കുഞ്ഞാലിക്കുട്ടി യു.ഡി.എഫിനെ ബ്ലാക്‌മെയില്‍ ചെയ്യുന്നു-പി.ഡി.പി.
ആലപ്പുഴ: നേതാക്കളുടെ വൃത്തികേടുകളും അഴിമതികളും നിരന്തരമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളോടു പ്രതിബദ്ധതയുണ്ടെങ്കില്‍ യു.ഡി.എഫ്. പിരിച്ചുവിടാന്‍ തയ്യാറാകണമെന്ന് പി.ഡി.പി.സംസ്ഥാന ജനറല്‍സെക്രട്ടറിയും മാധ്യമ വക്താവുമായ സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
യു.ഡി.എഫ്.ഭരിക്കുമ്പോള്‍ മന്ത്രിമാരും അവരുടെ കൂട്ടാളികളും കാണിച്ച നെറികേടുകളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും സമീപനം സംശയകരമാണെന്നും പി.ഡി.പി. ആരോപിച്ചു.
യു.ഡി.എഫ്. നേതൃത്വത്തെ കുഞ്ഞാലിക്കുട്ടി ബ്ലാക്‌മെയില്‍ ചെയ്യുകയാണ്. മലപ്പുറത്തുവെച്ച് കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിക്കുനല്കിയത് യു.ഡി.എഫ്. നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളുടെ രേഖകളാണ്. ഇതു പരസ്യപ്പെടുത്താന്‍ യു.ഡി.എഫ്. തയ്യാറാകണം, സുബൈര്‍ സബാഹി ആവശ്യപ്പെട്ടു.
മഅദനിക്കു നീതി നല്കുക എന്നാവശ്യപ്പെട്ട് ഫിബ്രവരി 23ന് നിരന്തരസമരം തുടങ്ങും. 23ന് കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ക്കു നിവേദനം നല്കും. 27ന് സമരത്തിന് സാംസ്‌കാരിക കേരളത്തിന്റെ പിന്തുണ തേടി തൃശ്ശൂരില്‍ സാംസ്‌കാരിക കൂട്ടായ്മയും 28ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചും നടത്തും. മാര്‍ച്ച് 14ന് രണ്ടാം ഘട്ട സമരവും 27ന് കര്‍ണ്ണാടക മാര്‍ച്ചും സംഘടിപ്പിക്കും.
പത്രസമ്മേളനത്തില്‍ പി.ഡി.പി. സംസ്ഥാന സെക്രട്ടേറിയറ്റംഗം അന്‍സാരി, ആലപ്പുഴ ജില്ലാപ്രസിഡന്റ് സുനീര്‍ ഇസ്മയില്‍ എന്നിവരും പങ്കെടുത്തു.
No comments:
Post a Comment