ഐ.എസ്.എഫ്. പ്രവര്‍ത്തനം ശക്തിപ്പെടുത്തും
കൊച്ചി: പി.ഡി.പി.യുടെ വിദ്യാര്‍ത്ഥിവിഭാഗമായ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (ഐ.എസ്.എഫ്.) പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കാഞ്ഞിരമറ്റം ടി.കെ. സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ ജയില്‍വാസകാലത്ത് ദുര്‍ബലപ്പെട്ട സംഘടനയെ ശക്തിപ്പെടുത്താന്‍ കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ചതായും സിറാജ് പറഞ്ഞു. ഇതിന്റെ ഭാഗമായി 101 വിദ്യാര്‍ത്ഥികളെ ദത്തെടുത്തു പഠിപ്പിക്കും. കൂടാതെ 10,001 നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായങ്ങള്‍ വിതരണം ചെയ്യും. ജൂണ്‍ രണ്ടാംവാര,ം കൊച്ചിയില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പഠനസഹായവിതരണം നിര്‍വഹിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയിസി ജോണ്‍, സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി സുബൈര്‍ വെട്ടിയാനിക്കല്‍ എന്നിവരും പങ്കെടുത്തു
No comments:
Post a Comment