9.11.10

അഡ്വക്കേറ്റ്. അക്ബര്‍ അലി പി.ഡി.പി. വര്‍ക്കിംഗ്‌ ചെയര്‍മാന്‍.
വര്‍ക്കല രാജ് ജനറല്‍ സെക്രട്ടറി. 


കൊല്ലം: പിഡിപിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിനെയും ജനറല്‍സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിയെയും സംഘടനാ ചുമതലകളില്‍നിന്നും  
 പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി 

ഒഴിവാക്കി. ഇക്കാര്യം അറിയിച്ച്‌  ജയിലില്‍ നിന്നും നേതാക്കള്‍ക്ക് കത്തയച്ചു. 


വര്‍ക്കല രാജിനെയാണ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. അഡ്വ. അക്ബര്‍ അലിയാണ് വര്‍ക്കിങ് ചെയര്‍മാന്‍. 

നേതാക്കന്മാരുടെ പ്രസ്താവനകള്‍ പാര്‍ട്ടി അണികള്‍ക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. പല പാര്‍ട്ടി നേതാക്കളും അച്ചടക്കലംഘനം നടത്തുന്നുണ്ടെന്നും മഅദനി അയച്ചകത്തില്‍ പറയുന്നു. അച്ചടക്കലംഘനം അന്വേഷിക്കാന്‍ അഞ്ചംഗ കമ്മിറ്റിയെയും മഅദനി ചുമതലപ്പെടുത്തിയിട്ടുണ്ട്


തിരുവനന്തപുരം സ്വദേശിയും നിലവില്‍ പാര്‍ട്ടി വൈസ് ചെയര്‍മാനുമായ വര്‍ക്കല രാജായിരിക്കും പുതിയ സംഘടനാ ജനറല്‍ സെക്രട്ടറി. പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും നിലവില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കേസുമായി ബന്ധപ്പെട്ട ചുമതലകള്‍ വഹിക്കുന്ന അഡ്വ.അക്ബര്‍ അലിയാണ് വര്‍ക്കിങ് ചെയര്‍മാന്‍. മുതിര്‍ന്ന നേതാക്കള് ഏതാനും ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടി അണികള്‍ക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. തികഞ്ഞ അച്ചടക്കലംഘനമാണ്‌ ഇവര്‍ നടത്തുന്നതെന്നും ചെയര്‍മാന്റെ കത്തില്‍ പറയുന്നു. അച്ചടക്കലംഘനം അന്വേഷിക്കാന്‍ മൈലക്കാട് ഷാ, സുബൈര്‍ വെട്ടിയാനിക്കല്‍,മുജീബ് റഹ്മാന്‍ തുടങ്ങിയവരുള്‍ക്കൊള്ളുന്ന അഞ്ചംഗ കമ്മിറ്റിയെയും മഅദനി ചുമതലപ്പെടുത്തിയിട്ടുണ്.



പി.ഡി.പിയിലെ ഭിന്നത: പൂന്തുറ സിറാജിനെയും ഗഫൂര്‍ പുതുപ്പാടിയെയും മാറ്റി

കൊച്ചി: പി.ഡി.പിയിലെ അഭിപ്രായ ഭിന്നത പരിഹരിക്കുന്നതിന്റെ ഭാഗമായി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിനെയും സീനിയര്‍ ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിയെയും താല്‍ക്കാലികമായി തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കി.പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ അന്വേഷണ കമീഷനെയും നിയോഗിച്ചു.
പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടേതാണ് നടപടി. പാര്‍ട്ടിയുടേതായി വിഭിന്ന അഭിപ്രായങ്ങള്‍ പുറത്തുവരുന്നത് തടയുന്നതിന്റെ ഭാഗമായി, പാര്‍ട്ടി നയം മാധ്യമങ്ങളോട് വിശദീകരിക്കാന്‍ പ്രത്യേക വക്താക്കളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി കേന്ദ്രസമിതി ഉടന്‍ അഴിച്ചുപണിയുമെന്നും മഅ്ദനി അറിയിച്ചു. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് അയച്ച പ്രത്യേക കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പൂന്തുറ സിറാജിന് പകരം അഡ്വ.അക്ബറലിയെ വര്‍ക്കിങ് ചെയര്‍മാനും ഗഫൂര്‍ പുതുപ്പാടിക്ക് പകരം വര്‍ക്കല രാജിനെ സംഘടനാ ചുമതലയുള്ള സീനിയര്‍ ജനറല്‍ സെക്രട്ടറിയായും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരെ കൂടാതെ അജിത്കുമാര്‍ ആസാദ്, സുബൈര്‍ സബാഹി, മുഹമ്മദ് റജീബ് എന്നിവരാകും പാര്‍ട്ടി വക്താക്കള്‍.
പാര്‍ട്ടിയില്‍ ഈയിടെയുണ്ടായ സംഭവ വികാസങ്ങളെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡ്വ.മുട്ടം നാസര്‍ കണ്‍വീനറും വര്‍ക്കല രാജ്, അഡ്വ.വള്ളികുന്നം പ്രസാദ്, അഡ്വ.കാഞ്ഞിരമറ്റം സിറാജ്,ഹനീഫ പുത്തനത്താണി എന്നിവര്‍ അംഗങ്ങളുമായ സമിതിയെ ചുമതലപ്പെടുത്തി.
പാര്‍ട്ടി ചെയര്‍മാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൂന്തുറ സിറാജിന്റെ നടപടികളില്‍ ദുരൂഹതയുണ്ടെന്ന ഗഫൂര്‍ പുതുപ്പാടിയുടെ ആരോപണം, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വം അനാസ്ഥ കാണിച്ചുവെന്ന പ്രവര്‍ത്തകരുടെ പരാതി, മുസ്‌ലിം ലീഗുമായുള്ള പാര്‍ട്ടി സമീപനത്തെപ്പറ്റി പൂന്തുറ സിറാജ് നടത്തിയ പത്രസമ്മേളനവും അതിനെതിരെ ഗഫൂര്‍ പുതുപ്പാടി നടത്തിയ പ്രതികരണവും, 'മഅ്ദനിയില്ലാത്ത പി.ഡി.പി'യുണ്ടാക്കി ഒരു പ്രത്യേക പാര്‍ട്ടിയില്‍ ലയിച്ച് ഒരു മുന്നണിയില്‍ പ്രവേശം ഉറപ്പാക്കിയിട്ടുണ്ട് എന്ന് പ്രചരിപ്പിച്ച് മലബാര്‍ മേഖലയില്‍ ചിലര്‍ വിമത പ്രവര്‍ത്തനം നടത്തുന്നുവെന്ന് ഏതാനും കേന്ദ്രസമിതി അംഗങ്ങളും സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാ ഭാരവാഹികളും നല്‍കിയ പരാതി എന്നിവ അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കുറേ ദിവസങ്ങളായി ചില പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്തതാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
പാര്‍ട്ടി ചെയര്‍മാന്റെ അറസ്റ്റും അനുബന്ധ കേസുകളും മറ്റും ഉണ്ടാക്കിയ പ്രതിസന്ധി തരണംചെയ്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിട്ട അണികള്‍ അഭിമാനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.അവര്‍ക്കും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ക്കും മനോവേദന  ഉളവാക്കുന്നതായി ചില നേതാക്കളുടെ പ്രവര്‍ത്തനം.
താന്‍ കോയമ്പത്തൂര്‍ ജയിലില്‍ അടക്കപ്പെട്ടപ്പോഴും ചില നേതാക്കള്‍ ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അണികള്‍ മനോധൈര്യത്തോടെ ഉറച്ചുനിന്ന് നിയമപോരാട്ടത്തെ പിന്തുണക്കുകയായിരുന്നുവെന്നും കത്തില്‍ പറയുന്നു.
പര്‍ട്ടി ചെയര്‍മാന്‍ ഇടക്കിടെ ഭരണകൂട ഭീകരതയുടെ ബലിയാടായി ജയിലില്‍ അടക്കപ്പെടുന്ന സാഹചര്യത്തില്‍ ഏതെങ്കിലും നേതാക്കള്‍ക്ക് തങ്ങളുടെ രാഷ്ട്രീയ ഭാവിയെപ്പറ്റി ആശങ്കയുണ്ടെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും കത്തില്‍ പറയുന്നു.
എന്തൊക്കെ പാര്‍ട്ടി പ്രതിസന്ധികളുണ്ടെങ്കിലും നിരപരാധിത്വം തെളിയിച്ച് താന്‍ ജയിലില്‍ നിന്ന് പുറത്തുവരുന്നതുവരെ ആത്മാര്‍ഥതയുള്ള അണികള്‍ പാര്‍ട്ടിയ സംരക്ഷിച്ചുകൊള്ളുമെന്ന് തനിക്ക് ഉറപ്പുണ്ട്.
ജില്ലാ-മണ്ഡലം ഘടകങ്ങളുടെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും കേന്ദ്രസമിതിയിലെ അഴിച്ചുപണി.പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യുന്ന നേതാക്കളുടെ പ്രവണത അഭിലഷണീയമല്ലെന്നും കത്തില്‍ വിശദീകരിക്കുന്നു.

No comments: