10.2.11

മഅദനിക്ക് നീതി നല്‍കുക: പ്രക്ഷോഭ വിളംബരവുമായി സമരപ്രഖ്യാപന സമ്മേളനം


കോഴിക്കോട്: അബ്ദുള്‍ നാസര്‍ മഅദനി അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അറുതി വരുത്തുക, വിചാരണ കര്‍ണാടകയ്ക്ക് പുറത്ത് നടത്തുക,കേന്ദ്ര ഏജന്‍സിയെ കേസ് ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങങള്‍ ഉന്നയിച്ച് പി.ഡി.പി. ആരംഭിക്കുന്ന രണ്ടാംഘട്ട സമര പരിപാടികളുടെ പ്രഖ്യാപന സമ്മേളണം നടത്തി. മഅദനിയുടെ മോചനം യാഥാര്‍ഥ്യമാകുന്നതുവരെ ശക്തമായ സമരം തുടരുമെന്നു മുതലക്കുളം മൈതാനിയില്‍ നടന്ന സമ്മേളനം പ്രഖ്യാപിച്ചു.

പ്രക്ഷോഭ പരിപാടികളുടെ ഒന്നാംഘട്ടമായി ഫെബ്രുവരി 23ന് മുഴുവന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കും. 27ന് സാംസ്‌കാരിക നായകരുടെ പിന്തുണതേടി തൃശൂരില്‍ സാംസ്‌കാരിക കൂട്ടായ്മയും 28ന് മുഴുവന്‍ ജില്ലകളിലെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ജനകീയ മാര്‍ച്ചും സംഘടിപ്പിക്കും. രണ്ടാംഘട്ടമായി മാര്‍ച്ച് 14ന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് മേഖലകളിലായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ ഉപരോധിക്കും. 21ന് കര്‍ണാടക മന്ത്രിമാര്‍ക്ക് നിവേദനം നല്‍കും. മൂന്നാംഘട്ടമായി കര്‍ണാടകയിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. മാര്‍ച്ച് 27ന് തിരുവനന്തപുരത്തുനിന്നാണ് മാര്‍ച്ച് തുടങ്ങുക. സംഘടനാ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജാണ് സമരപ്രഖ്യാപനം നടത്തിയത്.

സമ്മേളനം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ഉദ്ഘാടനം ചെയ്തു. മഅദനി പ്രവചിച്ച കാര്യങ്ങളോട് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമാണ് മുസ്ലിം സമൂഹം കണ്ണുതുറന്നതെന്ന്  അദ്ദേഹം പറഞ്ഞു.

വാക്കിനനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് ഭരണകര്‍ത്താക്കള്‍ മഅദനിക്കെതിരെ തിരിയാന്‍ കാരണം എന്നും ഗ്രോ വാസു അഭിപ്രായപ്പെട്ടു. പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി അധ്യക്ഷത വഹിച്ചു. പി.ഡി.പി. സംസ്ഥാന സെക്രട്ടറി അഡ്വ. വള്ളിക്കുന്നം പ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യദാര്‍ത്ഥ ഭീകരവാദികള്‍ ആരെന്നു തിരിച്ചറിഞ്ഞിട്ടും പൊതു സമൂഹം ഉണരാത്തതാണ് മഅദനിയടക്കമുള്ളവര്‍ക്ക് നേരെയുള്ള ഭരണകൂട ഭീകരത ആവര്ത്തിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച എസ്.ഡി.പി.ഐ.സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. മുഹമ്മദ് ശരീഫ് പറഞ്ഞു. ജെ.എം.എഫ്.കണ്‍വീനര്‍  എച്ച്. ഷഹീര്‍ മൗലവി, കെ. ബാബു, രാജീവ് ശങ്കര്‍, പി.ഡി.പി.സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ്, സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് മാഞ്ഞുരാന്‍, വീരാന്‍കുട്ടി എറണാകുളം, ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.ഷമീര്‍ പയ്യനങ്ങാടി എന്നിവര്‍ സംസാരിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി സ്വാഗതവും മുനീര്‍ വടകര നന്ദിയും പറഞ്ഞു.



പി.ഡി.പി. രാഷ്ട്രീയ വിശദീകരണ പൊതുയോഗം 13-ന് പുറത്തുരില്‍  



പി.ഡി.പി. രാഷ്ട്രീ വിശദീകരണ പോതോയഗം പുറത്തൂര്‍ ആശുപത്രിപ്പടിയില്‍ ഫെബ്.13 നടക്കും. പൊതു യോഗത്തില്‍ പി.ഡി.പി.സംസ്ഥാന ട്രഷര്‍ അജിത്‌ കുമാര്‍ ആസാദ്, വേലായുധന്‍ വെന്നിയൂര്‍, ഹനീഫ പുത്തനത്താണി, ഐ.എസ്.എഫ്. സംസ്ഥാന പ്രിസ്ടെന്റ്റ് അഡ്വ.ഷമീര്‍ പയ്യനങ്ങാടി, സൈതാളിക്കുട്ടി ചമ്രവട്ടം ജമാല്‍ മുട്ടനൂര്‍ എന്നിവര്‍ പ്രസംഗിക്കും.

പി.ഡി.പി. രാഷ്ട്രീയ വിശദീകരണ യോഗം നടത്തി 

കല്പകഞ്ചേരി: മഅദനി പ്രശ്‌നത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് പി.ഡി.പി. തുവ്വക്കാട് കമ്മിറ്റി പൊതുയോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സ്വബാഹി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് മുല്ലഞ്ചേരി, അധ്യക്ഷത വഹിച്ചു. അലി കാടാമ്പുഴ, സമീര്‍പയ്യനങ്ങാടി, അബ്ദുല്‍ ഗഫൂര്‍ മൗലവി, ഹനീഫ പുത്തനത്താണി, കെ.പി. സത്താര്‍, ഇ. ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.

പി.ഡി.പി രാഷ്ട്രീയ വിശദീകരണ യോഗം

തിരൂരങ്ങാടി: വെന്നിയൂര്‍ ടൗണ്‍ പി.ഡി.പി കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ഉദ്ഘാടനംചെയ്തു.

ഐസ്‌ക്രീം കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹൈക്കോടതി ജഡ്ജിയെ സ്വാധീനിച്ച കേസ് സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷതവഹിച്ചു. ഹനീഫ പുത്തനത്താണി, സമീര്‍ പയ്യനങ്ങാടി, സക്കീര്‍ പരപ്പനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു

പോലീസ് അനാസ്ഥക്കെതിരെ പി.ഡി.പി.സായാഹ്ന ധര്‍ണ നടത്തി 

കരുമാല്ലൂര്‍: പോലീസ് അനാസ്ഥക്കെതിരെ പിഡിപി കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടപ്പുറത്ത് സായാഹ്ന ധര്‍ണ നടത്തി. ധര്‍ണ്ണ പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുബൈര്‍ വെട്ടിയാനിക്കല്‍ ഉത്ഘാടനം ചെയ്തു.കോട്ടപ്പുറം മേഖലയില്‍ മുസ്ലിം വേട്ടക്കു നേതൃത്വം നല്‍കിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  നാട്ടില്‍ ഉടനീളം പോലീസ് ഭീകര താണ്ടവം തന്നെയായിരുന്നു. യദാര്‍ത്ഥ പ്രതികളെ അറസ്റ്റു ചെയ്യുന്നതിന് പകരം നാട്ടിലെ മുസ്ലിം യുവാക്കളെയും പി.ഡി.പി.പ്രവര്‍ത്തകരെയും പോലീസ് നിരതരം വേട്ടയാടുകയായിരുന്നു. ഈ കേസ്സിലെ പ്രതികള്‍ ഇന്നും നാട്ടില്‍ വിലസുന്നുണ്ട്. ഈ പ്രതികള്‍ തന്നെയാണ് കഴിഞ്ഞ ദിവം അമ്പലപ്പറമ്പില്‍ സംഘര്‍ഷത്തിനു ശ്രമിച്ചത്. ഈ കേസ്സിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി പാര്‍ട്ടി മുന്നോട്ടു പോകുമെന്ന് സുബൈര്‍ പറഞ്ഞു. ടി.എ.മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മനാഫ് വേണാട്, ഷംസു പെരിങ്ങാടന്‍, ബീരാന്‍ കുട്ടി, നിസാര്‍ മാഞ്ഞാലി, ജമാല്‍ കുഞ്ഞുണ്ണിക്കര  എന്നിവര്‍ സംസാരിച്ചു.

No comments: