13.10.10

മഅദനിയുടെ മോചനം ആവശ്യപ്പെട് നവംബര്‍ ഒന്നിന് കര്‍ണ്ണാടകയിലേക്ക് പി.ഡി.പി.മാര്‍ച്ച്


കാസര്‍ഗോഡ്‌ : ബംഗ്ലൂര്‍ പോലീസ് അന്യായമായി അറസ്റ്റു ചെയ്തു കര്‍ണ്ണാടക ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ നവംബര്‍ ഒന്നിന് കര്‍ണ്ണാടകയിലേക്ക് മാര്ച് നടത്താന്‍ പി.ഡി.പി.കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മാര്‍ച്ച്‌ കേരള അതിര്‍ത്തിയായ മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും.  സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും നേതാക്കളെയും മാര്‍ച്ചില്‍ അണിനിരത്താന്‍ ശ്രമിക്കും.

ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ പി.എം.സുബൈര്‍ പടുപ്പിന്റെ ആദ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യൂനുസ് തലങ്കര, ഹമീദ് കെടഞ്ചി, മഞ്ജുനാഥ റൈ, ഹമീദ് ബദിയടുക്ക, അബ്ദുല്രഹ്മന്‍ എന്നിവര്‍ സംസാരിച്ചു.

പള്ളിക്കുനേരെ ആക്രമണം: പി.ഡി.പി പ്രവര്‍ത്തകര്‍ എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി

ആലപ്പുഴ:  വടക്കനാര്യാട് റോഡ്മുക്കിന് സമീപത്തെ മസ്ജിദുല്‍ സഈദിനുനേരെ ആര്‍.എസ്.എസ് സംഘം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ആര്‍.എസ്.എസ് സംഘം റൂട്ട്മാര്‍ച്ചിനിടെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ ഇമാം മുഹമ്മദ് നവാസ് മുസ്‌ലിയാരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആര്‍.എസ്.എസിന്റെ നീക്കങ്ങളെ മുന്‍കൂട്ടി അറിയാതിരുന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് സംഭവത്തിന്‌ കാരണമെന്ന് പി.ഡി.പി.ജില്ലാ ജനറല്‍ സെക്രട്ടറി സുനീര്‍ ഇസ്മയില്‍ ആരോപിച്ചു


No comments: