ഇന്ത്യാവിഷനെതിരായ തീരുമാനം സത്യം പുറത്തുവരുന്നത് തടയാന്‍-പി.സി.എഫ്
ജിദ്ദ: ഐസ് ക്രീം കേസ് തേച്ചുമാച്ചുകളയുന്നതിന് ജഡ്ജിമാരെ അടക്കം വിലക്കെടുത്ത നടപടിക്ക് തുല്യമാണ് ഇപ്പോള്‍ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാവിഷന്‍ ചാലനിനെ വിലക്കെടുക്കാനും അതിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിനെ നിയ്രന്തിക്കാനുമുള്ള കെ.എം.സി.സി തീരുമാനമെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം സൗദി നാഷനല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
സത്യം പുറത്തു വരുന്നത് തടയുക മാത്രമാണ് കെ.എം.സി.സി യുടെ ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വലംകൈയും സന്തത സഹചാരിയുമായിരുന്ന റഊഫിന്റെ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ എന്ത് കൊണ്ടാണ് മുസ്‌ലിം ലീഗും കുഞ്ഞാലിക്കുട്ടിയും റഊഫിനെതിരെ നിയമനടപടി സ്വീകരിക്കാത്തത്?ഇതില്‍ നിന്ന് തന്നെ കുഞ്ഞാലിക്കുട്ടി തെറ്റുകാരനാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണല്ലോ? ഈ സാഹചര്യത്തില്‍ നിരപരാധിത്വം തെളിയിക്കുന്നത് വരെ കുഞ്ഞാലിക്കുട്ടി പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന് പി.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
No comments:
Post a Comment