്തല്‍മണ്ണ, അന്‍സാര്‍ കരുനാഗപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.15 ദിവസം മക്കയില്‍ തങ്ങുന്ന മഅദനി ജിദ്ദയില്‍ പി.ഡി.പി.യുടെ പ്രവാസി സംഘടനയ്ക്ക് പുതിയ നാമകരണപ്രഖ്യാപനം നിര്‍വഹിക്കുകയും സംഘടനാ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം എന്നായിരിക്കും പി.ഡി.പി. പ്രവാസി സംഘടനയുടെ പുതിയ പേര്‍. പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് രജീബും മഅദനിയുടെ കൂടെയുണ്ട്.
No comments:
Post a Comment