27.10.11

മ അ ദനി നീതി നിഷേദം പി ഡി പി റാലി ഭരണ കൂടത്തിനു താക്കീതായി 





µ¤.

തിരുവനന്തപുരം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി നേരിടുന്ന നീതിനിഷേധത്തിനെതിരെ കേരള നിയമസഭ അടിയന്തരമായി ഇടപെടണമെന്നും പ്രമേയം പാസ്സാക്കണമെന്നും ആവശ്യപ്പെട്ട് പി.ഡി.പിയുടെ നേതൃത്വത്തില്‍ നിയമസഭ മാര്‍ച്ച് നടത്തി. പി.ഡി.പി നേതാവ് അഡ്വ. അക്ബര്‍ അലി ഉദ്ഘാടനം ചെയ്തു. ആയിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ മാര്‍ച്ച് ആശാന്‍ സ്‌ക്വയറിന് മുന്നില്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഫ്‌ളാഗ്ഓഫ് ചെയ്തു.

കേരളത്തില്‍ രാഷ്ട്രീയം പറഞ്ഞാല്‍ പിന്തുണ നഷ്ടപ്പെടും എന്നതിന് തെളിവാണ് മദനിയെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത കെ.ടി. ജലീല്‍ എം.എല്‍.എ പറഞ്ഞു. രാഷ്ട്രീയം മിണ്ടാതെയിരുന്നാല്‍ മാത്രം പിന്തുണ ലഭിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.സാമ്രാജ്യത്വ വിരുദ്ദ  പോരാട്ടത്തിലെ മുന്നണി പോരാളിയായ മഅദനിയെ ലക്‌ഷ്യം വെച്ചുള്ള ഭരണകൂടങ്ങളുടെ ക്രൂര നിലപാടുകള്‍ക്കെതിരെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും രംഗത്ത്‌ വരണമെന്ന് ജലീല്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രണ്ടുതരം മനുഷ്യാവകാശ നിലപാടാണുള്ളതെന്ന് ജമീലാ പ്രകാശം എം.എല്‍.എ പറഞ്ഞു. മദനിവിഷയത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ ഇത്തരം പരമിതികളൊന്നും അദ്ദേഹം കാട്ടുന്നില്ല -ജമീല പറഞ്ഞു.


മഅദനിക്കെതിരെ തുടരുന്ന നീതി നിഷേധത്തിനെതിരെ പി.ഡി.പി. നടത്തുന്ന സമരങ്ങള്‍ക്ക് നിയമസഭാക്കകത്തും പുറത്തും തങ്ങള്‍ ഒപ്പം ഉണ്ടാകുമെന്ന് മാര്‍ച്ചില്‍ പി.ടി.എ. റഹീം എം.എല്‍.എ പറഞ്ഞു. മുന്‍മന്ത്രി വി. സുരേന്ദ്രന്‍പിള്ള, നീലലോഹിതദാസന്‍ നാടാര്‍, എച്ച്. ഷഹീര്‍ മൗലവി, ഭാസുരേന്ദ്രബാബു, പാച്ചല്ലൂര്‍ സലീം മൗലവി, സാബു കൊട്ടാരക്കര, യു.കെ. അബ്ദുള്‍ റഷീദ് മൗലവി, സുബൈര്‍ സബാഹി, കെ.ഇ.അബ്ദുള്ള, എം.എസ്.നൌഷാദ്, അഡ്വ.സിറാജ് കാഞ്ഞിരമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.

അജിത്‌ കുമാര്‍ ആസാദ്, സാബു കൊട്ടാരക്കര, സുബൈര്‍ സബാഹി, ടി.എ.മുജീബ് റഹ്മാന്‍, മൈലക്കാട് ഷാ, അഡ്വ.സത്യദേവ്, അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്, കെ.ഇ.അബ്ദുള്ള, മുഹമ്മദ്‌ റജീബ്, പനവൂര്‍ ഹസ്സന്‍, മൊയ്തീന്‍ ചെമ്പോത്തറ പി.സി.എഫ്. നേതാക്കളായ ഹമീദ് കൂരാച്ചുണ്ട്, മുഹമ്മദ്‌ മഅറൂഫ്, ഐ.എസ.എഫ്. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.ഷമീര്‍ പയ്യനങ്ങാടി  എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.      

26.10.11


പി.ഡി.പി ഒല്ലൂര്‍ മണ്ഡലം വാഹന പ്രചാരണ ജാഥ 

പി.ഡി.പി ഒല്ലൂര്‍ മണ്ഡലം വാഹന പ്രചാരണ ജാഥ മണ്ഡലം പ്രസിടന്റ്റ് മജീദ്‌ മുല്ലക്കരയുടെ നേത്രത്വത്തില്‍ നടന്നു. കാളത്തോട്, കൃഷ്ണാപുരം, വട്ടക്കല്ല്, മുടിക്കോട്, വാണിയംമ്പാറ, മുല്ലക്കര, മണ്ണുത്തി എന്നിവിടങ്ങളില്‍ ജാഥക്ക് വമ്പിച്ച സ്വീകരണം നല്‍കി. മണ്ണുത്തി പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച നൂറോളം പ്രവര്‍ത്തകരുടെ പ്രകടനത്തോടെ മണ്ണുത്തി സെന്ററില്‍ സമാപനസമ്മേളനം നടന്നു. മജീദ്‌ മുല്ലക്കരയുടെ അധ്യക്ഷതയില്‍ സി.എ.സി അംഗം കെ.ഇ അബ്ദുള്ള സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. മഅദനി നേരിടുന്ന മനുഷ്യാവകാശ ലഘനത്തെ കുറിച്ചും പി.ഡി.പിയുടെ നിയമസഭ മാര്‍ച്ചിനെ കുറിച്ചും എം.പി രഞ്ജിത്തിന്റെ വിശധീകരണ പ്രസംഗം സമാപന സമ്മേളനത്തില്‍ ശ്രദ്ധേയമായി. ഞാന്‍ ഒരു ഈഴവനാണ്‌. അബ്ദുല്‍ നാസര്‍ മഅദനിയുടെ പ്രത്യയ ശാസ്ത്രവും നിലപാടുകളുമാണ് എന്നെ പി.ഡി.പിയിലേക്ക് ആകര്‍ഷിച്ചത്. പി.ഡി.പി രൂപീകരിച്ചത് മുതല്‍ ഞാന്‍ പി.ഡി.പി കാരനാണ് എം.പി രഞ്ജിത്ത് പറഞ്ഞു. അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെ നടക്കുന്ന അനീതിക്കെതിരെ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളുടെയും മനസ്സാക്ഷി ഉണരണമെന്നും അദ്ദേഹം പറഞ്ഞു. സനോജ് കാളത്തോട് നന്ദി പറഞ്ഞു കേരള കര്‍ഷക സംഗം ജില്ലാ സെക്രട്ടറി സജി മാഞ്ഞമറ്റം പി.ഡി.പിയില്‍ സെക്രട്ടറി സ്ഥാനം രാജി വച്ച് സജി മാഞ്ഞമറ്റം പി.ഡി.പി യില്‍ ചേര്‍ന്നു. ഒല്ലൂര്‍ മണ്ഡലം വാഹന പ്രചാരണ സമാപന സമ്മേളനത്തില്‍ കെ.ഇ അബ്ദുള്ള സജി മാഞ്ഞമറ്റത്തെ പ്രാഥമിക അഗത്വം നല്‍കി പി.ഡി.പിയിലേക്ക് സ്വീകരിച്ചു

24.10.11


മഅ്ദനിക്കെതിരായ ഗൂഢാലോചന 

അന്വേഷിക്കണം -പി.ഡി.പി

കൊല്ലം: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് അബ്ദുന്നാസിര്‍ മഅ്ദനി പത്ത് വര്‍ഷത്തോളം ജയിലില്‍ അടയ്ക്കപ്പെട്ടതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  ഐസ്ക്രീം കേസുമായി ഇതിന് ബന്ധമുണ്ടെന്ന പ്രചാരണങ്ങള്‍ നടക്കുന്നതിനാല്‍ ഇക്കാര്യംകൂടി അന്വേഷിക്കണം. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ കുടുക്കുന്നതിന് മുമ്പ്  1998 മാര്‍ച്ച് 31ന് മഅ്ദനിയുടെ കൊച്ചിയിലെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട രേഖകളടങ്ങുന്ന ഫയല്‍ പൊലീസ് കൊണ്ടുപോയിരുന്നു. പത്രകട്ടിങ്ങുകളടക്കമുള്ളവയായിരുന്നു ഇത്. രേഖകളുടെ അടിസ്ഥാനത്തില്‍ മഅ്ദനി നടത്തിയേക്കാവുന്ന വെളിപ്പെടുത്തലുകളെ പലരും ഭയന്നിരുന്നു.
മഅ്ദനിയെ ഭീകരനാക്കി ചിത്രീകരിച്ചതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നേതാക്കള്‍ 27ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണും. ജില്ലാ പ്രസിഡന്‍റ് മൈലക്കാട് ഷായും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മഅ്ദനി: മനുഷ്യാവകാശ ലംഘനം 

ശ്രദ്ധയില്‍പെട്ടിട്ടില്ല


തിരുവനന്തപുരം: മഅ്ദനിക്കെതിരെ മനുഷ്യാവകാശ ലംഘനം നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ളെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. അറസ്റ്റിന് ശേഷം മഅ്ദനിയോ കുടുംബാംഗങ്ങളോ സഹായത്തിന് അപേക്ഷകള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചതായി വിവരമില്ളെന്നും പി.ടി.എ. റഹീമിന്‍െറ ചോദ്യത്തിന് മറുപടി നല്‍കി. മഅ്ദനിക്ക് ജാമ്യം ലഭിക്കാന്‍ സഹായിക്കുന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മഅ്ദനിയോളം മനുഷ്യാവകാശം നിഷേധിക്കപ്പെട്ട മറ്റൊരാളില്ല -ഡോ. ബലരാമന്‍

ShareThisകൊല്ലം: രാജ്യത്ത് മഅ്ദനിയേയും കുടുംബത്തെയും പോലെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റാരുമില്ളെന്ന് മനുഷ്യാവകാശ കമീഷന്‍ മുന്‍ ആക്ടിങ് ചെയര്‍മാന്‍ ഡോ. എസ്. ബലരാമന്‍.ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പുറത്തിറക്കിയ ഫ്രീ മഅ്ദനി ബുള്ളറ്റിന്‍ ഇംഗ്ളീഷ് പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനി വിഷയത്തില്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലാണ് മഅ്ദനിയുടെ വിചാരണ നടക്കുന്നത്.
അഭിഭാഷകര്‍ക്ക് ജയില്‍പുള്ളിയെപ്പോലെ കോടതിയില്‍ ഹാജരാവേണ്ടിവരുന്നതിനാല്‍ മഅ്ദനിയുടെ കേസില്‍ പല പ്രശസ്ത അഭിഭാഷകരും വക്കാലത്തേറ്റെടുക്കാന്‍ വിസമ്മതിക്കുകയാണെന്ന് അധ്യക്ഷതവഹിച്ച ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഭാസുരേന്ദ്രബാബു ബുള്ളറ്റിന്‍ ഏറ്റുവാങ്ങി. ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, ജമാല്‍ മുഹമ്മദ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, പാച്ചല്ലൂര്‍ സലിം മൗലവി, ചേലക്കുളം ഹമീദ്മൗലവി, ഇ.കെ. സുലൈമാന്‍ ദാരിമി, പി.ഡി.പി സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, റജീബ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, ടി.എം. ഷരീഫ്, മൈലക്കാട് ഷാ, എ. അബ്ദുല്ലാ മൗലവി, എം.എ. സമദ്, എം.എ. അസീസ് തേവലക്കര, സുനില്‍ ഷാ, അഡ്വ. കാഞ്ഞിരമറ്റം സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു.

മഅ്ദനിയുടെ അറസ്റ്റിന് പിന്നില്‍ ഐസ്ക്രീം കേസ് -പി.ഡി.പി

ShareThisപൊന്നാനി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റിന് ഐസ്ക്രീം കേസുമായി ബന്ധമുണ്ടെന്ന് പൊന്നാനിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ അടിയന്തര ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
 സെക്രട്ടേറിയറ്റംഗം യൂസഫ് പാന്ത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് അലി കാടാമ്പുഴ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജാഫര്‍ അലി ദാരിമി, ഗഫൂര്‍ വാവൂര്‍, ശശി പൂവന്‍ചിന, അബ്ദുല്‍ ബാരി റഷാദ്, എന്‍.എ. സിദ്ദീഖ്, ബാപ്പു പുത്തനത്താണി, അസീസ് വെളിയങ്കോട്, സുല്‍ഫിക്കര്‍ അലി എന്നിവര്‍ സംസാരിച്ചു.

മഅദനി സമൂഹ മനസാക്ഷി ഉണ രണം - വര്‍ക്കല രാജ്


ചങ്ങനാശേരി: ബംഗളുരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനി നേരിടുന്ന നീതിനിഷേധത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരേ കേരളത്തിലെ പൊതുസമൂഹത്തിന്റെ മനസാക്ഷി ഉണരണമെന്ന്‌ പി.ഡി.പി. സംസ്‌ഥാന വൈസ്‌ ചെയര്‍മാന്‍ വര്‍ക്കല രാജ്‌. 27ന്‌ പി.ഡി.പി. സംഘടിപ്പിച്ചിരിക്കുന്ന നിയമസഭാ മാര്‍ച്ചിന്റെ പ്രചരണാര്‍ഥം പി.ഡി.പി. ജില്ലാ പ്രസിഡന്റ്‌ എം.എസ്‌. നൗഷാദ്‌ നയിക്കുന്ന സമരപ്രഖ്യാപന വിളംബരജാഥയുടെ ജില്ലാ സമാപന സമ്മേളനം ചങ്ങനാശേരി മുനിസിപ്പല്‍ ജംഗ്‌ഷനില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സമര പ്രഖ്യാപന വിളംബരജാഥയുടെ നാലാംദിവസത്തെ ഉദ്‌ഘാടനം രാവിലെ മുട്ടപ്പള്ളിയില്‍ ദളിത്‌ ആദിവാസി ഏകോപന സമിതി ചെയര്‍മാന്‍ ഐ.കെ. രവീന്ദ്രരാജ്‌ നിര്‍വഹിച്ചു. മുക്കൂട്ടുതറ, എരുമേലി, കറുകച്ചാല്‍, തെങ്ങണ, പായിപ്പാട്‌ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലൂടെ ചങ്ങനാശേരി മുനിസിപ്പല്‍ ജംഗ്‌ഷനില്‍ സമാപിച്ചു. നിഷാദ്‌ നടയ്‌ക്കല്‍ അധ്യക്ഷതവഹിച്ച സമാപന സമ്മേളനത്തില്‍ പി.ഡി.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി മുഖ്യപ്രഭാഷണം നടത്തി.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ്‌ ബഷീര്‍ ഫാറുഖി, പി.ഡി.പി. നേതാക്കളായ ഒ.എ. സക്കറിയ, സക്കീര്‍ കളത്തില്‍, അബുബക്കര്‍, മുഹമ്മദാലി, കെ.ജെ. ദേവസ്യ, അസ്‌കര്‍ വൈക്കം, കരിം വട്ടക്കയം, ഷാജി കാട്ടിക്കുന്ന്‌, അബ്‌ദുള്‍ സലിം, മെഹമ്മൂദ്‌, ഇസ്‌മായില്‍ പായിപ്പാട്‌, പി.എ. കമറുദീന്‍, പി.എച്ച്‌. ഷാഹുല്‍ ഹമീദ്‌, പി. ഇബ്രാഹിം, എം.എ. അക്‌ബര്‍, അന്‍സര്‍ഷാ, ഷാഹുല്‍ ഹമീദ്‌ അറവുപുഴ, അനൂപ്‌ വാരാപ്പള്ളി, സാഫറുള്ളാഖാന്‍, സിതീ മുഹമ്മദ്‌, സുകുമാരന്‍, ഷിഹാബ്‌, ഇബ്രാഹിം പായിപ്പാട്‌, വി.എ. മുഹമ്മദ്‌ ബഷീര്‍ എന്നിവര്‍ സമാപന സമ്മേളനത്തിലും വിവിധ കേന്ദ്രങ്ങളിലും പ്രസംഗിച്ചു. 

21.10.11


മഅ്ദനിക്ക് നീതി ലഭ്യമാക്കണം -സുന്നി 

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍


കരുനാഗപ്പള്ളി: വിചാരണതടവുകാരനായി ബംഗളൂരു അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കരുനാഗപ്പള്ളി റേഞ്ച് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.വിവാദ വനിതാ ബില്‍ തള്ളിക്കളയണമെന്ന് യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
 വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷ് നാസറുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നുജുമുദ്ദീന്‍ അമാനി ഉദ്ഘാടനം ചെയ്തു. തേവലക്കര എസ്. നൗഷാദ് മന്നാനി, എ.ആര്‍. സിദ്ദീഖ് ബാഖവി, സലാഹുദ്ദീന്‍ മദനി, മുജീബ് മുസ്ലിയാര്‍, സബീര്‍ സഖാഫി, നൗഷാദ് സഖാഫി, സാദിഖ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.

പി.ഡി.പി ജാഥയ്ക്ക് സ്വീകരണം നല്‍കി
Posted on: 21 Oct 2011


തിരൂരങ്ങാടി: മഅദനിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ നയിക്കുന്ന വാഹന പ്രചാരണ ജാഥയ്ക്ക് ചെമ്മാട്ട് സ്വീകരണം നല്‍കി.

യോഗത്തില്‍ ഷഫീഖ് പാലൂക്കില്‍ അധ്യക്ഷതവഹിച്ചു. ഐ.എസ്.എഫ് ജില്ലാപ്രസിഡന്റ് ഉസ്മാന്‍ കാച്ചടി, റസാഖ് ഹാജി, ജലീല്‍ ആങ്ങാടന്‍, വേലായുധന്‍ വെന്നിയൂര്‍, ജാഫര്‍ അലി ദാരിമി എന്നിവര്‍ പ്രസംഗിച്ചു.

മഅ്ദനിയെ പ്രതിചേര്‍ത്തത് ഗൂഢാലോചന -പി.ഡി.പി


കൊച്ചി:  നരേന്ദ്രമോഡിയും ബി.ജെ.പിയുമായുള്ള തമിഴ്നാട് മുഖ്യമന്ത്രിയുടെ പുതിയ ചങ്ങാത്തത്തില്‍ രൂപം കൊണ്ട ഗൂഢാലോചനയുടെ  ഭാഗമാണ് കോയമ്പത്തൂര്‍ പ്രസ് ക്ളബ് കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ പ്രതിചേര്‍ത്ത തമിഴ്നാട് പൊലീസിന്‍െറ നടപടിയെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു. ‘മഅ്ദനി നീതി നിഷേധം നിയമ സഭ ഇടപെടുക’ എന്ന ആവശ്യവുമായി പി.ഡി.പി  27ന് നടത്തുന്ന നിയമസഭാമാര്‍ച്ചിന്‍െറ  പ്രചരണാര്‍ഥം സംഘടിപ്പിച്ച വാഹനജാഥയുടെ ഉദ്ഘാടനം കാക്കനാട്ട് നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം. ഈ വിഷയത്തില്‍ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്രകമ്മിറ്റി അംഗം കെ. കെ. ബീരാന്‍ കുട്ടി,ജാഥാ ക്യപ്റ്റന്‍ കെ. ജെ. സുധീര്‍,മണ്ഡലം സെക്രട്ടറി മുഹമ്മദ് ചിറ്റേറ്റുകര, സലാം കരുമക്കാട്,നജീബ് ,ഷബീര്‍ വെണ്ണല, സലാം വാഴക്കാല തുടങ്ങിയവര്‍ സംസാരിച്ചു. 

17.10.11


ബംഗളൂരു സ്ഫോടനകേസ്:

 മഅ്ദനിയുടെ ഹരജിയില്‍ 28ന് വാദം



ബംഗളൂരു: 2008 ജൂലൈ 25ന് നടന്ന ബംഗളൂരു സ്ഫോടന പരമ്പരക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച വിവിധ ഹരജികളില്‍ പ്രത്യേക വിചാരണ കോടതിയില്‍ വാദം തുടങ്ങി. പൂര്‍ണ തോതിലുള്ള വിചാരണാ നടപടികളുടെ ഭാഗമായാണ് പ്രതികള്‍ സമര്‍പ്പിച്ച ഹരജികളില്‍ വാദംകേള്‍ക്കുന്നത്.
തിങ്കളാഴ്ച രാവിലെ 11ന് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക വിചാരണ കോടതിയില്‍ നടന്ന നടപടിയില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികളും  നേരിട്ട് ഹാജരായി. അഹ്മദാബാദ് സ്ഫോടനക്കേസില്‍ പ്രതികളായി ഗുജറാത്ത് ജയിലില്‍ കഴിയുന്ന രണ്ടാംപ്രതി സൈനുദ്ദീന്‍, നാലാംപ്രതി ഷറഫുദ്ദീന്‍ എന്നിവരെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഹാജരാക്കിയത്.    അഭിഭാഷകരായ പി. ഉസ്മാന്‍, സെബാസ്റ്റ്യന്‍ പോള്‍, യു. സുധാകരന്‍, വസന്ത് എച്ച്. വൈദ്യ എന്നിവര്‍  31ാം പ്രതിയായ  അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി ഹാജരായി. മഅ്ദനിയുടെ വിടുതല്‍ ഹരജി തിങ്കളാഴ്ച അഭിഭാഷകര്‍ സമര്‍പ്പിച്ചെങ്കിലും കൂടുതല്‍ മാറ്റങ്ങളോടെ ഒക്ടോബര്‍ 28ന് സമര്‍പ്പിക്കാന്‍ ജഡ്ജി എച്ച്.എല്‍. ശ്രീനിവാസ് നിര്‍ദേശിച്ചു. ഒമ്പത് കേസുകളിലെയും വിടുതല്‍ ഹരജികള്‍ വെവ്വേറെ സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. വാദംകേള്‍ക്കല്‍ 28ന് നടക്കും.  28, 29 പ്രതികളായ സാജിര്‍, അബ്ദുല്‍ഖാദര്‍ എന്നിവരുടെ വിടുതല്‍ ഹരജികളും 28ന്  പരിഗണിക്കും. ഇവര്‍ക്ക് വേണ്ടി അഡ്വ. ജഗദീഷ് ഹാജരായി. മുഴുവന്‍ പ്രതികളുടെയും വിടുതല്‍ ഹരജികളില്‍ ഒരുമിച്ച് വിധിപറയാനാണ് കോടതി തീരുമാനം. 17ാം പ്രതി ഇബ്റാഹീം മൗലവി, 18ാം പ്രതി അയ്യൂബ് എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജികളും എട്ട്, ഒമ്പത് പ്രതികളായ സകരിയ, ബദ്റുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹരജിയും 28ലേക്ക് മാറ്റിയിട്ടുണ്ട്.  ഒക്ടോബര്‍ 12ന് കേസ് പരിഗണിച്ചിരുന്നെങ്കിലും പ്രതികള്‍ക്ക് വിടുതല്‍ ഹരജി സമര്‍പ്പിക്കാനുള്ള അവസരം നല്‍കിയതിനാല്‍ പ്രതിഭാഗം അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എച്ച്.എല്‍. ശ്രീനിവാസ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനവുമായി ബന്ധപ്പെട്ട് ബംഗളൂരു സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 32 പ്രതികളാണുള്ളത്.
മഅ്ദനിക്കെതിരെ മനുഷ്യാവകാശലംഘനം -

പി.സി.എഫ്.സെമിനാര്‍




ജിദ്ദ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്കെതിരെ മനുഷ്യാവകാശലംഘനവും ഭരണകൂട ഭീകരതയുമാണ് നടക്കുന്നതെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ ഘടകം സംഘടിപ്പിച്ച സെമിനാര്‍ കുറ്റപ്പെടുത്തി. മഅ്ദനി മനുഷ്യാവകാശലംഘനത്തിന്റെ ഇരയോ എന്ന വിഷയത്തെ ആസ്പദമാക്കി ശറഫിയ്യ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജിദ്ദ ഇസ്‌ലാമിക് ദഅ്‌വാ കൗണ്‍സില്‍ (ഐ.ഡി.സി.) നേതാവ് അഡ്വ. കെ.എച്ച്.മുനീര്‍ ഉദ്ഘാടനം ചെയ്തു. ഒമ്പതര വര്‍ഷം നീതി നിഷേധിച്ച് ജയിലിലടച്ച മഅ്ദനിയെ മോചിപ്പിക്കണമെന്നും വൈകിയെത്തുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ കിങ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സുധാകരന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്ത് രണ്ടുതരം നീതിയാണ് നിലനില്‍ക്കുന്നതെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സുപ്രീംകോടതി കഠിന തടവിന് ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള പരോളില്‍ വിലസുന്നതും ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലില്‍ സുഖവാസം അനുഭവിക്കുന്നതുമെന്നും അതേസമയം ഒരു കോടതിയും ശിക്ഷിക്കാത്ത വികലാംഗനും നിരവധി രോഗങ്ങള്‍ക്ക് അടിമയായ മഅ്ദനി ചികിത്സപോലും നിഷേധിക്കപ്പെട്ട് ജയിലില്‍ പീഡനം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനിക്ക് നീതി ലഭിക്കണമെങ്കില്‍ കേസ് കര്‍ണാടക സംസ്ഥാനത്തുനിന്ന് മറ്റേതെങ്കിലും സംസ്ഥാനത്തെ കോടതികളിലേക്ക് മാറ്റണമെന്നും മഅ്ദനി വിഷയത്തില്‍ ഇടത്-വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒരു നാണയത്തിന്റെ ഇരുവശമാണെന്നും ഐ.എം.സി.സി. പ്രതിനിധി കുഞ്ഞാവുട്ടി എ. ഖാദര്‍ അഭിപ്രായപ്പെട്ടു.നിയമം നിയമത്തിന്റെ വഴിക്കല്ല രാജ്യത്ത് പോകുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പ്രമോദ് മുത്തലിഖിന്റെ പേരില്‍ നാല് കേസുകള്‍ നിലവിലുണ്ടായിട്ടും നടപടിയെടുക്കാത്തതും വര്‍ത്തമാനകാല സംഭവങ്ങളും തെളിയിക്കുന്നതെന്ന് തനിമ കലാസാംസ്‌കാരിക വേദി പ്രതിനിധി സിറാജ് കൊല്ലം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രതിനിധി അബുസിനാന്‍ ആദിക്കാട്ടുകുളങ്ങര, ജംഇയ്യത്തുല്‍ അന്‍സാര്‍ പ്രതിനിധി പി.എ. മുഹമ്മദ്, സമീര്‍ കാരക്കുന്ന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പി.സി.എഫ്. പ്രതിനിധി പി.എ.മുഹമ്മദ്‌റാസിയും പ്രസംഗിച്ചു.സെമിനാറില്‍ പി.സി.എഫ്. ജിദ്ദ ഘടകം പ്രസിഡന്റ് ദിലീപ് താമരക്കുളം മോഡറേറ്ററായിരുന്നു. ഉപദേശക സമിതി ചെയര്‍മാന്‍ സുബൈര്‍ മൗലവി വിഷയാവതരണം നടത്തി. ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി ജാഫര്‍ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.



മഅദനിയെ ജയില്‍മോചിതനാക്കാന്‍ മംഗലാപുരത്ത് പൊതുയോഗം



മംഗാലാപുരം: ബാംഗ്ലൂര്‍ സ്‌പോടനുവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിയെ ജയില്‍മോചിതനാക്കാന്‍ മംഗലാപുരത്ത് പൊതുയോഗം സംഘടിപ്പിച്ചു. കര്‍ണാടക ജസ്റ്റിസ് ഫോറത്തിന്റെ ബാനറിലാണ് മനുഷ്യാവകാശ സംരക്ഷണ സമ്മേളനം നടന്നത്. സവര്‍ണ ഹിന്ദുക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് മഅദനി വീണ്ടും അറസ്റ്റ്‌ചെയ്യപ്പെട്ടതെന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത ദളിത് വോയ്‌സ് പത്രാധിപര്‍ രാജശേഖരന്‍ കുറ്റപ്പെടുത്തി. ഇബ്രാഹിം തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോമു സൗഹാര്‍ദ വേദികെ സെക്രട്ടറി കെ.എല്‍.അശോക്, പി.ഡി.പി. വര്‍ക്കിങ് സെക്രട്ടറി വര്‍ക്കല രാജ്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കര്‍ണാടക ബ്രാഞ്ച് പ്രസിഡന്റ് ഇല്യാസ് മുഹമ്മദ് തുമ്പെ എന്നിവര്‍ സംബന്ധിച്ചു.


മഅദനിയുടെ മോചനത്തിന് തല മുണ്ഡനം ചെയ്ത് മാര്‍ച്ച്



കൊല്ലം:ജയിലില്‍ കഴിയുന്ന മഅദനിയെ മോചിപ്പിക്കുക, മഅദനിക്കെതിരായ കേസുകള്‍ നിഷ്പക്ഷ ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്‌ലിം യുവജനവേദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. യുവാക്കളില്‍ പലരും തല മുണ്ഡനം ചെയ്താണ് മാര്‍ച്ചില്‍ പങ്കെടുത്തത്. മുസ്‌ലിം സംയുക്തവേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ മൈലക്കാട് ഷാ ആധ്യക്ഷ്യം വഹിച്ചു. ബാദുഷ മന്നാനി, യു.കെ.അബ്ദുല്‍ റഷീദ് മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, മുജീബ് റഹ്മാന്‍ മൗലവി, പൂക്കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

15.10.11


മഅദനി പ്രശ്‌നത്തില്‍ നിയമസഭ ഇടപെടണം - വര്‍ക്കല രാജ്


പട്ടാമ്പി: ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ നിയമസഭ മഅദനി വിഷയത്തില്‍ ഇടപെട്ട് നീതിനല്‍കണമെന്ന് പി.ഡി.പി. സീനിയര്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് അഭിപ്രായപ്പെട്ടു. മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. പട്ടാമ്പി മേഖലാകമ്മിറ്റി നടത്തിയ റാലിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പട്ടാമ്പിമണ്ഡലം പ്രസിഡന്റ് മസീഫ്ഹാജി അധ്യക്ഷത വഹിച്ചു. പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലി സമ്മേളനം ഉദ്ഘാടനംചെയ്തു. പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ തോമസ് മാഞ്ഞൂരാന്‍, നിസാര്‍മേത്തര്‍, കെ.ഇ. അബ്ദുള്ള, സിയാവുദ്ദീന്‍, ജില്ലാ നേതാക്കളായ  മുസ്തഫ, കുഞ്ഞിമുഹമ്മദ് മൗലവി, അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

നിളാ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച റാലി മേലെ പട്ടാമ്പിയില്‍ സമാപിച്ചു. റാലിക്ക് മണ്ഡലം പ്രസിഡണ്ട്‌ മസീഫ് ഹാജി, ഷംസുദ്ദീന്‍, അബൂബക്കര്‍, മുസ്തഫ, സെയ്തലവി, യൂസഫ്, സി.കെ. അബൂബക്കര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

13.10.11


ബംഗളൂരു സ്ഫോടനക്കേസ്:

 വിചാരണ 17ലേക്ക് മാറ്റി




ബംഗളൂരു: 2008 ജൂലൈ 25ന് നടന്ന ബംഗളൂരു സ്ഫോടന പരമ്പരക്കേസിലെ വിചാരണ നടപടികള്‍ കോടതി ഒക്ടോബര്‍ 17ലേക്ക് മാറ്റി. പ്രതികള്‍ക്ക് ഡിസ്ചാര്‍ജ് പെറ്റീഷന്‍ സമര്‍പ്പിക്കാനുള്ള അവസരം നല്‍കിയതിനാല്‍ പ്രതിഭാഗം അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് നീട്ടിയത്. അഭിഭാഷകരായ പി. ഉസ്മാന്‍, അക്ബറലി, വസന്ത് എച്ച്. വൈദ്യ എന്നിവരാണ് 31ാം പ്രതിയായ  അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി ഹാജരായത്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഹാജരാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അസൗകര്യംമൂലം അദ്ദേഹത്തിന് ബംഗളൂരുവില്‍ എത്താന്‍ സാധിച്ചില്ല. മഅ്ദനി ഒഴികെയുള്ള മറ്റ് പ്രതികള്‍ക്കു വേണ്ടി അമികസ് ക്യൂറിയും പി.എന്‍. വെങ്കടേഷുമാണ് ഹാജരായത്. അഹ്മദാബാദ് സ്ഫോടനക്കേസില്‍ പ്രതികളായി ഗുജറാത്തില്‍ ജയിലില്‍കഴിയുന്ന രണ്ടാംപ്രതി സൈനുദ്ദീന്‍, നാലാംപ്രതി ഷറഫുദ്ദീന്‍ എന്നിവരെ ഹാജരാക്കാന്‍ സാധിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സ് പ്രവര്‍ത്തനം മുടങ്ങിയതാണ് കാരണം. കേസില്‍ എട്ട്, ഒമ്പത് പ്രതികളായ സകരിയ്യ, ബദ്റുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച  ജാമ്യഹരജിയില്‍ തുടര്‍ നടപടികളും ഒക്ടോബര്‍ 17ന് നടക്കും. മുമ്പ് സമര്‍പ്പിച്ചവരുടെയും അവശേഷിക്കുന്നവരുടെയും ഡിസ്ചാര്‍ജ് പെറ്റീഷനുകള്‍ ഒരുമിച്ച് പരിഗണിക്കാമെന്ന് കോടതി പ്രതിഭാഗം അഭിഭാഷകരെ അറിയിച്ചു. രാവിലെ 11.30ന് ആരംഭിച്ച നടപടികള്‍ അരമണിക്കൂറോളം നീണ്ടുനിന്നു.മഅ്ദനിക്കായി ഡിസ്ചാര്‍ജ് പെറ്റീഷന്‍ നല്‍കുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.



മഅദനിക്ക് വേണ്ടി സംസാരിക്കാന്‍ പലരും ഭയക്കുന്നു -ജമീലാപ്രകാശം


തിരുവനന്തപുരം: രാഷ്ട്രീയ മേലാളന്മാരുടെ ഗൂഢാലോചനയുടെയും ഭരണകൂട ഭീകരതയുടെയും ഇരയായി ജയിലിലടയ്ക്കപ്പെട്ട അബ്ദുന്നാസിര്‍ മഅദനിക്കുവേണ്ടി സംസാരിക്കാന്‍പോലും പലരും ഭയപ്പെടുന്നതായി ജമീലാപ്രകാശം എം.എല്‍.എ. കേരള മുസ്ലിം സംയുക്തവേദി ട്രിവാന്‍ഡ്രം ഹോട്ടലില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ -പിന്നാക്ക രാഷ്ട്രീയ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.മഅദനി 


മഅദനിയുടെ മോചനത്തിന് രണ്ടാംഘട്ട പ്രക്ഷോഭപരിപാടികള്‍ രൂപവത്കരിക്കാന്‍ സമയം അതിക്രമിച്ചതായി മാധ്യമ നിരൂപകന്‍ ഭാസുരേന്ദ്രബാബു പറഞ്ഞു.

ദലിത് പിന്നാക്ക ന്യൂനപക്ഷ ഐക്യമെന്ന ആശയം ഉയര്‍ത്തിപ്പിടിച്ചതാണ് മഅദനിക്കെതിരെ ആസൂത്രിത ഗൂഢാലോചനകള്‍ക്ക് ദുശ്ശക്തികളെ പ്രേരിപ്പിച്ചതെന്ന് മുന്‍മന്ത്രി ഡോ.എ. നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു.
മുസ്ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി, ബി.എസ്.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. സുധാകരന്‍, നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി പുനലൂര്‍ ജലീല്‍, നാഷനല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് ബുഹാരി മന്നാനി, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്‍റ് കുന്നില്‍ ഷാജഹാന്‍, ജനതാദള്‍ (എസ്), സംസ്ഥാന സമിതിയംഗം കൊല്ലംകോട് രവീന്ദ്രന്‍, പി.ഡി.പി കേന്ദ്ര കര്‍മ്മ സമിതിയംഗം പനവൂര്‍ ഹസന്‍, കോവില്ലൂര്‍ ബാബു, കൈതക്കോട് രാധാകൃഷ്ണന്‍,ചേലക്കുളം അബ്ദുല്‍ഹമീദ് മൗലവി,  പി.ഡി.പി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍, എം. ബഷീര്‍ പൂന്തുറ എന്നിവര്‍ സംസാരിച്ചു. മൈലക്കാട്ഷാ സ്വാഗതവും അബ്ദുല്‍ മജീദ് അമാനിനദ്വി നന്ദിയും പറഞ്ഞു.


പി.ഡി.പി ജില്ലാ വാഹനപ്രചാരണ ജാഥ 15 മുതല്‍


കോട്ടയ്ക്കല്‍: മഅദനിയോടുള്ള നീതിനിഷേധത്തില്‍ കേരള നിയമസഭ ഇടപെടുക എന്നാവശ്യപ്പെട്ട് പി.ഡി.പി സംസ്ഥാന കമ്മിറ്റി 27ന് സംഘടിപ്പിക്കുന്ന നിയമസഭാ മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം 15 മുതല്‍ 22 വരെ മലപ്പുറം ജില്ലയില്‍ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുമെന്ന് പി.ഡി.പി ജില്ലാഭാരവാഹികള്‍ അറിയിച്ചു.


15ന് ജില്ലാ അതിര്‍ത്തിയായ വഴിക്കടവില്‍നിന്ന് തുടങ്ങി 22ന് ചങ്ങരംകുളത്ത് സമാപിക്കുന്ന വാഹനജാഥ 16 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ജാഥയുടെ ഉദ്ഘാടനം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി.എ. പൗരന്‍ നിര്‍വഹിക്കും. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ ക്യാപ്റ്റനും ജില്ലാ ജോ. സെക്രട്ടറിയായ പരമാനന്ദന്‍ മങ്കട വൈസ് ക്യാപ്റ്റനും ജില്ലാ സെക്രട്ടറിയായ ജാഫര്‍ അലി ദാരിമി കോര്‍ഡിനേറ്ററുമായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, സെക്രട്ടറി ജാഫര്‍ അലി ദാരിമി, പരമാനന്ദന്‍ മങ്കട, യൂസഫ് പാന്ത്ര എന്നിവര്‍ പങ്കെടുത്തു.

12.10.11


മഅ്ദനിക്കെതിരെ മനുഷ്യാവകാശ ലംഘനം:
പി. സി എഫ്. ജിദ്ദ കമ്മിറ്റി  സെമിനാര്‍ സംഘടിപ്പിക്കുന്നു 



ജിദ്ദ: പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിക്കെതിരായ നീതി നിഷേധത്തിനും ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ഒക്ടോബര്‍ 14ന് വൈകീട്ട് ഏഴ്് മണിയ്ക്ക് ശറഫിയ്യ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ വെച്ച് 'മഅ്ദനി മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയോ' എന്ന വിഷയത്തെ ആസ്പദമാക്കി ജിദ്ദയിലെ വിവിധ മത-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കുവാന്‍ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ കമ്മിറ്റി തീരുമാനിച്ചു. സെമിനാര്‍ വിജയിപ്പിക്കുവാന്‍ ജിദ്ദയിലെ കേരളീയ സമൂഹത്തോട് പി.സി.എഫ് ജിദ്ദ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

മഅ്ദനിക്കെതിരായ തുടര്‍ച്ചയായ മനുഷ്യാവകാശ ലംഘനത്തിനും നീതി നിഷേധത്തിനുമെതിരെ കേരള നിയമ സഭ ഇടപെടണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 27ന് പി.ഡി.പി. സംസ്ഥാന കമ്മറ്റി നടത്തുന്ന നിയമസഭാ മാര്‍ച്ച് വിജയിപ്പിക്കുവാനും അതിന്റെ വിജയത്തിനാവിശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യാനും യോഗം തീരുമാനിച്ചു.

ശറഫിയ്യ അല്‍റയാന്‍ പോളിക്ലിനിക്കല്‍ പ്രസിഡന്റ് ദിലീപ് താമരക്കുളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം റസാഖ് മാസ്റ്റര്‍ മമ്പുറം ഉദ്ഘാടനം ചെയ്തു. ഷിഹാബ് പൊന്‍മള, സിദ്ദീഖ് സഖാഫി, മുസ്തഫ പുകയൂര്‍ സുബൈര്‍ മൗലവി, അബ്ദുല്‍ റഊഫ് തലശ്ശേരി, അബ്ദുല്‍ റഷീദ് ഓയൂര്‍ എന്നിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും ജാഫര്‍ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.






മഅ്ദനി; മനുഷ്യാവകാശലംഘനത്തിനെതിരെ സമരമുഖം തുറക്കണം -ഐ.എം.സി.സി.
ജിദ്ദ: അബ്ദുള്‍നാസര്‍ മഅ്ദനിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ കിടത്തി പീഡിപ്പിക്കുന്നതിനെതിരെ കേരളീയ മനസ്സാക്ഷി ഉയരണമെന്ന് ഐ.എം.സി.സി. ജിദ്ദ പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു. അല്‍നൂര്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.പി. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. 

11.10.11


മഅ്ദനി മോചനം:
 മംഗലാപുരത്ത് മനുഷ്യാവകാശ
 സംരക്ഷണ സമ്മേളനം 16ന്


കാസര്‍കോട്: കഴിഞ്ഞ 14 മാസങ്ങളായി ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട്. കര്‍ണ്ണാടക ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന മനുഷ്യാവകാശ സംരക്ഷണ സമ്മേളനം ഒക്‌ടോബര്‍ 16 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് മംഗലാപുരം ജംഇയ്യത്തുല്‍ ഫലാഹ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ദളിത് വോയ്‌സ് ചീഫ് എഡിറ്റര്‍ വി.ഡി രാജശേഖര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സയ്യിദ് ഇബ്രാഹിം അല്‍ഹാദി ആത്തൂര്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. കര്‍ണ്ണാടക മത സൗഹാര്‍ദ്ദ വേദി സെക്രട്ടറി കെ.എല്‍. അശോക്, ഇ.എഫ്.ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് ഇല്യാസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. പി.ഡി.പി വര്‍ക്കിംഗ് ചെയര്‍മാന്‍ വര്‍ക്കല രാജ,് അഡ്വ. അക്ബര്‍ അലി, തുളുനാട് രക്ഷിനാവേദി പ്രസിഡന്റ് യോഗേഷ് ഷെട്ടി, കര്‍ണ്ണാടക മുന്‍ പോലീസ് കമ്മീഷണര്‍ ജി.എ. ബാബ, കര്‍ണ്ണാടക ഇസ്ലാമിക് കള്‍ച്ചര്‍ സെന്റര്‍ സെക്രട്ടറി ബി.എം. മുംതാസ് അലി, ജംഇയ്യത്തുല്‍ ഫലാഹ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, ജമാഅത്തെ ഇസ്‌ലാമി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മംഗലാപുരം, പി.എ. എന്‍ജിനീയറിംഗ് കോളേജ് പ്രൊഫ. എസ് അബ്ദുര്‍ റഹ്മാന്‍, സയ്യിദ് ശംസദ്ദീന്‍ തങ്ങള്‍ ഗാന്ധിനഗര്‍, നിസാര്‍ മെഹ്താര്‍ കണ്ണൂര്‍, എം.കെ.ഇ അബ്ബാസ് മഞ്ചേശ്വരം പരിപാടിയില്‍ സംബന്ധിക്കും.2011 ഡിസംബര്‍ അവസാനം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് മഅ്ദനി മോചന മനുഷ്യാവകാശ സമ്മേളനം ബാംഗ്ലൂര്‍ കബ്ബന്‍ പാര്‍ക്കില്‍ നടത്തുമെന്നും അവര്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ എസ്.എം. ബഷീര്‍ അഹ്മദ്, മുഹമ്മദ് ഹനീഫ് പൊസോട്ട്, അബ്ദുല്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു.

10.10.11

മഅ'ദനി മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയോ 
പി. സി എഫ്. ജിദ്ദ കമ്മിറ്റി  സെമിനാര്‍ സംഘടിപ്പിക്കുന്നു