ഓഫീസിനുനേരെ അക്രമം പുത്തനത്താണി: ബൈപ്പാസ് റോഡിലെ പി.ഡി.പി ഓഫീസിനുനേരെ ഞായറാഴ്‌ച വൈകീട്ട് അക്രമമുണ്ടായി. ബൈക്കിലെത്തിയ ഏതാനുംപേര്‍ ഓഫീസിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. കൊടിയും ബോര്‍ഡും നശിപ്പിക്കാനും ശ്രമമുണ്ടായി. ഈ സമയം ടൗണില്‍ ആതവനാട് പഞ്ചായത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആഹ്ല്‌ളാദപ്രകടനം നടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ ബൈപ്പാസ് ജങ്‌ഷനില്‍ തമ്പടിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കല്‍പകഞ്ചേരി പോലീസ് സ്ഥിതി ശാന്തമാക്കി.
'യു.ഡി.എഫ് അക്രമം അവസാനിപ്പിക്കണം' - പി.ഡി.പി പൊന്നാനി: യു.ഡി.എഫ് പ്രവര്‍ത്തകര്‍ പി.ഡി.പി പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു. കെ. കാദറിന്റെ വീട് ആക്രമിച്ചതിലും അയിരൂരിലും മറ്റും കൊടിതോരണങ്ങള്‍ നശിപ്പിച്ചതിലും യോഗം പ്രതിഷേധിച്ചു. ടി. മുഹമ്മദ്‌ബാവ, അസീസ്, പി.വി. ഷംസുദ്ദീന്‍, കെ. ഷാജിമോന്‍, മൊയ്‌തുണ്ണി എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment