29.9.11

മദനി: നിയമസഭ ഇടപെടണം - പി.ഡി.പി

തിരുവനന്തപുരം: കോയമ്പത്തൂര്‍ പ്രസ്‌ക്ലബ്ബില്‍ 2002-ല്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മദനിയെ ഉള്‍പ്പെടുത്താനുള്ള തമിഴ്‌നാട് പോലീസിന്റെ നീക്കം സംശയാസ്​പദമാണെന്ന് പി.ഡി.പി. പ്രതിചേര്‍ക്കപ്പെട്ട ചിലരെ ഭീഷണിപ്പെടുത്തി മദനിക്കെതിരെ മൊഴി എഴുതിവാങ്ങി ഭരണകൂടവും പോലീസും ഗൂഢാലോചന നടത്തുകയാണെന്ന് സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, അഡ്വ കാഞ്ഞിരമറ്റം സിറാജ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു 

തമിഴ്‌നാട് പോലീസിന്റെ ഭീകരതയ്‌ക്കെതിരെ കേരള നിയമസഭ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒക്‌ടോബര്‍ 27ന് പി.ഡി.പി. നിയമസഭാ മാര്‍ച്ച് നടത്തുമെന്നും അവര്‍ അറിയിച്ചു

ബി ജെ പി യും തമിഴ്നാട് സര്‍ക്കാരും ചേര്‍ന്ന് മദനിയെ ഇല്ലായ്മ ചെയ്യാന്‍ ഒത്തുകളിക്കുന്നു : പി സി എഫ് കുവൈത്ത്


കുവൈത്ത് സിറ്റി : ബംഗ്ലൂര്‍ കേസുമായി ബന്ധപ്പെട്ടു കള്ളാ കേസുകളും കള്ളാ തെളിവുകളും പടച്ചുണ്ടാക്കി കര്‍ണാടകയിലെ ജയിലില്‍ അടച്ചിരിക്കുന്ന അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ കോയമ്പത്തുര്‍ പ്രസ്‌ ക്ലബില്‍ ബോംബ്‌ വെച്ചു എന്നാ കേസില്‍ അദ്ധേഹത്തെ തമിഴ്നാട് പോലീസെ അറസ്റ്റ് ചെയ്തത് ബി ജെ പി യും തമിഴ്നാട് സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും, ഇത്തരം നീകങ്ങളിലൂടെ മോചനം ഇല്ലാതാക്കി ജയിലിനകത്ത് വെച്ചു അദ്ധേഹത്തെ വധിക്കാനുള്ള ശ്രമങ്ങളാണ് പുറത്തു വരുന്നതെന്നും പി സി എഫ് കുവൈത്ത് ഭാരവാഹികള്‍ ആരോപിച്ചു .
 
2002 - ഇല അബ്ദുല്‍ നാസര്‍ മദനി കോയമ്പത്തുര്‍ ജയിലില്‍ ആയിരിക്കെ മറ്റാരുടെയോ ഗൂടലോജനയില്‍ നടന്ന ഈ സംഭവത്തില്‍ അദേഹത്തെ പ്രതി ചേര്‍ക്കാന്‍ അന്യേഷണ സങ്ങങ്ങള്‍ക്ക് ഒരു തെളിവും ലഭിച്ചിട്ടില്ല എന്നിരിക്കെ കോയമ്പത്തുര്‍ പോലീസെ നു ഈ തെളിവുകള്‍ എവിടെ നിന്നും ലഭിച്ചു എന്നതും ദുരൂഹമാണ്. നരേന്ദ്ര മോഡിയും ബി ജെ പി യുമായും തമിഴ്നാട് മുഖ്യ മന്ത്രിയുടെ പുതിയ ചങ്ങാത്തത്തിന്റെ ഭാഗമായി രൂപം കൊണ്ട ഗൂടാലോജനയാണ് ഇതിനു പിന്നില്‍ എന്നും , ജനാതിപത്യതിനും മനുഷ്യാവകാശത്തിനും നേരെ കൊഞ്ഞനം കുത്തുന്ന ഇത്തരം കാടത്ത നീക്കങ്ങള്‍ക്കെതിരെ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത മുഴുവന്‍ മനുഷ്യ സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നീതി നിഷേതിക്കപ്പെട്ട അബ്ദുല്‍ നാസര്‍ മദനിക്ക് വേണ്ടിയുള്ള ജനാതിപത്യ പ്രക്ശോബങ്ങളെ പിന്തുനക്കനമെന്നും പി സി എഫ് കുവൈത്ത് കേന്ത്ര കമ്മറ്റി പ്രസിഡണ്ട്‌ അന്‍സാര്‍ കുലതുപ്പുഴ , ജന : സെക്രട്ടറി അംജദ് ഖാന്‍ പാലപ്പിള്ളി , ട്രഷറര്‍ രഹീം അരിക്കാടി എന്നിവര്‍ എന്നിവര്‍ പത്ര പ്രസ്താവനയിലൂടെ അബ്യര്തിച്ചു .
.

മഅ്ദനിയുടെ മോചനത്തിന് ഹൈദരലി തങ്ങള്‍ 

ഇടപെടണം -പി.ഡി.പി


ആലപ്പുഴ: അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനത്തിന് മുസ്ലിംലീഗും ഹൈദരലി ശിഹാബ് തങ്ങളും ഇടപെടണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി ആവശ്യപ്പെട്ടു. മഅ്ദനിയെ കൂടുതല്‍ കേസുകളില്‍ കുടുക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 27ന് നിയമസഭാ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  മഅ്ദനിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പുനരന്വേഷണം വേണം. ബംഗളൂരു സ്ഫോടനക്കേസില്‍ മഅ്ദനിയുടെ നിരപരാധിത്വം തെളിഞ്ഞ് ജാമ്യം ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പുതിയ കേസുകള്‍ ചുമത്തുന്നത്. കോയമ്പത്തൂര്‍ പ്രസ്ക്ളബിന് സമീപം സ്ഫോടകവസ്തു കണ്ടെടുത്ത കേസില്‍ പ്രതിയാക്കി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ്. സൂറത്ത്, അഹ്മദാബാദ് സ്ഫോടനക്കേസുകളും അദ്ദേഹത്തിന്‍െറ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചിരുന്നു.കഴിഞ്ഞദിവസം പി.ഡി.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്‍െറ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി.നിയമം നിയമത്തിന്‍െറ വഴിക്കുപോകട്ടെ എന്ന നിലപാട് മാറ്റി യു.ഡി.എഫ് പ്രശ്നത്തില്‍ ഇടപെടണമെന്ന് സുബൈര്‍ സബാഹി പറഞ്ഞു

മഅ്ദനിക്കെതിരായ നടപടികളില്‍ ആശങ്ക -ജസ്റ്റിസ് 

ഫോര്‍ മഅ്ദനി ഫോറം



കൊച്ചി: കോയമ്പത്തൂര്‍ പ്രസ് ക്ളബില്‍ ബോംബു വെച്ചെന്ന കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ്  ചെയ്തതില്‍ കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തുന്നതായി ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം. ജയിലില്‍ മഅ്ദനിയെ കാണാനെത്തിയ സൂഫിയ മഅ്ദനിയോട് പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയതിന് പ്രതികാരമായാണ് ബോംബ് വെച്ചതെന്നാണ് ആരോപണം. ഇത്തരം വ്യാജ ആരോപണങ്ങള്‍ ചുമത്തി നിരപരാധിയായ ഒരാളെ പീഡിപ്പിക്കുന്നത് ശരിയല്ളെന്ന് ഫോറം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫോറം പണം പിരിച്ചത് രഹസ്യമായല്ല. പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. പള്ളിപ്പരിസരങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തിയത് ജാതീയമായ വേര്‍തിരിവുണ്ടാക്കാനല്ളെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് റജീബ്, ജമാല്‍ മുഹമ്മദ് എന്നിവരും പങ്കെടുത്തു





വിചാരണ പൂര്‍ണ തോതിലേക്ക്; 


പ്രമുഖ അഭിഭാഷകന്‍ മഅ്ദനിക്കായി 

 


ബംഗളൂരു:  ബംഗളൂരു സ്ഫോടനപരമ്പര കേസിലെ വിചാരണ പൂര്‍ണ തോതിലാകുന്നു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി 31ാം പ്രതിയായ കേസിന്‍െറ വിചാരണയുടെ നടപടിക്രമങ്ങള്‍ ഒന്നോ രണ്ടോ ഹിയറിങ്ങുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് വിചാരണയുടെ പ്രധാന നടപടികള്‍ ആരംഭിക്കും. സെന്‍ട്രല്‍ ജയിലായ പരപ്പന അഗ്രഹാരയില്‍ സ്ഫോടനക്കേസിനായുള്ള 35ാം നമ്പര്‍ പ്രത്യേക അതിവേഗ കോടതിയിലാണ് വിചാരണ. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് പ്രതികള്‍ക്ക് ഡിസ്ചാര്‍ജ് പെറ്റീഷന്‍ സമര്‍പ്പിക്കാനുള്ള അവസരമാണ് ജഡ്ജി ശ്രീനിവാസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന ഒക്ടോബര്‍ 12ന് പ്രതികളാരും ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കിയില്ളെങ്കില്‍  വിചാരണയുടെ പ്രധാന നടപടികള്‍ ആരംഭിക്കും.
വിചാരണ വേളയില്‍ മഅ്ദനിക്കു വേണ്ടി പ്രമുഖ അഭിഭാഷകരെ നിയോഗിക്കാനും നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം ബംഗളൂരുവിലെത്തിയ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ഭാരവാഹികള്‍ പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. നാല് പ്രമുഖ അഭിഭാഷകരെയാണ് ബന്ധപ്പെട്ടത്. ഇവരില്‍ ഒരാള്‍ കേസ് ഏറ്റെടുക്കാമെന്ന്  അംഗീകരിച്ചതായി അറിയുന്നു.   അതിവേഗ കോടതി പരപ്പന അഗ്രഹാര ജയിലിലാണെന്നത് പ്രമുഖ അഭിഭാഷകരെ ലഭിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ജയിലില്‍ പോയി വാദിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് മൂന്ന് പ്രമുഖ അഭിഭാഷകരും കേസ് ഏറ്റെടുക്കുന്നതിന് തടസ്സമായി പറഞ്ഞത്.  മഅ്ദനിയുടെ അഭിഭാഷകര്‍ക്കെതിരെ ഒരു വിഭാഗം നടത്തുന്ന പ്രചാരണവും പലരെയും പിന്തിരിപ്പിക്കുന്നുണ്ട്.
മഅദനിക്കെതിരെ വീണ്ടും കേസ്: ഗൂഢാലോചനയെന്ന് മഅദനി ഫോറം
Posted on: 29 Sep 2011

കൊച്ചി: മഅദനിക്കെതിരെ വീണ്ടും കേസ്സെടുത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ ബോംബ് കണ്ടെത്തിയെന്ന കേസിലാണ് ഇപ്പോള്‍ മഅദനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാംഗ്ലൂര്‍ ജയിലിലെത്തിയാണ് കോയമ്പത്തൂര്‍ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തത്. മഅദനിയെ എന്നും ജയിലിനുള്ളില്‍ തന്നെ അടച്ചിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായി ഫോറം ചെയര്‍മാന്‍ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഈ സംഭവത്തില്‍ ഫോറം പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. പത്രസമ്മേളനത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ കെ.പി. മുഹമ്മദും പങ്കെടുത്തു.

No comments: