വെടിവെയ്‌പില്‍ മരിച്ചവരുടെ കുടുംബത്തിന് പി.ഡി.പി. ഒരുലക്ഷം വീതം നല്‍കും
തിരുവനന്തപുരം: ചെറിയതുറ പോലീസ് വെടിവെയ്‌പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 10,000 രൂപ വീതം നല്‍കും. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിലെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ഏറ്റെടുത്ത് അന്‍വാര്‍ശേരി സ്ഥാപനങ്ങളില്‍ പഠിപ്പിക്കും. ബീമാപള്ളിയില്‍ പോലീസിന് വീഴ്‌ചയുണ്ടായെങ്കിലും സര്‍ക്കാര്‍ സ്വീകരിച്ച അടിയന്തര നടപടികള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍, സംഭവം മുതലെടുക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നതായി മഅദനി ആരോപിച്ചു. സാമുദായിക സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ശ്രമങ്ങളില്‍നിന്ന് ആ സംഘടനകള്‍ പിന്മാറണം. ഒരു ക്രിമിനലാണ് യഥാര്‍ഥ പ്രതി. എന്നാല്‍, തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ഇരുഭാഗത്തുനിന്നും കൂടുതല്‍ പേരെ പ്രതിചേര്‍ക്കാന്‍ പോലീസ് നടത്തുന്ന നീക്കം അവസാനിപ്പിക്കണം. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കണമെന്നും മഅദനി ആവശ്യപ്പെട്ടു. പൂന്തുറ സിറാജ്, സി.കെ.അബ്ദുള്‍അസീസ്, വര്‍ക്കല രാജ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

No comments:
Post a Comment