28.6.09

P.C.F. CONVENSION PHOTOS











27.6.09

അബ്ദുല്‍ നാസ്സര്‍ മഅ്ദനി ഉംറ കഴിഞ്ഞു തിരിച്ചെത്തി
വിശുദ്ധ ഉംറ നിര്‍വഹിച്ചശേഷം പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി, ഭാര്യ സൂഫിയ, മക്കളായ ഉമര്‍ മുഖ്ത്താര്‍, സലാഹുദ്ദീന്‍ അയൂബി, പി.ഡി.പി. സംസ്ഥാനസെക്രട്ടറി മുഹമ്മദ് റജീബ് എന്നിവര്‍ നാട്ടില്‍ തിരിച്ചെത്തി . ജിദ്ദ ഘടകം പ്രസിഡന്റ് പി.എ. മുഹമ്മദ് റാസി തലയോലപ്പറമ്പ്, നേതാക്കളായ അന്‍വര്‍ പാലക്കാട്, ഇ.എം. അനീസ് അഴീക്കോട്, അബ്ദുള്‍കരീം മഞ്ചേരി, താഹ കഞ്ഞിപ്പുഴ, ഉമര്‍ മേലാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പി.സി.എഫ്. പ്രവര്‍ത്തകര്‍ ഇവരെ യാത്രയയക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

പി.ഡി.പി.ക്ക് ഏകീകൃത പ്രവാസി സംഘടന (പി.സി.എഫ്‌.)




പി.ഡി.പി.യുടെ ആവിര്‍ഭാവ കാലം മുതല്‍ പി.വി.ഐ. എന്ന പേരില്‍ സൗദി അറേബ്യയില്‍ പ്രവര്‍ത്തിച്ചു വരുന്ന പീപ്പിള്‍സ്‌ വോയിസ്‌ ഓഫ് ഇന്ത്യ കൂടി പി.സി.എഫ്‌. അഥവാ പീപ്പിള്‍സ്‌ കള്‍ച്ചറല്‍ ഫോറം എന്ന പേര് സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇതോടെ പി.വി.ഐ. ഇല്ലാതായതായും സൗദി അറേബ്യയില്‍ ഇനി പി.ഡി.പി.യുടെ പ്രവാസി സംഘടന അറിയപ്പെടുക പി.സി.എഫ്‌. എന്ന പേരില്‍ ആയിരിക്കും എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത പി.വി.ഐ. നേതാക്കളുടെയും പ്രധാന പ്രവര്‍ത്തകരുടെയും യോഗത്തില്‍ വച്ച് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മദനിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ചെയര്‍മാന് സ്വീകരണം നല്കി
ജിദ്ദ: വിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ കുടുംബസമേതം എത്തിയ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിക്ക് ജിദ്ദ വിമാനത്താവളത്തില്‍ പീപ്പിള്‍സ് വോയിസ് ഓഫ് ഇന്ത്യ (പി.വി.ഐ.) പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പ്രസിഡന്റ് പി.എ. മുഹമ്മദ് റാസി, ഉമര്‍ മേലാറ്റൂര്‍, ഇ.എം. അനീസ്, അബ്ദുള്ള പട്ടാമ്പി, അബ്ദുല്‍കരീം മഞ്ചേരി, അബ്ദുല്‍ റൗഫ് തലശ്ശേരി, മുസ്തഫ പുകയൂര്‍, യൂസുഫ് മുല്ലപ്പള്ളി, ബഷീര്‍ പെരുവള്ളൂര്‍, സിദ്ദിഖ് മഞ്ഞപ്പെട്ടി, നജീബ് പെരിന്തല്‍മണ്ണ, അന്‍സാര്‍ കരുനാഗപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.15 ദിവസം മക്കയില്‍ തങ്ങുന്ന മഅദനി ജിദ്ദയില്‍ പി.ഡി.പി.യുടെ പ്രവാസി സംഘടനയ്ക്ക് പുതിയ നാമകരണപ്രഖ്യാപനം നിര്‍വഹിക്കുകയും സംഘടനാ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം എന്നായിരിക്കും പി.ഡി.പി. പ്രവാസി സംഘടനയുടെ പുതിയ പേര്‍. പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് രജീബും മഅദനിയുടെ കൂടെയുണ്ട്.






23.6.09

വെടിവെയ്‌പില്‍ മരിച്ചവരുടെ കുടുംബത്തിന്‌ പി.ഡി.പി. ഒരുലക്ഷം വീതം നല്‍കും
തിരുവനന്തപുരം: ചെറിയതുറ പോലീസ്‌ വെടിവെയ്‌പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന്‌ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനി അറിയിച്ചു. പരിക്കേറ്റവര്‍ക്ക്‌ 10,000 രൂപ വീതം നല്‍കും. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിലെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ഏറ്റെടുത്ത്‌ അന്‍വാര്‍ശേരി സ്ഥാപനങ്ങളില്‍ പഠിപ്പിക്കും. ബീമാപള്ളിയില്‍ പോലീസിന്‌ വീഴ്‌ചയുണ്ടായെങ്കിലും സര്‍ക്കാര്‍ സ്വീകരിച്ച അടിയന്തര നടപടികള്‍ സ്വാഗതാര്‍ഹമാണ്‌. എന്നാല്‍, സംഭവം മുതലെടുക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നതായി മഅദനി ആരോപിച്ചു. സാമുദായിക സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ശ്രമങ്ങളില്‍നിന്ന്‌ ആ സംഘടനകള്‍ പിന്മാറണം. ഒരു ക്രിമിനലാണ്‌ യഥാര്‍ഥ പ്രതി. എന്നാല്‍, തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ഇരുഭാഗത്തുനിന്നും കൂടുതല്‍ പേരെ പ്രതിചേര്‍ക്കാന്‍ പോലീസ്‌ നടത്തുന്ന നീക്കം അവസാനിപ്പിക്കണം. ഗുരുതരമായി പരിക്കേറ്റവര്‍ക്ക്‌ കൂടുതല്‍ ധനസഹായം നല്‍കണമെന്നും മഅദനി ആവശ്യപ്പെട്ടു. പൂന്തുറ സിറാജ്‌, സി.കെ.അബ്ദുള്‍അസീസ്‌, വര്‍ക്കല രാജ്‌ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
സിപിഎമ്മിന്റെ തളര്‍ച്ച ഫാസിസ്റ്റുകളെ ശക്തിപ്പെടുത്തും - പി.ഡി.പി.
ആലപ്പുഴ: സിപിഎമ്മിന്റെ തളര്‍ച്ച ഫാസിസ്റ്റ്‌ ശക്തികളുടെ വളര്‍ച്ചയ്‌ക്കു മാത്രമേ ഉപകരിക്കൂ എന്നും സിപിഎമ്മിനെതിരെ കുരിശു യുദ്ധത്തിന്‌ ഇറങ്ങിയിരിക്കുന്ന സാമുദായിക സംഘടനകളും മുതലെടുപ്പു നടത്തുന്ന യുഡിഎഫും ഇത്‌ തിരിച്ചറിയണമെന്നും പിഡിപി സംസ്ഥാന ട്രഷറര്‍ അജിത്‌ കുമാര്‍ ആസാദ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിയെപ്പോലുള്ള ഫാസിസ്റ്റ്‌ ശക്തികളെ പ്രതിരോധിക്കുന്നതില്‍ സിപിഎമ്മിനും എന്‍എസ്‌എസ്‌, എസ്‌എന്‍ഡിപി തുടങ്ങിയ സംഘടനകള്‍ക്കുമുള്ള പങ്ക്‌ വലുതാണെന്ന്‌ മതന്യൂനപക്ഷങ്ങളും ക്രിസ്‌ത്യന്‍ നേതാക്കളും തിരിച്ചറിയണമെന്നും പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങളില്‍ മത നേതാക്കള്‍ ഇടപെടുന്നത്‌ ജനാധിപത്യ സംവിധാനത്തിന്‌ ഭീഷണിയാകും. തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ഇടയലേഖനം വായിക്കുന്ന രീതി ഇതര സമുദായങ്ങളും സ്വീകരിച്ചാല്‍ മതാധിപത്യവും വര്‍ഗീയതയും വളരുമെന്നും പറഞ്ഞു. പത്രസമ്മേളനത്തില്‍ ഹസ്സന്‍ പൈങ്ങാമഠം, എ. അന്‍സാരി, ഷാജി കൃഷ്‌ണന്‍, ഇ. ഹബീബ്‌, അന്‍സാരി ചെമ്മാരപ്പള്ളി, നിസാര്‍ സേട്ട്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
സദ്ദാം ഭവനനിര്‍മാണ പദ്ധതി മലപ്പുറം ജില്ലയില്‍ തുടക്കമായി
തിരൂരങ്ങാടി: പി.ഡി.പി സംസ്ഥാന കമ്മിറ്റിയുടെ സദ്ദാം ഭവനനിര്‍മാണ പദ്ധതിയുടെ ഭാഗമായി ചേളാരിയില്‍ നിര്‍മിക്കുന്ന വീടിന്‌ മൂന്നിയൂര്‍ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ.പി.മുഹമ്മദ്‌ തറക്കല്ലിട്ടു. മൂന്നിയൂരില്‍ നിര്‍മിക്കുന്ന വീടിനുള്ള ധനസഹായം മൊയ്‌തീന്‍ മൂന്നിയൂര്‍ കുടുംബത്തെ ഏല്‌പിച്ചു. സി.എം.കെ. സിദ്ദിഖ്‌, വി.പി.അബ്ദുള്‍സലാം, റാഫി, സലാം ചേളാരി, എന്‍.എം. ജംഷീദ്‌ എന്നിവര്‍ പങ്കെടുത്തു.

16.6.09

ഓഫീസിനുനേരെ അക്രമം പുത്തനത്താണി: ബൈപ്പാസ്‌ റോഡിലെ പി.ഡി.പി ഓഫീസിനുനേരെ ഞായറാഴ്‌ച വൈകീട്ട്‌ അക്രമമുണ്ടായി. ബൈക്കിലെത്തിയ ഏതാനുംപേര്‍ ഓഫീസിലേക്ക്‌ അതിക്രമിച്ച്‌ കയറാന്‍ ശ്രമിക്കുകയായിരുന്നു. കൊടിയും ബോര്‍ഡും നശിപ്പിക്കാനും ശ്രമമുണ്ടായി. ഈ സമയം ടൗണില്‍ ആതവനാട്‌ പഞ്ചായത്ത്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകരുടെ ആഹ്ല്‌ളാദപ്രകടനം നടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ ബൈപ്പാസ്‌ ജങ്‌ഷനില്‍ തമ്പടിച്ചത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കല്‍പകഞ്ചേരി പോലീസ്‌ സ്ഥിതി ശാന്തമാക്കി.
'യു.ഡി.എഫ്‌ അക്രമം അവസാനിപ്പിക്കണം' - പി.ഡി.പി പൊന്നാനി: യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ പി.ഡി.പി പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ പി.ഡി.പി ആവശ്യപ്പെട്ടു. കെ. കാദറിന്റെ വീട്‌ ആക്രമിച്ചതിലും അയിരൂരിലും മറ്റും കൊടിതോരണങ്ങള്‍ നശിപ്പിച്ചതിലും യോഗം പ്രതിഷേധിച്ചു. ടി. മുഹമ്മദ്‌ബാവ, അസീസ്‌, പി.വി. ഷംസുദ്ദീന്‍, കെ. ഷാജിമോന്‍, മൊയ്‌തുണ്ണി എന്നിവര്‍ പ്രസംഗിച്ചു.
എനിക്കെതിരേ തെളിവുകളില്ല: മഅ്‌ദനി
കൊച്ചി: തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ മണിക്കൂറുകളോളം ചോദ്യം ചെയ്‌തിട്ടും പ്രത്യക്ഷമായും പരോക്ഷമായും തനിക്കെതിരേ തെളിവുകളൊന്നുമില്ലെന്നു പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅ്‌ദനി. ചോദ്യം ചെയ്യലിനുശേഷം വസതിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌. കാശ്‌മീരില്‍ വെടിയേറ്റു മരിച്ച തീവ്രവാദികളുമായി ബന്ധപ്പെടുത്താനുളള ഒരു കാര്യവും ചോദ്യം ചെയ്യലില്‍ ഉണ്ടായില്ല. പി.ഡി.പിയില്‍ നിന്നും ആദ്യകാലത്ത്‌ തെറ്റിപ്പിരിയുകയും പിന്നീട്‌ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തവരുമായി തനിക്കൊരു ബന്ധവുമില്ലെന്നു ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്‌ഥരെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.സര്‍ഫറാസ്‌ നവാസ്‌ തനിക്കെതിരേ മൊഴി നല്‍കിയെന്നു മാധ്യമങ്ങള്‍ മുഖേനയാണ്‌ അറിഞ്ഞതെന്നും ഇയാളുടെ പേരുതന്നെ ആദ്യമായി കേള്‍ക്കുകയാണെന്നും മഅ്‌ദനി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്‌ഥര്‍ വളരെ മാന്യമായാണ്‌ പെരുമാറിയത്‌. ഭക്ഷണം കഴിക്കുന്നതിനും നിസ്‌കരിക്കാനും അനുവദിച്ചു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ തലവന്‍ ഡി.ഐ.ജി. വിനോദ്‌ കുമാര്‍ സത്യസന്ധനും സ്വാധീനത്തിനു വഴങ്ങാത്ത വ്യക്‌തിയുമാണ്‌. അന്വേഷണ ഉദ്യോഗസ്‌ഥരില്‍ പൂര്‍ണ വിശ്വാസമുണ്ട്‌. വിശദമായ അന്വേഷണം താന്‍ പല വേദികളിലും ആവശ്യപ്പെട്ടിട്ടുണ്ടെന്നു മഅ്‌ദനി പറഞ്ഞു. നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ അവസരമൊരുക്കുമെന്നതിനാല്‍ ചോദ്യം ചെയ്യല്‍ തനിക്ക്‌ അനുഗ്രഹമാണ്‌. 1994 ല്‍ മലപ്പുറത്തു പാര്‍ട്ടി സമ്മേളനം കഴിഞ്ഞു ഹോട്ടലില്‍ വിശ്രമിക്കുമ്പോഴാണ്‌ സൈനുദ്ദീന്‍ തന്നെ വന്നു കാണുന്നത്‌. പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞ്‌ പിരിഞ്ഞതല്ലാതെ തനിക്ക്‌ ഇയാളെക്കുറിച്ച്‌ കൂടുതലൊന്നും അറിയില്ലെന്നു മൊഴി നല്‍കിയതായി മഅ്‌ദനി പറഞ്ഞു. രണ്ടു മണിക്കൂറോളം സമയം സൂഫിയയെ അന്വേഷണസംഘം ഒറ്റയ്‌ക്കു ചോദ്യം ചെയ്‌തു. വീട്ടുവേലയ്‌ക്കു നിന്ന സ്‌ത്രീയുടെ സഹോദരീ പുത്രിയെ പഠിപ്പിച്ചതിനേ സംബന്ധിച്ച കാര്യങ്ങള്‍ സൂഫിയയോട്‌ ചോദിച്ചതായി മഅ്‌ദനി പറഞ്ഞു.ജയിലില്‍ സന്ദര്‍ശിക്കാനെത്തിയവര്‍, യൂസഫിന്റെ മതം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ വിശദമായി മഅ്‌ദനിയില്‍ നിന്നും ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യല്‍ പൊതുവേ തൃപ്‌തികരമായിരുന്നെങ്കിലും 12 വര്‍ഷം മുന്‍പ്‌ പി.ഡി.പിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഭക്ഷണം കഴിച്ച വീട്‌ കണ്ണൂരില്‍ എവിടെയാണെന്നതു പോലെയുളള ചോദ്യങ്ങള്‍ തനിക്ക്‌ അസ്വസ്‌ഥതയുണ്ടാക്കിയെന്ന്‌ അദ്ദേഹം പറഞ്ഞു.
ഐ.എസ്‌.എഫ്‌. പ്രവര്‍ത്തനം ശക്തിപ്പെടുത്തും
കൊച്ചി: പി.ഡി.പി.യുടെ വിദ്യാര്‍ത്ഥിവിഭാഗമായ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ (ഐ.എസ്‌.എഫ്‌.) പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. കാഞ്ഞിരമറ്റം ടി.കെ. സിറാജ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ ജയില്‍വാസകാലത്ത്‌ ദുര്‍ബലപ്പെട്ട സംഘടനയെ ശക്തിപ്പെടുത്താന്‍ കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ചതായും സിറാജ്‌ പറഞ്ഞു. ഇതിന്റെ ഭാഗമായി 101 വിദ്യാര്‍ത്ഥികളെ ദത്തെടുത്തു പഠിപ്പിക്കും. കൂടാതെ 10,001 നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനസഹായങ്ങള്‍ വിതരണം ചെയ്യും. ജൂണ്‍ രണ്ടാംവാര,ം കൊച്ചിയില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പഠനസഹായവിതരണം നിര്‍വഹിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയിസി ജോണ്‍, സംസ്ഥാന വര്‍ക്കിങ്‌ സെക്രട്ടറി സുബൈര്‍ വെട്ടിയാനിക്കല്‍ എന്നിവരും പങ്കെടുത്തു
നിരപരാധിത്വം തെളിയിക്കാന്‍ ചോദ്യംചെയ്യല്‍ സഹായിക്കും-മഅദനി
കൊച്ചി: തീവ്രവാദ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക്‌ അറുതിവരുത്താന്‍ ഇത്തരത്തിലൊരു വിചാരണ ആഗ്രഹിച്ചിരുന്നെന്ന്‌ പി.ഡി.പി. ചെയര്‍മാന്‍ അബ്ദു ന്നാസര്‍ മഅദനി. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ തുടര്‍ച്ചയായ രണ്ടാം ദിവസവും നടത്തിയ ചോദ്യം ചെയ്യലിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മഅദനി. നിരപരാധിത്വം തെളിയിക്കാന്‍ കിട്ടിയ അവസരമായാണ്‌ ചോദ്യം ചെയ്യലിനെ കാണുന്നത്‌. അന്വേഷണ ഉദ്യോഗസ്ഥരോട്‌ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്‌ ഏറെ ആശ്വാസമേകിയെന്നും മഅദനി പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി പ്രത്യക്ഷമായോ, പരോക്ഷമായോ ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല. പി.ഡി.പി.യുടെ ആദ്യകാല പ്രവര്‍ത്തകരെ കുറിച്ചും അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കപ്പെട്ടവരെ കുറിച്ചും ചോദ്യങ്ങളുണ്ടായി. ഇവരിലാരെങ്കിലും ജയിലില്‍ സന്ദര്‍ശിക്കാനെത്തിയിരുന്നോയെന്നും അന്വേഷിച്ചു. വീട്ടില്‍ നിര്‍ത്തിയിരുന്ന ആറു വയസ്സുകാരി, പോലീസ്‌ പിടിയിലായ സൈനുദ്ദീന്റെ മകളാണോയെന്ന്‌ അറിയില്ല. വീട്ടില്‍ ജോലിക്ക്‌ നിന്ന സ്‌ത്രീയുടെ അനുജത്തിയുടെ മകളാണ്‌ ആറു വയസ്സുകാരി. സൈനുദ്ദീനെ പോലീസ്‌ പിടിക്കുന്നതിനു മുമ്പേ കുട്ടി വീട്ടില്‍ നിന്ന്‌ പോയിരുന്നതായും ഉദ്യോഗസ്ഥരോട്‌ വെളിപ്പെടുത്തി. മലപ്പുറത്ത്‌ ഒരു ഹോട്ടലില്‍ വെച്ച്‌ സൈനുദ്ദീന്‍, തന്നെ കണ്ടെന്നാണ്‌ മൊഴി നല്‍കിയിട്ടുള്ളത്‌. മലപ്പുറത്തായിരുന്നപ്പോള്‍ പലരേയും കണ്ട കൂട്ടത്തില്‍ സൈനുദ്ദീനും ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. വ്യക്തിപരമായി ഇയാളെക്കുറിച്ച്‌ അറിയില്ല. 'റോ' പിടികൂടിയ സര്‍ഫറോസ്‌ നവാസിനെ പത്രങ്ങളില്‍ കണ്ടാണ്‌ അറിയുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞു. സൂഫിയ മഅദനിയേയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തു. സൈനുദ്ദീന്റെ മകള്‍ ആറുവയസ്സുകാരിയുടെ കാര്യവും ബസ്‌ കത്തിക്കല്‍ പ്രശ്‌നവുമാണ്‌ ചോദിച്ചത്‌. മറ്റൊരു ഭാഗത്ത്‌ മാറ്റി നിര്‍ത്തിയാണ്‌ ചോദ്യം ചെയ്‌തത്‌.
ചന്ദ്രികയുടെ സവര്‍ണഭാഷ്യങ്ങള്‍
ഡോ. അസീസ്‌ തരുവണ
`മാസ്‌ കമ്യൂണിക്കേഷനും മനഃശാസ്‌ത്രവും' എന്ന പ്രബന്ധത്തില്‍ ഉബര്‍ട്ടോ എക്കോ ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ രൂപകങ്ങളേയും വാര്‍പ്പു മാതൃകകളേയും സൃഷ്‌ടിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്‌. അതിലെ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇങ്ങനെയാണ്‌: ഒരേ കാര്യം പലതവണ ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെ കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ അബോധതലത്തില്‍ ഒരു `സബ്‌ലിമിനല്‍ ക്യൂസ്‌' ഉണ്ടാകുന്നു. ഉദാഹരണമായി, ഒരു സിനിമയില്‍ നാം ഒരു വില്ലന്‍ കഥാപാത്രത്തെ കാണുന്നു. കറുത്ത നിറം, കുറിയരൂപം, ചുവന്ന കണ്ണുകള്‍, കഷണ്ടി തുടങ്ങിയവയാണ്‌ ആ വില്ലന്റെ രൂപമെന്ന്‌ കരുതുക. തുടര്‍ന്ന്‌ നിരവധി സിനിമകളില്‍ ഇതേ വില്ലന്‍ കഥാപാത്രത്തെ, ഇതേ രൂപത്തില്‍ കാണുന്നുവെങ്കില്‍ നമ്മുടെ മനസ്സില്‍ വില്ലന്‍ എന്നതിന്റെ പ്രതീകമായി ആ കഥാപാത്രം മാറും. ഇനി ഇതേ രൂപമുള്ള, വില്ലത്തരമൊന്നുമില്ലാത്ത ഒരു നാട്ടുമ്പുറത്തുകാരനെ കാണുമ്പോള്‍ പെട്ടെന്ന്‌ ചിന്തിക്കുക `ഇയാളൊരു വില്ലനാണല്ലോ' എന്നാണ്‌.മാധ്യമങ്ങള്‍ സൃഷ്‌ടിച്ച ഇത്തരം നിരവധി രൂപകങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്‌. ചില സമുദായങ്ങളെ തിരിച്ചറിയാന്‍ ചില രൂപകങ്ങള്‍ മുമ്പേ സൃഷ്‌ടിച്ചുവച്ചിട്ടുണ്ട്‌. പഴയ നാടകങ്ങളിലും സിനിമകളിലും, അരപ്പട്ടയും കള്ളിത്തുണിയും ബനിയനും അതിലൊരു കത്തിയും മൊട്ടത്തലയും മുസ്‌ലിമിന്റെ രൂപമായിരുന്നു. അക്ഷരശുദ്ധിയില്ലായ്‌മ, പരുക്കന്‍ പ്രകൃതം എന്നിവ ഈ കഥാപാത്രങ്ങളുടെ സഹജ ഭാവങ്ങളും. പലിശക്ക്‌ പണം നല്‍കുന്ന, ഈ രൂപഭാവങ്ങളുള്ള കഥാപാത്രമാണെങ്കില്‍ അതൊരു `ഹാജിയാര്‍' കൂടിയായിരിക്കും. ഇപ്പറഞ്ഞതൊക്കെ ആഗോളതലത്തില്‍ മുസ്‌ലിംകളെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും ചാപ്പകുത്തുന്നതിന്‌ മുമ്പുള്ള കാര്യമാണ്‌.ഇപ്പോള്‍ ഇത്തരം മുദ്രകളും രൂപകങ്ങളും സൃഷ്‌ടിക്കുന്നത്‌ സാമ്രാജ്യത്വവും അവരുടെ കൈപ്പിടിയിലുള്ള മാധ്യമങ്ങളുമാണ്‌. മുസ്‌ലിംചിഹ്നങ്ങള്‍ സമം ഭീകരത എന്നത്‌ അതിലൊന്നാണ്‌. താടി, തൊപ്പി, ഹിജാബ്‌, നിസ്‌കാരത്തഴമ്പ്‌ തുടങ്ങിയവ ഭീകരവാദിയുടെയും തീവ്രവാദിയുടെയും ലക്ഷണങ്ങളായി മാധ്യമങ്ങള്‍ ബോധപൂര്‍വം പ്രക്ഷേപിക്കുന്നു.എന്നാല്‍ എല്ലാ താടിയും എല്ലാ തലപ്പാവുകളും ഭീകരതയായി കാണാറില്ല എന്ന വൈരുദ്ധ്യം ശ്രദ്ധിക്കേണ്ടതാണ്‌. മന്‍മോഹന്‍ സിംഗിന്റെ തലപ്പാവും താടിയും ഭീകരതയല്ല; വിശ്വാസത്തിന്റെ ചിഹ്നമാണ്‌. അബ്‌ദുന്നാസിര്‍ മഅ്‌ദനിക്ക്‌ ഈ ആനുകൂല്യം ബാധകമല്ല. കാരണം മന്‍മോഹന്‍ സിംഗ്‌ സിക്കുകാരനും മഅ്‌ദനി മുസ്‌ലിമുമാണ്‌. അപ്പോള്‍ പ്രശ്‌നം താടിയും തലപ്പാവുമല്ല, പിറന്ന സമുദായമാണ്‌.ഇത്‌ ചിഹ്നങ്ങളുടെ മാത്രം പ്രശ്‌നമല്ല, യഥാസ്ഥിതികം/ പുരോഗമനം, മിതവാദം/ തീവ്രവാദം തുടങ്ങി നിരവധി ദ്വന്ദ്വങ്ങള്‍ക്കും ഇത്‌ ബാധകമാണ്‌. താലിബാന്‍ സമം മുസ്‌ലിം എന്നിങ്ങനെയുള്ള സമവാക്യങ്ങളുമുണ്ട്‌. താലിബാന്‍ ചെയ്യുന്ന കാര്യങ്ങള്‍ (അവയില്‍ പലതും ഇസ്‌ലാമിന്റെ അന്തഃസത്തയ്‌ക്ക്‌ അനുയോജ്യമാണോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌) മുത്തലിക്കിയുടെ രാമസേന ചെയ്‌താല്‍ അതിനെ വിശേഷിപ്പിക്കാന്‍ യാഥാസ്ഥിതികം, പിന്തിരിപ്പത്തം, മൂരാച്ചികള്‍ തുടങ്ങിയ വിശേഷണങ്ങളല്ല, പാരമ്പര്യ സംരക്ഷണം, മൂല്യസംരക്ഷണം, പാശ്ചാത്യ സംസ്‌കാരികാധിനിവേശത്തെ തടയല്‍ തുടങ്ങിയ പരികല്‍പ്പനകളാണ്‌ ദേശീയ മാധ്യമങ്ങള്‍ വരികള്‍ക്കിടയില്‍ ചാര്‍ത്തികൊടുക്കാറുള്ളത്‌.സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മാത്രമല്ല, രാഷ്‌ട്രങ്ങള്‍ക്കും ഇത്തരം മുദ്രകള്‍ സാമ്രാജ്യത്വവും അവരുടെ വാര്‍ത്താമാധ്യമങ്ങളും ഒരുക്കിവച്ചിട്ടുണ്ട്‌. ഇറാന്‍ ഭീകരരാഷ്‌ട്രവും തീവ്രവാദം കയറ്റി അയക്കുന്ന രാജ്യവുമാണ്‌. ഫലസ്‌തീനും ഏറെക്കുറെ അങ്ങനെ തന്നെ. എന്നാലോ, അമേരിക്കയും ഇസ്രയേലും സമാധാനത്തിന്റെ സംരക്ഷകരും ഭീകരവാദികളുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട സംരക്ഷണം അത്യാവശ്യമായ രാജ്യങ്ങളുമാണ്‌. അതുകൊണ്ട്‌ ഇറാന്‍ അണ്വായുധം നിര്‍മിക്കുന്നത്‌ ലോകസമാധാനത്തിന്‌ ഭീഷണിയും ഇസ്രയേലും അമേരിക്കയും അണ്വായുധം കുന്നുകൂട്ടിവയ്‌ക്കുന്നത്‌ സമാധാനത്തിന്റെ സംരക്ഷണത്തിന്‌ അനിവാര്യവുമാണ്‌. ഇപ്പറഞ്ഞതില്‍ പലതും പച്ചയായി പറയാറില്ലെങ്കിലും അബോധതലത്തിലെ അടിയുറച്ച ധാരണകളാണ്‌. ശശി തരൂരിനെ പോലുള്ളവര്‍ ചിലപ്പോഴെങ്കിലും വിളിച്ചു പറഞ്ഞിട്ടുള്ളത്‌ ഈ പൊതുബോധമാണ്‌. അവര്‍ക്ക്‌ ഇസ്രയേലിന്റെ ബോംബുകളെക്കാള്‍ ഭീകരവും മാരകവും ഫലസ്‌തീനികളുടെ കല്ലേറാണ്‌. പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോസ്റ്റ്‌ ടെയ്‌ഞ്ചറസ്‌ സ്ഥാനാര്‍ത്ഥിയായ ശശിതരൂരിന്റെ കുപ്രസിദ്ധമായ ഇസ്രയേല്‍ അനുകൂലലേഖനം വേണ്ടവിധം വിശകലനം ചെയ്യപ്പെടാതെ പോയതിന്റെ അനേകം കാരണങ്ങളിലൊന്ന്‌ മേല്‍പറഞ്ഞ പൊതുബോധത്തിന്റെ ശക്തമായ മേല്‍ക്കോയ്‌മ മൂലം കൂടിയാണ്‌.മഅ്‌ദനി എന്ന ഇരഅബ്‌ദുന്നാസര്‍ മഅ്‌ദനിയുടെയോ പിഡിപിയുടെയോ ആശയാദര്‍ശങ്ങളുമായി യോജിപ്പുള്ള ആളല്ല ഈ ലേഖകന്‍. ചില കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ എതിര്‍ചേരിയിലുമാണ്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മഅ്‌ദനിയുടെയും പിഡിപിയുടെയും ആശയാദര്‍ശങ്ങള്‍ എന്റെ വിഷയമല്ല. അതേസമയം, മഅ്‌ദനി ഒഴിവാക്കാനാവാത്ത വിഷയമാണ്‌, പഴയശൈലിയില്‍നിന്ന്‌ പൂര്‍ണമായി പിന്‍വാങ്ങി എന്ന്‌ പറയുന്ന മഅ്‌ദനിയോട്‌, `സോറി നിങ്ങള്‍ മാറിയിട്ടില്ല, മാറിയിട്ടില്ല' എന്നാവര്‍ത്തിക്കുന്ന മുഖ്യധാരാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും പല്ലവി വിശകലന വിധേയമാക്കേണ്ടതുണ്ട്‌. മഅ്‌ദനിയുടെ ഒമ്പതര വര്‍ഷത്തെ ജയില്‍വാസത്തിന്‌ ശേഷമുള്ള, മാനസാന്തരപ്പെടുകയും പഴയ പാളിച്ചകള്‍ ഏറ്റുപറഞ്ഞ്‌ മുഖ്യധാരയോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന പുതിയകാലം തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്‌. എന്നാല്‍ പ്രശ്‌നം ഇതൊന്നുമല്ല. മഅ്‌ദനി പിന്‍തുണച്ചത്‌ ഇടതുപക്ഷത്തെയാണ്‌. അദ്ദേഹം എതിര്‍ക്കുന്നത്‌ സംഘ്‌പരിവാറിനെയും ആഗോള സാമ്രാജ്യത്വത്തെയും അവരുടെ ഇന്ത്യന്‍ ദല്ലാളുകളെയുമാണ്‌. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മാനസാന്തരം സ്വീകാര്യമല്ല എന്നാണ്‌ സവര്‍ണ മുഖ്യധാരാ മാധ്യമങ്ങളുടെയും വലതുപക്ഷ പാര്‍ട്ടികളുടെയും നിലപാട്‌. മഅ്‌ദനി സാമ്രാജ്യത്വ വിരുദ്ധ നിലപാട്‌ മാറ്റി, ഹിന്ദുത്വത്തോട്‌ മൃദുസമീപനം സ്വീകരിച്ച്‌ വലത്തോട്ട്‌ ചാഞ്ഞിരുന്നെങ്കില്‍ മഅ്‌ദനി ഇപ്പോള്‍ ആരാകുമായിരുന്നു? മതേതരത്വത്തിന്റെ മിശിഹാപട്ടം സ്വയം അലങ്കരിക്കുന്നവര്‍ അദ്ദേഹത്തെ തോളിലേറ്റുമായിരുന്നില്ലേ? അദ്ദേഹം സുചിന്തിതമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തെ പിന്തുണച്ചതല്ലേ വീണ്ടും ഭീകരവാദിയും തീവ്രവാദത്തിന്റെ ഹോള്‍സെയിലറുമാവാന്‍ കാരണം? തൊണ്ണൂറുകളില്‍ ഇന്ദിരയേയും രാജീവിനേയും സോണിയയേയും അധിക്ഷേപിച്ച്‌ ഗ്രന്ഥരചന നടത്തിയ ശശി തരൂരിന്റെ നിലപാടുകളെ മറക്കാന്‍ (ഗ്രന്ഥങ്ങള്‍ ഇപ്പോഴും നിലനില്‍ക്കെ തന്നെ) കോണ്‍ഗ്രസിനും രമേശ്‌ ചെന്നിത്തലക്കും കഴിയും. പറഞ്ഞതൊന്നും ഇപ്പോഴും തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും തരൂര്‍ അവര്‍ക്ക്‌ മികച്ച സ്ഥാനാര്‍ത്ഥിയുമാണ്‌. എന്നാല്‍ കോണ്‍ഗ്രസിന്റെ ഒത്താശയോടെ ബാബരി മസ്‌ജിദ്‌ തച്ചുതകര്‍ത്ത 1992ല്‍ സംഘ്‌പരിവാറിനെതിരെ മഅ്‌ദനി നടത്തിയ പ്രസംഗങ്ങള്‍ രമേശ്‌ ചെന്നിത്തലക്ക്‌ മറക്കാനാവുന്നില്ല. മാറിയ മഅ്‌ദനിയെ കാണുമ്പോഴെല്ലാം പഴയഓര്‍മകള്‍ തികട്ടിവരുന്നതിന്റെ പിന്നിലെ രാഷ്‌ട്രീയം തുറന്നുകാട്ടപ്പെടേണ്ടതുണ്ട്‌.നാം ചോദിക്കുവാന്‍ മറന്നുപോയ ഒരു പ്രധാനചോദ്യം `മാനസാന്തരപ്പെട്ടു' എന്നതിന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടത്‌ ആരാണ്‌? സംഘ്‌പരിവാറാണോ? രമേശ്‌ ചെന്നിത്തല അടക്കമുള്ള സവര്‍ണ മേധാവികളാണോ? സവര്‍ണമേല്‍ക്കോയ്‌മയല്ല, മതേതരസമൂഹമാണ്‌ അദ്ദേഹത്തെ സ്വീകരിക്കേണ്ടത്‌. ജയില്‍മോചിതനായി വന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടുകൊണ്ട്‌ ഇടതു വലതു മതേതര പ്രസ്ഥാനങ്ങളില്‍പെട്ടവര്‍ അതു ചെയ്‌തിട്ടുമുണ്ട്‌. അദ്ദേഹത്തിന്റെ വേദനകളില്‍ പങ്കുകൊണ്ടിട്ടുണ്ട്‌. മഅ്‌ദനിയെ അന്നാരും പഴയത്‌ പറഞ്ഞ്‌ ആക്രമിച്ചിട്ടുമില്ല. മഅ്‌ദനിക്ക്‌ താന്‍ സ്വീകരിക്കുന്ന മതേതര ജനാധിപത്യ നിലപാടിന്‌ ഏറ്റവും അനുയോജ്യം ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്‌ എന്ന തിരിച്ചറിവുണ്ടായതാണ്‌ പുതിയ അസ്‌ക്യതക്ക്‌ ഹേതു. അതോടെ സവര്‍ണ മുഖ്യധാരയുടെ നെറ്റി ചുളിഞ്ഞു. മഅ്‌ദനി ജയിലിലായിരുന്ന കാലത്തും മോചിതനായ നാളുകളിലും സംഘ്‌പരിവാര്‍ ശക്തികള്‍മാത്രം അദ്ദേഹത്തിനെതിരെ വിഷനാവുകള്‍ കൊണ്ട്‌ ചൊരിഞ്ഞ അപവാദങ്ങളെല്ലാം സവര്‍ണ മാധ്യമങ്ങളുടെയും പാര്‍ട്ടികളുടെയും വാദമുഖങ്ങളായി മാറി. സംഘ്‌പരിവാറിനും സവര്‍ണ പൊതുബോധത്തിനുമിടയിലെ അതിര്‍വരമ്പ്‌ എത്രമാത്രം നേര്‍ത്തതാണ്‌ എന്ന്‌ ഇതിലൂടെ വായിച്ചെടുക്കാവുന്നതാണ്‌. വലതുപക്ഷത്തിനും സവര്‍ണഫാസിസത്തിനും ആശ്ലേഷബദ്ധരാവാന്‍ എത്ര എളുപ്പമാണെന്ന്‌ മഅ്‌ദനി എന്ന പ്രതീകം കാണിച്ചുതന്നു.മാനസാന്തരപ്പെട്ടു എന്നു വിളിച്ചുപറഞ്ഞ രാമന്‍പിള്ള എന്തുകൊണ്ട്‌ മഅ്‌ദനിയോളം ആക്രമിക്കപ്പെട്ടില്ല. രാമന്‍പിള്ള പണ്ട്‌ വര്‍ഗീയവാദിയായിരുന്നു എന്നും ഇന്ന്‌ മതേതര ചേരിയോടൊപ്പമാണെന്നും സമ്മതിക്കുന്ന പൊതുസമൂഹം രാമന്‍പിള്ള പണ്ടുള്‍പ്പെട്ടിരുന്ന മാനസാന്തരപ്പെടാത്ത ബിജെപി നേതാക്കളെ എന്തുകൊണ്ട്‌ വര്‍ഗീയവാദികള്‍ എന്ന്‌ വിളിക്കാന്‍ ധൈര്യപ്പെടുന്നില്ല? ഒ രാജഗോപാലിനെയും കൃഷ്‌ണദാസിനെയും എന്തുകൊണ്ട്‌ പൊതുമണ്‌ഡലത്തില്‍ അയിത്തം കല്‍പ്പിച്ച്‌ മാറ്റിനിര്‍ത്തുന്നില്ല? മുഖ്യധാരാ പത്രങ്ങള്‍ മുമ്പ്‌ പി പരമേശ്വരനെ ബുദ്ധിജീവിയാക്കി മാറ്റിയതുപോലെ അഡ്വ. പിഎസ്‌ ശ്രീധരന്‍പിള്ള എന്ന കാവി രാഷ്‌ട്രീയ നേതാവിന്‌ പേജുകളും സ്റ്റേജുകളും അനുവദിച്ച്‌ പൊതുമണ്‌ഡലത്തിലേക്ക്‌ ആനയിക്കുമ്പോള്‍ എന്തുകൊണ്ട്‌ ആരും അസ്വസ്ഥരാവുന്നില്ല? കാരണം വ്യക്തം. ഇവരാരും മതന്യൂനപക്ഷങ്ങളിലോ ദലിതുകളിലോ പെട്ടവരല്ല. സവര്‍ണമേധാവികളാണ്‌. പോതുബോധം സവര്‍ണ മേല്‍ക്കോയ്‌മക്ക്‌ അനുകൂലവും അതിനു പുറത്തുള്ളവര്‍ക്ക്‌ എതിരുമാണ്‌. വ്യക്തമായിപ്പറഞ്ഞാല്‍ സവര്‍ണപൊതുബോധമാണ്‌ നമ്മുടെ മേല്‍ക്കോയ്‌മാ സംസ്‌കാരം. മഅ്‌ദനിക്ക്‌ അവരുടെ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുക ഒരിക്കലും സാധ്യമല്ല. അതിനുവേണ്ടി എവിടെയെങ്കിലും അപേക്ഷ നല്‍കി കാത്തിരിക്കുന്ന വ്യക്തിയുമല്ല മഅ്‌ദനിമഅ്‌ദനിയെ സമുദായം വേട്ടയാടിയ വിധംസവര്‍ണ മീഡിയയെ ചാണിന്‌ ചാണായും മുഴത്തിന്‌ മുഴമായും അനുകരിക്കുക എന്നത്‌ മുസ്‌ലിം മീഡിയയുടെ പതിവുരീതിയാണ്‌.എന്നാല്‍ ഒറ്റുകാരുടെ റോളിലെത്തുമ്പോള്‍ കേരളത്തിലെ മുസ്‌ലിം പത്രമാസികള്‍ക്ക്‌ കൈവിറക്കാറുണ്ട്‌. പദപ്രയോഗങ്ങളിലും ടെര്‍മിനോളജിയിലും ബദല്‍ അന്വേഷിക്കാന്‍ പുതിയ ചില പത്രങ്ങളെങ്കിലും തുനിഞ്ഞത്‌ സമീപകാലത്താണ്‌. ഭീകരവാദി, തീവ്രവാദി തുടങ്ങിയ പ്രയോഗങ്ങള്‍ക്ക്‌ പകരം പോരാളികള്‍ എന്ന്‌ പ്രയോഗിക്കുന്ന മുസ്‌ലിം പത്രങ്ങള്‍ പോലുമുണ്ട്‌. ഇതൊക്കെ ഫലസ്‌തീന്‍, ചെച്‌നിയ, ഇറാഖ്‌, ഇറാന്‍ തുടങ്ങിയ രാജ്യക്കാര്‍ക്ക്‌ മാത്രം ബാധകമായ കാര്യം. കണ്‍മുമ്പിലുള്ള മഅ്‌ദനി ചിലപ്പോഴെങ്കിലും തീവ്രവാദിയാണ്‌. മഅ്‌ദനിക്കെതിരെ സവര്‍ണമീഡിയ ആവര്‍ത്തിക്കുന്ന കള്ളക്കഥകള്‍ അവരും നൂറ്റൊന്നാവര്‍ത്തിക്കുന്നു. മഅ്‌ദനിയെ കോടതി കുറ്റവിമുക്തനാക്കിയിട്ടും സമുദായപ്പത്രങ്ങള്‍ സംഘ്‌പരിവാറിനൊപ്പം പഴയത്‌ ആവര്‍ത്തിക്കുന്നു. വസ്‌തുതാപരമായി തെളിയിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പത്രത്താളുകളിലെ കാര്‍ട്ടൂണ്‍ ആഭാസങ്ങളിലൂടെ പരിഹാസ്യമായി ചിത്രീകരിച്ചുകൊണ്ട്‌ സ്വന്തം മുഖത്തേക്കുതന്നെ കാര്‍ക്കിച്ചു തുപ്പുന്നു.ഏപ്രില്‍ 3-ാം തിയ്യതി ചന്ദ്രികാ പത്രത്തില്‍ പ്രസിദ്ധീകരിച്ച `നാട്ടിലെങ്ങും ഫ്‌ളാഷായി' എന്ന കാര്‍ട്ടൂണ്‍ എന്തുതരം രാഷ്‌ട്രീയത്തിന്റെ പേരിലായാലും പ്രതിലോമപരമാണ്‌. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാവ്‌ എന്ന നിലയ്‌ക്ക്‌ മഅ്‌ദനിയെ എതിര്‍ക്കാന്‍ ആര്‍ക്കും അര്‍ഹതയുണ്ട്‌. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക്‌ ആത്മാവിഷ്‌കരണം നടത്താന്‍ തീര്‍ച്ചയായും സ്വാതന്ത്ര്യം അനുവദിക്കേണ്ടതുമാണ്‌. ജമാല്‍ കൊച്ചങ്ങാടിയുടെ ഭാഷയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ``നേരുപറയുന്ന നുണയന്മാരാണ്‌'' പ്രവചന സ്വഭാവമുള്ള നിരവധി കാര്‍ട്ടൂണുകള്‍ പ്രതിഭാധനന്മാരായ കാര്‍ട്ടൂണിസ്റ്റുകള്‍ മുമ്പ്‌ വരച്ചതായി നമുക്കറിയാം. എന്നാല്‍ അവയെ വിശകലനം ചെയ്യാനും പ്രതിലോമപരമായിത്തന്നെ തുറന്നുകാട്ടാനും ആര്‍ക്കും അവകാശമുണ്ട്‌. ഈ കാര്‍ട്ടൂണ്‍ പ്രക്ഷേപിക്കുന്ന ആശയ പരിസരം സവര്‍ണഫാസിസത്തിന്റേതാണ്‌. താടിയും തൊപ്പിയുമുള്ള ഒരാള്‍ ടിവിക്കുള്ളില്‍ നിന്നുകൊണ്ട്‌ (വാര്‍ത്താ സമ്മേളനത്തിലോ പ്രസംഗത്തിലോ മറ്റോ നടത്തുന്ന ക്ഷമാപണമാണ്‌) പറയുന്ന ഡയലോഗാണ്‌: ``ബോംബ്‌ വെച്ചിട്ടുണ്ട്‌.. ബസ്‌ കത്തിച്ചിട്ടുണ്ട്‌... തെറ്റുപറ്റി... മാപ്പ്‌ മക്കളേ..'' എന്ന വിളിയില്‍ നിന്ന്‌, പറയുന്ന ആള്‍ മഅ്‌ദനിയാണെന്ന്‌ വ്യക്തമാണ്‌. ടിവിയുടെ പുറത്ത്‌ ഒരു ഭാഗത്ത്‌ ഇതേ തൊപ്പിയും താടിയുമുള്ള വ്യക്തിയും മറുഭാഗത്ത്‌ കണ്ണുകള്‍ മാത്രം പുറത്തു കാണിച്ചുകൊണ്ട്‌ ഹിജാബ്‌ ധരിച്ച ഒരു സ്‌ത്രീയുമുണ്ട്‌. മഅ്‌ദനിയും ഭാര്യ സൂഫിയയുമാണ്‌ ഇവരെന്ന്‌ വ്യക്തം. ``മാധ്യമങ്ങളേ.. തെണ്ടികളെ'' എന്ന ഫ്‌ളാഷ്‌ വാര്‍ത്ത ടിവിക്കടിഭാഗത്തിലൂടെ ഒരു നീണ്ടപേപ്പറിലൂടെ മഅ്‌ദനി കടത്തിവിടുന്നു. സൂഫിയ അത്‌ വലിച്ചെടുക്കുന്നു. ഇതാണ്‌ കാര്‍ട്ടൂണ്‍.ചോദ്യം ഇതാണ്‌. മഅ്‌ദനി ബോംബ്‌ വെച്ചു എന്ന്‌ കോടതികള്‍ തെളിയിച്ചിട്ടുണ്ടോ? മഅ്‌ദനി അത്തരമൊരു ക്ഷമാപണം നടത്തിയിട്ടുണ്ടോ? ബസ്‌ കത്തിച്ചതില്‍ മഅ്‌ദനിയോ സൂഫിയയോ പ്രതിയാണോ? ഇവയൊക്കെ ചെയ്‌തു കൊണ്ടിരിക്കുന്നവര്‍ സംഘ്‌പരിവാര്‍ ശക്തികള്‍ അല്ലേ?കേരള ചരിത്രത്തില്‍ ആദ്യമായി ബസ്സുകത്തിക്കല്‍ നടന്നത്‌ കളമശ്ശേരിയിലാണോ? ബന്ദുദിനങ്ങളില്‍ ബസ്സു കത്തിക്കാത്ത എത്ര പാര്‍ട്ടികള്‍ കേരളത്തിലുണ്ട്‌? ബസ്സുകത്തിക്കുന്നവരെല്ലാം ഭീകരരാണോ? സംഘ്‌പരിവാര്‍ മുസ്‌ലിംകള്‍ക്ക്‌ എതിരെ ആവര്‍ത്തിക്കുന്ന കള്ളക്കഥകള്‍ മുസ്‌ലിംപത്രങ്ങള്‍ ആവര്‍ത്തിക്കേണ്ടതുണ്ടോ?കാര്‍ട്ടൂണില്‍ ഉപയോഗിച്ച ചിഹ്നങ്ങളാണ്‌ പ്രശ്‌നം. സൂഫിയയുടെ രൂപം, അബോധപൂര്‍വ്വം സാമാന്യവത്‌കരിച്ചുകൊണ്ടിരിക്കുന്ന ഭീകരതയുടെ അടയാളങ്ങളായ മഅ്‌ദനിയുടെ താടി, തലപ്പാവ്‌... `മഅ്‌ദനിയുടെ താടിക്കുള്ളില്‍ ഒളിപ്പിക്കാന്‍ കഴിയുന്നതല്ല ലാവ്‌ലിന്‍ കേസ്‌' എന്ന ഒരു രാഷ്‌ട്രീയ നേതാവിന്റെ പ്രസ്‌താവനയും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്‌. `താടിക്കുള്ളില്‍' എന്നതിന്റെ അര്‍ത്ഥതലം എന്താണ്‌? ഭീകരതയുടെ മറവില്‍ എന്നുതന്നെയല്ലേ?അബോധപൂര്‍വ്വമാവാം ഇത്തരം പ്രയോഗങ്ങള്‍. തീര്‍ച്ചയായും ഇവ സഹായിക്കുന്നത്‌ സവര്‍ണ ഫാസിസത്തെയാണ്‌. ആത്യന്തികമായി മഅ്‌ദനിയും ചന്ദ്രികയും ഉള്‍പ്പെട്ട സമുദായം ആയിരം തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതിലും ഭീകരമാണ്‌ സാംസ്‌കാരിക രംഗത്തെ ഫാസിസത്തിന്റെ മേല്‍ക്കോയ്‌മക്ക്‌ തലവെച്ചുകൊടുക്കല്‍. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോല്‍പ്പിക്കാനാവാത്തതാണ്‌ സവര്‍ണമേല്‍ക്കോയ്‌മയുടെ അധിശ്വാധിപത്യം. ഫാസിസത്തിന്റെ ഇരകളായ മുസ്‌ലിംകള്‍ വേട്ടക്കാരനെയും ഇരകളെയും തിരിച്ചറിയുന്നതില്‍ എവിടെയൊക്കെയോ പരാജയപ്പെടുകയും സവര്‍ണ ഭീകരതയ്‌ക്ക്‌ മുമ്പില്‍ തലകുനിച്ചു കൊടുക്കുകയും ചെയ്യുന്ന ചിത്രം ഈ തെരഞ്ഞെടുപ്പിലെ ദയനീയ ദൃശ്യമാണ്‌. ശശി തരൂരിനെ എതിര്‍ക്കുന്നതിന്‌ ഉപയോഗിച്ച ഊര്‍ജത്തേക്കാള്‍ എത്രയോ കൂടുതല്‍ അബ്‌ദുന്നാസിര്‍ മഅ്‌ദനിയെ ആക്രമിക്കുന്നതിന്ന്‌ ഉപയോഗിക്കപ്പെട്ടു. അങ്ങനെ മഅ്‌ദനി സമം ഭീകരത എന്ന സംഘ്‌പരിവാര്‍ വാദം അരക്കിട്ടുറപ്പിക്കുന്നതിന്‌ സമുദായ പത്രങ്ങള്‍ പോലും കൂട്ടുനിന്നു. സമുദായത്തെയും രാജ്യത്തെയും ബാധിക്കുന്ന മുഖ്യവിഷയങ്ങള്‍ മറച്ചുവയ്‌ക്കേണ്ടത്‌ ആരുടെയൊക്കെ ആവശ്യമായിരുന്നുവോ അതു വിജയിക്കുകയും ചെയ്‌തു. അങ്ങനെ ഒരിക്കല്‍ കൂടി നാം ഒരു തോറ്റ ജനതയാണെന്ന്‌ തെളിയിക്കപ്പെട്ടു.
കടപ്പാടു രിസാല വാരികSPECIAL THANKS FOR RISALA WEEKLY www.risalaonline.com
Madani and Indian secularism
(Dr. Abdul Ruff Colachal)
Madani and Indian secularismOn 01 August, the month of Indian Independence, a politico-religious leader Abdul Nasser Madani, 42, was released from Coimbatore jail where spent 3390 days of lonely life without legal sanction and without any trial. He was arrested about a decade back and put in jail first in Kerala, then shifted to Coimbatore jail in Tamil Nadu on charges if involvement in the 1998 Coimbatore serial blasts case and It could be great day for the supporters and religious followers of Madani, an orator in Malayalam and who is admired for his flowery speeches.A photograph of him taken when coming out of the Coimbatore Central Prison in a van after the special court cleared him of all charges in the 1998 serial blasts case released simultaneously by the print media in India shows how happy he is at being cleared off all charges. He thanked God for giving him justice. The special Judge K. Uthirapathy held that all the five charges against Madani had not been proved and freed him. Madani had allegedly supplied high grade explosives used in the blast. However, the charges against both of them fell through. Besides Madani, seven others were acquitted.Coming soon after the release of an innocent Indian Muslim doctor Mohammed Haneef implicated in a blast case in Australia, the release of Madani also acquires significance. A couple of days back the verdict of Mumbai bomb case was announced when Hindi actor Sanjay was remanded to 6 years of imprisonment. And it was expected that case of Madani might be influenced by that and he would be punished too. May be the Haneef verdict might have assured the special judge of righteousness of the Madani case too. And the judge without budging the pressure groups delivered the bold verdict.Nearly for a decade the bearded Madani has been branded a terrorist though he did not supply weapon and counsel for the Coimbatore blast. It has become a practice in Tamil Nadu, in police stations, to insult a Muslim with a beard saying that he should also be sent to Coimbatore jail, meaning to shut him near Madani. In fact a bearded Muslim has been under serious threat not only in Tamil Nadu or Kerala but in the entire country. Judge K. Uthirapathy has indeed has delivered a bold verdict under circumstances that a Hindu film actor was convicted by Bombay Court and Madani could also be punished. Possible, there could have been a lot pressure on the judge to deliver a verdict that does not tarnish the “national prestige” of India. That Muslims are terrorists where as Hindus are not. The judge has in fact revised the verdict given by the anti-Islamic forces in India against Madani after they failed to kill him in a blast at his place in Kerala. These forces say that the release of Madani could have terrific consequences for the country. And Madani should be jailed permanently or killed.It is known that the Muslims both bearded and clean-shaven are under serious threat in India. It is said that India is a incredible country, may be because, the innocent Muslims are punished and terrorized in jails for decades without trials or any legal backing, while those anti-Islamic terrorists who attempted to murder Madani and others (Madani lost his leg in this terrorist attack) are still roaming about freely saying that it is their country and they are patriots!Muslims in India should be grateful to Madani for his active involvement in defending Muslims and Islam when a decade ago the anti-Islamic forces were on the rampage threatening their very existence.Basically a religious priest, he floated in Islamic service Organization and, when it was outlawed by Indian government on pressure from opposite camp, he dismantled it to start a political outfit with help of Hindus.Then came the attempt to kill him and implicate him in 1998 Coimbatore blast. Clearly there has been a conspiracy against Madani and, unless he is cautious, he might yet again find himself in dark cells..Unfortunately, the Constitution of 'democratic' India does not provide for punishment of governments when they commit crimes against individuals. State-sponsored terrorism has been thriving because of that.Though the verdict could be an indirect indictment on governments of Kerala and Tamil Nadu as well as Central government for the wrongful confinement and mental torture of Madani, nothing could probably be done to punish the rulers and their associate4s. But the state governments as well as the Central government must sufficiently compensate for their inhuman treatment of Madani, wrongfully confined in jails and tortured, with financial help.The verdict is incredibly significant because Madani could also have been punished with a view to appeasing the anti-Muslim sentiments prevailing across the country, thanks to the dirty religious politics being played in India. True, Madani has already suffered inhuman punishment meted out to him by the governments of Tamil Nadu and Kerala for nearly a decade in jail without committing any crime. Therefore, the judgment in the case of Madani, sufficiently terrorized by all concerned and unconcerned people, may offer a sense of security for the Muslims in the country, besides giving justice for Madani himself. One hopes, the Coimbatore verdict would pave way for free and peaceful life for Muslims in the country as well.____________ __DR.ABDUL RUFF ColachalIndia
തീവ്രവാദ ആരോപണം തെറ്റും, ശരിയും
ഒന്നരപ്പതിട്ടണ്ടായി തികച്ചും ജനാധിപത്യ സ്വഭാവത്തോടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പി.ഡി.പി. എന്നാല്‍ പലപ്പോഴും പി.ഡി.പി.യെയും അതിന്റെ ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മദനിയെയും ഭീകരതയും തീവ്രവാദവുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങള്‍ ആണ് നടക്കുന്നത്. ഏതാനും വലതുപക്ഷ മാധ്യമങ്ങളും, അവര്‍ക്കുവേണ്ടി മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ചില മുത്തശ്ശി പത്രങ്ങളും, മഞ്ഞ പത്രങ്ങളുടെ നിലവാരം പോലും ഇല്ലാത്ത ചില പത്രങ്ങളുമാണ് പ്രധാനമായും ഈ പ്രചാരവേലകള്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ ഈ പ്രചാരണങ്ങള്‍ പലപ്പോഴും അതിരുകടക്കുകയും, മാന്യതയുടെയും സഭ്യതയുടെയും അതിര്‍വരമ്പുകള്‍ ഭേദിക്കുകയും ചെയ്യുന്നു. ഈ അര്‍ത്ഥത്തിലാണ് അബ്ദുല്‍ നാസ്സര്‍ മദനിയെപ്പൊലെയുള്ള ഒരു പൊതുപ്രവര്‍ത്തകന്‍ മാധ്യമങ്ങള്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനത്തെ വിലയിരുത്തേണ്ടതും.യഥാര്‍ത്ഥത്തില്‍ തീവ്രവാദവും ഭീകരവാദവും പി.ഡി.പി.യുടെയും മദനിയുടെയും പേരില്‍ ആരോപിക്കപ്പെടുന്നതില്‍ അടിസ്ഥാനപരമായി വല്ല കാരണങ്ങളുമുണ്ടോ? ആരോപണങ്ങളുടെ ഘോഷയാത്രയുമായി കടനുവരുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ? രാഷ്ട്രീയ ലകഷ്യങ്ങള്‍ക്ക് വേണ്ടി എന്‍.ഡി.എഫിനെയും ബി.ജെ.പി.യെയും ഒന്നിച്ചു കൂട്ടുപിടിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുകയല്ലേ പലപ്പോഴും.ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭീകരമാരുടെ കൂടാരമായ ബി.ജെ.പി.യുമായി ഒളിഞ്ഞും തെളിഞും കൂട്ടുകൂടാന്‍ ഇവര്‍ക്ക് യാതൊരു ഉളുപ്പും ഇല്ല. ഗുജറാത്തിലെ ക്രൂരമായ നരമേധത്തിനു നേതൃത്വം നല്‍കിയ മോഡിയുടെ പാര്‍ട്ടിയുമായി എത്രതവണ കേരളത്തില്‍ ഇവര്‍ കൂട്ടുകൂടിയിട്ടുണ്ട്. വടകരയില്‍ പൊതുസ്വതന്ത്രന്‍ ആയി ഇവര്‍ അവതരിപ്പിച്ച രത്നസിങ്ങും, ബേപ്പൂരിലെ മാധവന്‍ കുട്ടിയും, വടക്കേ വയനാട്ടില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ സ്ഥനാര്തിയാക്കിയവരും ആരുടെ നോമിനിയായിരുന്നു ? ഈ പാര്‍ലിമെന്റ് തിരഞെടുപ്പില്‍ കേരളത്തിലെ കൊടും വര്‍ഗീയ സംഘടനയെന്ന് ഇവര്‍ തന്നെ പലപ്പോഴും വിശേഷിപ്പിച്ച എന്‍.ഡി.എഫിന് വേണ്ടി എത്രയെത്ര വേദികള്‍ ഇവര്‍ ഒരുക്കി കൊടുത്തു. പലയിടത്തും ബൂത്ത്‌ ഏജന്റുമാരുടെ വേഷത്തില്‍ പോലും എന്‍.ഡി.എഫുകാരെ ഇറക്കാന്‍ യാതൊരു മടിയും ഇവര്‍ക്കുണ്ടായില്ല.തങ്ങളുടെ ചെയര്‍മാന്‍ ഒന്‍പതര വര്ഷം ഭരണകൂട ഭീകരതയുടെ ബലിയാടായി ജയിലില്‍ കഴിയുമ്പോഴും തികച്ചും ജനാധിപത്യപരമായ പ്രക്ഷോഭങ്ങള്‍ നടത്തുകയായിരുന്നു പി.ഡി.പി. കേരളത്തില്‍ ഒരു പതിറ്റാണ്ടിനിടെ ഒരു രാഷ്ട്രീയ കൊലപാതകത്തില്‍ പോലും ഇടപെട്ടിട്ടില്ലാത്ത പാര്‍ട്ടിയാണ് പി.ഡി.പി.ഒന്പതരവര്‍ഷം തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ ജയില്‍വാസം അനുഭവിച്ച ഒരാള്‍, നിരപരാധിയെന്ന് കോടതി വിധിച്ച ഒരാള്‍ ; എന്തിനാണ് അദ്ധേഹത്തെ ഇനിയും വേട്ടയാടുന്നത്. കോയമ്പത്തൂര്‍ കേസ്സിന്റെ വിചാരണ വേളയില്‍ ലോകം ദര്‍ശിക്കാത്ത നിരവധി സംഭവങ്ങള്‍ക്ക് സക്ഷിയാകെണ്ടിവന്നില്ലേ നാം. അദ്ധേഹത്തിനു എതിരെ മൊഴിനല്‍കാന്‍ പൊലീസുകാര്‍ നല്‍കിയ കൈക്കൂലി സാക്ഷി കോടതിയില്‍ ഏല്‍പ്പിച്ച സംഭവം പോലുമുണ്ടായില്ലേ ? കോയമ്പത്തൂര്‍ കേസുമായി ഒരു ബന്ധവും ഇല്ലാതിരുന്ന ഒരു മുന്‍ മന്ത്രിയും അയാളുടെ ആജ്ഞാനുവര്‍ത്ത്തികളും എങ്ങിനെ സാക്ഷിപ്പട്ടികയില്‍ വന്നു ? ഇന്നും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ബാക്കിവേക്കുന്നില്ലേ അബ്ദുല്‍ നാസ്സര്‍ മദനിയുടെ ജയില്‍വാസം.പി.ഡി.പി.യെ പ്രധാനമായും എതിര്‍ക്കാന്‍ മുന്‍നിരയില്‍ ഉള്ളവര്‍ മുസ്ലിം ലീഗുകാരാണ്. തങ്ങളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ പി.ഡി.പിയിലൂടെ ജനം അറിയുന്നതും, യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു ജനങ്ങള്‍ ലീഗിനെ കൈവിടുന്നതും അവരെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. ഒരു പറ്റം ക്രിമിനലുകളുടെയും സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെയും കൂടാരമായി അധപ്പതിചിരിക്കുകയാണ് ഈ പാര്‍ട്ടി. തങ്ങളുടെ നേതാവിനെതിരെ കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ അധീശത്വം പ്രകടിപ്പിക്കാന്‍ വിമാനത്താവളത്തിന്റെ മുകളില്‍ ദേശീയ പതാക അഴിച്ചുമാറ്റി കേരളീയരെ ഞെട്ടിച്ചവരാന് ലീഗുകാര്‍. അക്ഷരം പഠിപ്പിക്കുന്ന അധ്യാപകനെ ചവിട്ടിക്കൊല്ലുകയും, കേസ്സില്‍ സാക്ഷിപറഞ്ഞാല്‍ സാക്ഷിയെ ഭൂമിയില്‍ തന്നെ വച്ചേക്കില്ലെന്നു കേന്ദ്ര മന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. പാഠപുസ്തകങ്ങള്‍ കത്തിച്ചവര്‍ക്ക്, നാദാപുരത്ത് നമ്പോടങ്കണ്ടി ഹമീദിന്റെ കൊലയാളിയെ ജാഥയുടെ മുന്നില്‍ നിര്‍ത്തി കൊലയാളിയെത്തേടി ജാഥ നയിക്കുകയും ഒരു നാടിനെ കലാപ ഭൂമിയാക്കുകയും ചെയ്തവര്‍ പി.ഡി.പി.യില്‍ തീവ്രവാദം ആരോപിക്കുന്നു. കുണ്ടൂരിലെ സൂഫിവര്യനെയും, നീലഗിരിയില്‍ പള്ളിയില്‍ കിടന്നുറങ്ങുന്നയാളെയും കൊന്നത് ലീഗുകാരായിരുന്നില്ലേ ?. കളശ്ശേരി സംഭവത്തില്‍ ഉള്‍‍പെട്ടു എന്ന ആരോപണം വന്നപ്പോള്‍ ബന്ധപ്പെട്ടയാളെ പാര്‍ട്ടിയുടെ ഉത്തരവാധിത്തപ്പെട്ട ഭാരവാഹിത്വത്തില്‍ നിന്നും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പി.ഡി.പി.പുറത്താക്കി. വിമാനത്താവളത്തില്‍ ദേശീയ പതാക അഴിച്ചുമാറ്റിയവരെയും, പാഠപുസ്തകം കത്തിച്ചവരെയും, പൊതു വേദിയില്‍ കൊലവിളി നടത്തിയവനെയും, പത്രപ്രവര്‍ത്തകയെ നാഭിക്കു ചവിട്ടിയവരെയും ലീഗുകാര്‍ എന്ത് ചെയ്തു ?പ്രചാരണങ്ങള്‍ മുന്നിട്ടു നിന്ന വലതുപക്ഷക്കാര്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പതിവുപോലെ മാളത്തിലേക്ക് വലിയും. പക്ഷെ ഇതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്ക് എന്ത് പകരം നല്‍കും ? കേരളത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ മദനിയുടെ പാര്‍ട്ടിക്കും, മദനിക്കും ഇടമില്ല എന്ന് ആര് വിധിച്ചാലും അവര്‍ തകര്‍ത്തെറിയപ്പെടുക തന്നെ ചെയ്യും. രാജ്യത്തിന്‍റെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന വര്‍ഗീയതയുമായി സന്ധിചെയ്യുന്ന, സാമ്രാജ്യത്വത്തിന് പാദസേവ ചെയ്യുന്നവരുമായി സന്ധിയില്ലാ പോരാട്ടത്തിലാണ് പി.ഡി.പി. നിശ്ചയം വരാന്‍ പോക്കുന്ന മലവെള്ളപാച്ചിലില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്ന ഇത്തരം പ്രചാരണക്കാര്‍ ഒലിച്ചുപോവുക തന്നെ ചെയ്യും.എം എം തിരുവള്ളൂര്‍
പി.ഡി.പി. ക്ക് അതിജീവനത്തിന്‍റെ പതിനാറാം ജന്മദിനം
മലപ്പുറം: പി.ഡി.പി പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ 16-റാം ജന്മദിനം കേരളമൊട്ടുക്കും സാമ്രാജ്യത്വ ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആഘോഷിച്ചു. തിരഞ്ഞെടുപ്പ് രംഗത്തായതിനാല്‍ പ്രത്യേക പരിപാടികളൊന്നും ഇല്ലായിരുന്നെങ്ങിലും പ്രധാന കവലകളിലെല്ലാം പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തിയിരുന്നു. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ സാന്നിധ്യത്തിലാണ്‌ മലപ്പുറത്ത്‌ ജന്മദിന സമ്മേളനം സംഘടിപ്പിച്ചത്‌. നയരൂപവത്‌കരണ സമിതി ചെയര്‍മാന്‍ സി.കെ.അബ്ദുല്‍അസീസ്‌ മഅദനിക്ക്‌ മധുരം നല്‍കിയാണ്‌ ചടങ്ങാരംഭിച്ചത്‌. യോഗത്തിലെത്തിയ പ്രവര്‍ത്തകര്‍ക്ക്‌ മഅദനി മധുരം വിതരണംചെയ്‌തു. ജന്മദിനത്തോടനുബന്ധിച്ച്‌ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ വര്‍ക്കിങ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ അധ്യക്ഷത വഹിച്ചു. അബ്ദുന്നാസര്‍ മഅദനി ജന്മദിന സന്ദേശപ്രഭാഷണം നടത്തി. സ്ഥാപകനേതാവ്‌ നീണ്ട 10 വര്‍ഷക്കാലം ജയിലില്‍ അടയ്‌ക്കപ്പെട്ടിട്ടും ഒരു പോറലും ഏല്‍ക്കാത്ത ഇന്ത്യയിലെ തന്നെ അപൂര്‍വം പ്രസ്ഥാനങ്ങളിലൊന്നാണ്‌ പി.ഡി.പിയെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. സി.കെ.അബ്ദുള്‍ അസീസ്‌ സംസാരിച്ചു. വര്‍ക്കല രാജ്‌, യു.കുഞ്ഞിമുഹമ്മദ്‌, ഗഫൂര്‍ പുതുപ്പാടി, അജിത്‌കുമാര്‍ ആസാദ്‌, അഡ്വ. വള്ളിക്കുന്നന്‍ പ്രസാദ്‌, പി.എ.സലാം, സുബൈര്‍ സബാഹി, മുഹമ്മദ്‌ റജീബ്‌ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഹനീഫ പുത്തനത്താണി നന്ദി പറഞ്ഞു.
ആദ്യം നിങ്ങള്‍ എന്നെ ഭീകരവാദിയാക്കി; ഇപ്പോളെന്റെ ഭാര്യയെയും മഅദനി
മലപ്പുറം: ആദ്യമെന്നെ ഭീകരവാദിയാക്കി. ഇപ്പോഴെന്റെ ഭാര്യയെയും. ഞങ്ങള്‍ക്ക്‌ രണ്ടുകുട്ടികളുണ്ട്‌. ഞങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മക്കളില്ലേ. ഉമ്മയും ഉപ്പയും ഭീകരവാദികളായി ചിത്രീകരിക്കപ്പെട്ടാല്‍ സമൂഹത്തില്‍ അവരെങ്ങിനെ വളരും? ഗദ്‌ഗദകണുനായി മഅദനി ചോദിച്ചു. മാധ്യമപ്രവര്‍ത്തകരെ തെരുവുതെണ്ടികളെന്ന മട്ടില്‍ ഒരു യോഗത്തില്‍ പറയാനിടയായ സാഹചര്യത്തെക്കുറിച്ച്‌ ചൊവ്വാഴ്‌ച മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ വിശദീകരിക്കുമ്പോഴാണ്‌ മഅദനി സ്വയം നിയന്ത്രണംവിട്ടത്‌. എന്റെ കാല്‍ നഷ്ടപ്പെടാനിടയായ ബോംബ്‌ സ്‌ഫോടനം നടന്നത്‌ 16 വര്‍ഷം മുമ്പാണ്‌. ഇതിലെ പ്രതികളെ ഇപ്പോഴും ശിക്ഷിച്ചിട്ടില്ല. പുറത്തുവന്ന ശേഷം കണ്ണൂരില്‍ പോയി തീവ്രവാദികള്‍ക്ക്‌ ക്ലാസ്സെടുത്തുവെന്നായി പ്രചാരണം. വാഗമണ്ണിലെ തീവ്രവാദക്യാമ്പില്‍ എന്റെ ഭാര്യ സൂഫിയ പല തവണ സന്ദര്‍ശിച്ചുവെന്ന വാര്‍ത്ത വന്നു. വാഗമണ്‍ എവിടെയെന്നുപോലും അവര്‍ക്കറിയില്ല. തുടര്‍ച്ചയായി വന്ന ഇത്തരം വാര്‍ത്തകള്‍ എന്റെ ഭാര്യയെ മാനസികമായി തകര്‍ത്തു. ഇത്തരം വൈകാരിക വിക്ഷുബ്ധ്‌ധതയുടെ പുറത്താണ്‌ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ താനങ്ങനെ പറഞ്ഞത്‌. മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനത്തിനതീതരാണെന്നു കരുതുന്നില്ല. എന്നാല്‍ ഞാന്‍ പറഞ്ഞതല്‌പം കൂടിപ്പോയി. അതില്‍ മാപ്പുചോദിക്കുന്നു. പരാമര്‍ശങ്ങളിലും ശൈലിയിലും തെറ്റുപറ്റിയിട്ടുണ്ടെങ്കിലും താനൊരിക്കലും വര്‍ഗീയവാദിയായിരുന്നില്ലെന്നും മഅദനി പറഞ്ഞു.
മാധ്യമങ്ങള്‍ കൂടുതല്‍ ആക്രമിച്ചത്‌ തന്നെ: മഅ്‌ദനി
മലപ്പുറം: കേരളത്തില്‍ തന്നെപ്പോലെ ഒരു രാഷ്‌ട്രീയക്കാരനെയും മാധ്യമങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നു പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅ്‌ദനി. ഇല്ലാത്ത കുറ്റം ചുമത്തി തന്നെ ഇപ്പോഴും പലരും കുടുക്കാന്‍ ശ്രമിക്കുകയാണ്‌. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ തെരുവുതെണ്ടികള്‍ എന്നു നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നെന്നും ഇതില്‍ വീണ്ടും മാപ്പുപറയുന്നെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രത്യേക സാഹചര്യത്തിലാണ്‌ ഇങ്ങനെയൊരു പരാമര്‍ശമുന്നയിച്ചത്‌.
പി.ഡി.പി.യും മദനിയും പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു പറഞ്ഞതു അവര്‍ ഇന്നു പറയുന്നു !വര്‍ഷങ്ങളായി സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമാണങ്ങളെ നേരിടാന്‍ മുസ്ലിംകള്‍ മാത്രം സംഘടിച്ചാല്‍ പോരെന്നും അവരെപ്പോലെ അവഗണയും പീഡനവും അനുഭവിക്കുന്ന ദളിതുകളെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ഐക്യ നിര കെട്ടിപ്പടുക്കുകയും അവരെയും കൂടി യോജിപ്പിച്ച് ഒരു സംയുക്ത മുന്നേറ്റം നടത്തിയാല്‍ മാത്രമെ മോചനം സാധ്യമാകൂ എന്ന് പി.ഡി.പി. പറഞ്ഞപ്പോള്‍ പരിഹസിച്ചു നടന്നവര്‍ പലരും യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു ഇപ്പോള്‍ പാര്‍ട്ടിയുണ്ടാക്കാന്‍ ഒരുങ്ങുന്നു എന്നറിയുന്നതില്‍ സന്തോഷം
മഅദനി രാഷ്‌ട്രീയം ആര്‍ക്കു വേണ്ടി ?'അല്ലിയാമ്പല്‍ കടവിലന്നരക്കു വെളളം അന്ന്‌ നമ്മളൊന്നായി തുഴഞ്ഞില്ലേ കൊതുമ്പു വളളം'' അല്ലിയാമ്പല്‍ കടവിലെ വെളളത്തിന്‌ ഇപ്പോഴും മാററമൊന്നുമില്ല. പക്ഷെ ഒന്നായി തുഴഞ്ഞവര്‍ പലരും കാലുവാരി. അതിരുകളില്ലാത്ത നീതി നിഷേധത്തിന്റെ വേദനയും പേറി ഒന്‍പത്‌ വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ മഅദനി അന്ന്‌ തന്നെ കേരള രാഷ്‌ട്രീയത്തിലെ പ്രമുഖരെ സാക്ഷി നിര്‍ത്തി വിളിച്ചു പറഞ്ഞു, എന്റെ ശിഷ്‌ട കാലം അധസ്ഥിത സമൂഹത്തിനു വേണ്ടി എല്ലാം മറന്ന്‌ പ്രവര്‍ത്തിക്കും. അത്‌ മറ്റൊരധ്യായത്തിന്റെ തുടക്കമാണെന്നറിഞ്ഞ പലരും അന്നേ കരുതി വച്ചിരുന്നു ചതിക്കുഴി. അത്‌ ഇത്ര പെട്ടെന്ന്‌ സാധിക്കുമെന്ന്‌ അതിന്റെ ഉപജ്ഞാതാക്കള്‍ പോലും കരുതിയിരിക്കില്ല. ആയിരം പ്രാവശ്യം പട്ടിയെന്ന്‌ വിളിച്ചാല്‍ ഏത്‌ മുട്ടനാടിനെയും പട്ടിയാക്കാമെന്ന പരിണാമ സിദ്ധാന്തം കണ്ണടച്ച്‌ വിശ്വസിക്കാന്‍ മാത്രം വിഡ്‌ഢികളാവാന്‍ വഴിയില്ല കേരളീയ സമൂഹം. പക്ഷെ മാധ്യമ സിന്‍ഡിക്കേററിന്റെ പിന്തുണ കിട്ടിയാല്‍ ഏതു കൊമ്പനാനയെയും കുട്ടിക്കുരങ്ങാക്കാന്‍ നിമിഷ നേരം മാത്രം മതി. മഅദനിക്കെതിരെ ഇന്നലെ വരെയില്ലാത്ത ആരോപണങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌ പൊന്നാനി മണ്ഡലത്തിലെ രണ്ടത്താണിയുടെ സ്ഥാനാര്‍ഥിത്വം മുതല്‍ക്കാണ്‌. മാര്‍ക്‌സിസം മദനിസമാണെന്ന്‌ രമേശ്‌ ചെന്നിത്തല, ചെന്നിത്തലക്ക്‌ ഭ്രാന്തിസമാണെന്ന്‌ പൂന്തുറ സിറാജ്‌. പിന്നീടങ്ങോട്ട്‌ ഷാജി കൈലാസിന്റെ കഥാപാത്രങ്ങളെ പോലും കടത്തിവെട്ടുന്ന തകര്‍പ്പന്‍ ഡയലോഗ്‌ നാടകങ്ങളാണ്‌ അരങ്ങേറിയത്‌. പോലീസിന്റെ പണി മാധ്യമങ്ങള്‍ ഏറെറടുത്തപ്പോള്‍ മഅദനിയുടെ വീട്ടിലെ വേലക്കാരി മുതല്‍ വളര്‍ത്തുനായ വരെ ചര്‍ച്ചാവിഷയമായി. ഇവിടെ താന്‍ വീണ്ടും ബലിയാടാവുകയാണെന്ന സത്യം പാവം മഅദനി സാഹിബ്‌ തിരിച്ചറിയാതെ പോവുന്നു എന്നതാണ്‌ വസ്‌തുത. അതിശക്തമായ മാനുഷിക ചിന്തകള്‍ വികാരത്തിന്‌ അടിപ്പെട്ടു പോകുന്നു എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണല്ലോ അദേഹം. എന്തായാലും മറേറത്‌ പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികളെയും അസൂയപ്പെടുത്തുന്ന രീതിയില്‍ അദേഹത്തിന്റെ പ്രസ്ഥാനം കേരള രാഷ്‌ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത്‌ അതിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്‌.ഒരു കാര്യം ഉറപ്പിച്ച്‌ പറയാം. മാധ്യമക്കോടതിയില്‍ സ്വയം അഭിഭാഷക വേഷം കെട്ടിയ മഅദനിയുടെ ചങ്കൂററം പിണറായി വിജയന്റെ പാര്‍ട്ടിക്ക്‌ ഒരു വോട്ടെങ്കിലും കൂടുതല്‍ നേടിക്കൊടുക്കുമെന്നത്‌. മഅദനി രാഷ്‌ട്രീയ കമ്പോളത്തിലെ യഥാര്‍ഥ ഉപഭോക്താക്കള്‍ ആരായിരിക്കും ? ഈ വിവാദ നാടകം എന്തിനു വേണ്ടി? അല്ലെങ്കില്‍ ഉത്തരമില്ലാത്ത കടംകഥയിലെ മറെറാരു രക്തസാക്ഷിയാകുമോ ഈ ദലിത്‌ നേതാവ്‌ ? മഅദനി ചരിതം ആട്ടക്കഥ ചവിട്ടിത്തീര്‍ത്ത്‌ ഉഗ്രരൂപം പ്രാപിക്കുന്നതിന്‌ മുമ്പ്‌ തന്നെ സവര്‍ണ രാഷ്‌ട്രീയക്കാരന്റെ ഉദ്ദേശശുദ്ധി പ്രബുദ്ധ കേരളം ചോദ്യം ചെയ്യേണ്ടതുണ്ട്‌. ദലിത്‌ രാഷ്‌ട്രീയത്തിന്റെ മുന്‍ നിരയിലേക്ക്‌ സവര്‍ണ ചാട്ടവാറിന്റെ കറുത്ത പാടുകളുമായി കരുനാഗപ്പളളിക്കാരന്‍ പളളി മുസലിയാര്‍ നടന്നു വന്നപ്പോള്‍ സംഘപരിവാര ശക്തികളെക്കാളും വിറളിപിടിച്ചത്‌ മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ രാഷ്‌ട്രീയത്തിലെ കളളനാണയങ്ങളാണ്‌. മഅദനി ധ്വംസനത്തിന്‌ ഇവര്‍ കണ്ടെത്തിയതാവട്ടെ അദേഹത്തിന്റെ സ്വന്തം സമുദായത്തില്‍ പെട്ട അംഗങ്ങളെ തന്നെ. ഒരു നിയോഗം പോലെ അവരത്‌ ഭംഗിയായി ചെയ്‌ത്‌ കൊണ്ടിരിക്കുന്നു. ഇതിലൂടെ സമുദായ ധ്രുവീകരണമെന്ന അപകടകരമായ മറെറാന്നു കൂടി അവര്‍ ലക്ഷ്യം വയ്‌ക്കുന്നു എന്ന്‌ തിരിച്ചറിഞ്ഞേ മതിയാവൂ. കൊല്ലംകാരി ഷാഹിദ മുഖമക്കന ധരിച്ചതോ ധരിക്കാത്തതോ അല്ല ഇവിടെ മഅദനിയുടെ സമുദായത്തിന്റെ പ്രശ്‌നം. ഇസ്രയേലി പാദസേവകരായ ശശി തരൂരുമാരെ സൃഷ്‌ടിക്കുന്ന രാഷ്‌ട്രീയ വ്യവസായത്തോട്‌ ദലിത്‌-മുസ്‌ ലിം വിഭാഗങ്ങള്‍ക്ക്‌ വെറുപ്പാണെന്ന തിരിച്ചറിവ്‌ സമുദായ സംഘടനകള്‍ക്കും മതേനേതാക്കള്‍ക്കും ഇല്ലാതിരിക്കില്ല. ഈ പരമമായ സത്യം തന്നെയാണ്‌ മറെറാരര്‍ഥത്തില്‍ മഅദനി വിവാദത്തിലൂടെ കുഴിച്ചു മൂടുന്നതും. പക്ഷെ ഏത്‌ കടലിന്നടിയില്‍ കുഴിച്ചുമൂടിയാലും പ്രവാചക നിന്ദയിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച തസ്‌ലിമ നസ്രീന്‌ അത്താഴ വിരുന്നൊരുക്കിയ തോമസ്‌ മാഷിനെ മുസ്‌ ലിം ന്യൂനപക്ഷം അത്ര പെട്ടെന്ന്‌ മറക്കാനിടയില്ല. വരുണ്‍ ഗാന്ധിയുടെ പ്രസംഗ വിവാദം തടിച്ച്‌ കൊഴുക്കുമ്പോള്‍ അണിയറയില്‍ ഇസ്രയേല്‍ ആയുധക്കച്ചവടം നടത്തിയവര്‍ക്കറിയാതെ പോയത്‌ ഇന്നാട്ടിലെ ജനങ്ങള്‍ക്ക്‌ നന്നായിട്ടറിയാം.മഅദനി വിവാദത്തിലൂടെ ലക്ഷ്യമിടുന്ന സാമുദായിക ധ്രുവീകരണം ഒരു പരിധിവരെയെങ്കിലും ലക്ഷ്യം കണ്ടു എന്നതിന്റെ ഏററവും വലിയ തെളിവാണ്‌ മുസ്‌ ലിം സമുദായ സംഘടനകളുടെ 'മൗനം വിദ്വാന്‌ ഭൂഷണം'. ആണവക്കരാര്‍ പ്രശ്‌നത്തില്‍ മൂത്രശങ്ക പ്രകടിപ്പിച്ച സവര്‍ണ മുസ്‌ ലിം രാഷ്‌ട്രീയ മനസുകളോട്‌ 'വന്‍മരങ്ങള്‍ കടപുഴകിവീണ മണ്ണില്‍ ബാക്കിയുളള പാഴ്‌ മരങ്ങളെ പൊട്ടിച്ചെറിയും' എന്ന്‌ ഭീഷണി മുഴക്കിയ ജമാഅത്തീ യുവത്വം സോളിഡാരിററിക്ക്‌ ഹുസൈന്‍ രണ്ടത്താണി എന്ന എ.പിക്കാരനെ കാണുമ്പോള്‍ തൊട്ടുകൂടായ്‌മ തോന്നിയാല്‍ അത്‌ സാമുദായത്തെയും സമൂഹത്തെയും ഏത്‌ രീതിയില്‍ ബാധിക്കുമെന്ന്‌ അവര്‍ തന്നെ ചിന്തിക്കട്ടെ. കലുഷമായ രാഷ്‌ട്രീയ അന്തരീക്ഷത്തില്‍ മധ്യകേരളത്തിലെ ക്രൈസ്‌തവ മഹാസഭകള്‍ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പരസ്യമായി പാതിരാ പ്രാര്‍ഥനകള്‍ പോലും നടത്തുമ്പോള്‍ വാരിയംകുന്നത്തിനും സഹോദരന്‍ അയ്യപ്പനും ജന്മം നല്‌കിയ സമുദായങ്ങള്‍ ഗാലറിയില്‍ കാണികളായിരുന്നാല്‍ മഅദനിയെപ്പോലെ ഒരുപാട്‌ ദലിത്‌ നേതാക്കള്‍ സവര്‍ണ രാഷ്‌ട്രീയത്തിന്റെ ബലിയാടായി മാറുമെന്നതില്‍ സംശയം വേണ്ട.