4.2.11


ഐസ്‌ക്രീം കേസ് പുനരന്വേഷണം നടത്തണം -പി.സി.എഫ്


റിയാദ്: മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പുനരന്വേഷണം നടത്തണമെന്ന് പി.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കേസ് ഒതുക്കി തീര്‍ക്കാന്‍ സി.ടി. അഹമ്മദലിയുടെ വസതിയില്‍ പി. ശശിക്ക് അത്താഴ വിരുന്നൊരുക്കിയതിനെ കുറിച്ചും അന്വേഷിക്കണം. മഅ്ദനിയെ കോയമ്പത്തൂര്‍ കേസില്‍ കുടുക്കാന്‍ അവിടെ വെച്ച് ഗൂഢാലോചന നടത്തിയതായി സംശയിക്കുന്നതായും പി.സി.എഫ് ആരോപിച്ചു. മഅ്ദനിയെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കാണാത ഫയലുകള്‍ കണ്ടെത്തണം. കുഞ്ഞാലിക്കുട്ടിക്കെതിരെ മുഖ്യമന്ത്രി ആരോപിച്ച കള്ളപ്പണത്തെ കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും പി.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ സൈഫുദ്ദീന്‍ തണ്ടാശ്ശേരി അധ്യക്ഷത വഹിച്ചു. അബ്ദുസലാം അല്‍ഹന, ഗഫൂര്‍ സംസം, അന്‍സാരി കൊട്ടാരക്കര, സമീര്‍ കുറ്റിച്ചല്‍, യൂനുസ് മലപ്പുറം, കെ.ഇ. ഷാജഹാന്‍ ശാസ്താംകോട്ട എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് തേവലക്കര സ്വാഗതവും അനസ് തൊടിയൂര്‍ നന്ദിയും പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്കെതിരായ പരാതികള്‍ പുനരന്വോഷിക്കണം: പി.സി.എഫ്

No comments: