പി.ഡി.പി. ക്ക് അതിജീവനത്തിന്‍റെ പതിനാറാം ജന്മദിനം
മലപ്പുറം: പി.ഡി.പി പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ 16-റാം ജന്മദിനം കേരളമൊട്ടുക്കും സാമ്രാജ്യത്വ ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആഘോഷിച്ചു. തിരഞ്ഞെടുപ്പ് രംഗത്തായതിനാല്‍ പ്രത്യേക പരിപാടികളൊന്നും ഇല്ലായിരുന്നെങ്ങിലും പ്രധാന കവലകളിലെല്ലാം പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തിയിരുന്നു. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ സാന്നിധ്യത്തിലാണ് മലപ്പുറത്ത് ജന്മദിന സമ്മേളനം സംഘടിപ്പിച്ചത്. നയരൂപവത്‌കരണ സമിതി ചെയര്‍മാന്‍ സി.കെ.അബ്ദുല്‍അസീസ് മഅദനിക്ക് മധുരം നല്‍കിയാണ് ചടങ്ങാരംഭിച്ചത്. യോഗത്തിലെത്തിയ പ്രവര്‍ത്തകര്‍ക്ക് മഅദനി മധുരം വിതരണംചെയ്‌തു. ജന്മദിനത്തോടനുബന്ധിച്ച് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. അബ്ദുന്നാസര്‍ മഅദനി ജന്മദിന സന്ദേശപ്രഭാഷണം നടത്തി. സ്ഥാപകനേതാവ് നീണ്ട 10 വര്‍ഷക്കാലം ജയിലില്‍ അടയ്‌ക്കപ്പെട്ടിട്ടും ഒരു പോറലും ഏല്‍ക്കാത്ത ഇന്ത്യയിലെ തന്നെ അപൂര്‍വം പ്രസ്ഥാനങ്ങളിലൊന്നാണ് പി.ഡി.പിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.കെ.അബ്ദുള്‍ അസീസ് സംസാരിച്ചു. വര്‍ക്കല രാജ്, യു.കുഞ്ഞിമുഹമ്മദ്, ഗഫൂര്‍ പുതുപ്പാടി, അജിത്‌കുമാര്‍ ആസാദ്, അഡ്വ. വള്ളിക്കുന്നന്‍ പ്രസാദ്, പി.എ.സലാം, സുബൈര്‍ സബാഹി, മുഹമ്മദ് റജീബ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഹനീഫ പുത്തനത്താണി നന്ദി പറഞ്ഞു.
No comments:
Post a Comment