20.9.11


"മഅദനി നീതിനിഷേധം നിയമസഭ ഇടപെടുക" പി.ഡി.പി. നിയമസഭാ മാര്‍ച്ച് ഒക്ടോബര്‍ 27 ന്


കൊച്ചി : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അന്യായമായ ജയില്‍വാസം അവസാനിപ്പിക്കാന്‍ കേരള നിയമസഭ അടിയന്തിരമായി ഇടപെടണമേന്നാവശ്യപ്പെട്ടു ഒക്ടോബര്‍ 27 ന് നിയമസഭാ മാര്‍ച്ച് നടത്താന്‍ പി.ഡി.പി. സംസ്ഥാന്ന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. ഇത് പ്രകാരം   ഒക്ടോബര്‍ 13 മുതല്‍ 19 വരെ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പദയാത്ര, വാഹന പ്രചാരണ ജാഥ, പൊതു സമ്മേളനം എന്നിവ സംഘടിപ്പിക്കും. ഒക്ടോബര്‍ 20 മുതല്‍ 25 വരെ ജില്ലാതല സമര വിളംഭര ജാഥകള്‍ നടത്തും.സമര പരിപാടി വന്‍ വിജയമാക്കാന്‍ മുഴുവന്‍ ഘടകങ്ങളും പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങാന്‍ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. 

കന്യാകുമാരി ജില്ലയിലെ കൂടംകുളത്ത് സ്ഥാപിച്ച ആണവ റിയാക്ടറിനെതിരെ പ്രദേശ വാസികള്‍ നടത്തുന്ന ജീവന്‍ മരണ പോരാട്ടത്തിനു സെക്രട്ടറിയേറ്റ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ശ്രീ.പുരുഷോത്തമന്‍ കുണ്ടുന്കുഴിയുടെയും ചാവക്കാട് അബു ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്. എറണാകുളം സാസ് ഓഡിറ്റോറിയത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലിയുടെ ആദ്യക്ഷതയില്‍ നടന്ന സെക്രട്ടറിയെറ്റ് വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉത്ഘാടനം ചെയ്തു. സംഘടാന സെക്രട്ടറി സാബു കൊട്ടാരക്കര പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ്‌ സ്വാഗതം പറഞ്ഞു.   


മീനച്ചില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല 'മൂവാറ്റുപുഴയാര്‍ സംരക്ഷണ സംഗമം'


മൂവാറ്റുപുഴ: മീനച്ചില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി പി.ഡി.പി 'മൂവാറ്റുപുഴയാര്‍ സംരക്ഷണ സംഗമം' നടത്തി. സംഗമം പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ അബുബക്കര്‍ അദ്ധ്യക്ഷനായി.

പി.ഡി.പി ജില്ലാ സെക്രട്ടറി പി.വൈ. നൗഷാദ്, പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, വിജയചന്ദ്രന്‍, നാസര്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, ടി.എം. അലി, വി.എം. അലിയാര്‍, റഫീഖ് കിഴക്കേക്കര, നവാസ് നെടിയേടത്ത്, ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

രാഷ്ട്രീയ-സാമ്പത്തിക ലാഭത്തെ മാത്രം മുന്നില്‍കണ്ടാണ് മീനച്ചില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് യോഗം വിലയിരുത്തി.

No comments: