23.6.09

സിപിഎമ്മിന്റെ തളര്‍ച്ച ഫാസിസ്റ്റുകളെ ശക്തിപ്പെടുത്തും - പി.ഡി.പി.
ആലപ്പുഴ: സിപിഎമ്മിന്റെ തളര്‍ച്ച ഫാസിസ്റ്റ്‌ ശക്തികളുടെ വളര്‍ച്ചയ്‌ക്കു മാത്രമേ ഉപകരിക്കൂ എന്നും സിപിഎമ്മിനെതിരെ കുരിശു യുദ്ധത്തിന്‌ ഇറങ്ങിയിരിക്കുന്ന സാമുദായിക സംഘടനകളും മുതലെടുപ്പു നടത്തുന്ന യുഡിഎഫും ഇത്‌ തിരിച്ചറിയണമെന്നും പിഡിപി സംസ്ഥാന ട്രഷറര്‍ അജിത്‌ കുമാര്‍ ആസാദ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിയെപ്പോലുള്ള ഫാസിസ്റ്റ്‌ ശക്തികളെ പ്രതിരോധിക്കുന്നതില്‍ സിപിഎമ്മിനും എന്‍എസ്‌എസ്‌, എസ്‌എന്‍ഡിപി തുടങ്ങിയ സംഘടനകള്‍ക്കുമുള്ള പങ്ക്‌ വലുതാണെന്ന്‌ മതന്യൂനപക്ഷങ്ങളും ക്രിസ്‌ത്യന്‍ നേതാക്കളും തിരിച്ചറിയണമെന്നും പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങളില്‍ മത നേതാക്കള്‍ ഇടപെടുന്നത്‌ ജനാധിപത്യ സംവിധാനത്തിന്‌ ഭീഷണിയാകും. തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ഇടയലേഖനം വായിക്കുന്ന രീതി ഇതര സമുദായങ്ങളും സ്വീകരിച്ചാല്‍ മതാധിപത്യവും വര്‍ഗീയതയും വളരുമെന്നും പറഞ്ഞു. പത്രസമ്മേളനത്തില്‍ ഹസ്സന്‍ പൈങ്ങാമഠം, എ. അന്‍സാരി, ഷാജി കൃഷ്‌ണന്‍, ഇ. ഹബീബ്‌, അന്‍സാരി ചെമ്മാരപ്പള്ളി, നിസാര്‍ സേട്ട്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
സദ്ദാം ഭവനനിര്‍മാണ പദ്ധതി മലപ്പുറം ജില്ലയില്‍ തുടക്കമായി
തിരൂരങ്ങാടി: പി.ഡി.പി സംസ്ഥാന കമ്മിറ്റിയുടെ സദ്ദാം ഭവനനിര്‍മാണ പദ്ധതിയുടെ ഭാഗമായി ചേളാരിയില്‍ നിര്‍മിക്കുന്ന വീടിന്‌ മൂന്നിയൂര്‍ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ.പി.മുഹമ്മദ്‌ തറക്കല്ലിട്ടു. മൂന്നിയൂരില്‍ നിര്‍മിക്കുന്ന വീടിനുള്ള ധനസഹായം മൊയ്‌തീന്‍ മൂന്നിയൂര്‍ കുടുംബത്തെ ഏല്‌പിച്ചു. സി.എം.കെ. സിദ്ദിഖ്‌, വി.പി.അബ്ദുള്‍സലാം, റാഫി, സലാം ചേളാരി, എന്‍.എം. ജംഷീദ്‌ എന്നിവര്‍ പങ്കെടുത്തു.

No comments: