31.12.11


അബ്ദുല്‍ നാസര്‍ മദനിയുടെ മോചനത്തിനായി എല്ലാ ജനങ്ങളും രംഗത്തിറങ്ങണം : സലാഹുദ്ധീന്‍ അയ്യൂബി 
 
അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി തേടി പി ഡി പി നടത്തുന്ന ജനസ്‌നപര്‍ക്ക പരിപാടി യുഠെ ഉത്ഘാടനം മഅ്ദനിയുടെ ഇളയ മകന്‍ സലാഹുദീന്‍ അയ്യൂബി നിര്‍ വഹിച്ചു .പി ഡി പി ചെയര്‍മാന്‍ അബുദുന്നാസിര്‍ മഅ്ദനിയുടെ മോചനം ലഭ്യമാക്കാന്‍ കേരളത്തിലെ
എല്ലാ ജനങ്ങളും രംഗത്തിറങ്ങണമെന്ന് സലാഹുദീന്‍ അയ്യൂബി അഭ്യര്‍ത്ഥിച്ചു.
അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി തേടി പി ഡി പി നടത്തുന്ന ജനസ്‌നപര്‍ക്ക പരിപാടി യുഠെ ഉത്ഘാടനം മഅ്ദനിയുടെ ഇളയ മകന്‍ സലാഹുദീന്‍ അയ്യൂബി നിര്‍ വഹിച്ചു .പി ഡി പി ചെയര്‍മാന്‍ അബുദുന്നാസിര്‍ മഅ്ദനിയുടെ മോചനം ലഭ്യമാക്കാന്‍ കേരളത്തിലെ
എല്ലാ ജനങ്ങളും രംഗത്തിറങ്ങണമെന്ന് സലാഹുദീന്‍ അയ്യൂബി അഭ്യര്‍ത്ഥിച്ചു.9 വര്‍ഷക്കാലം കോയമ്പത്തൂര്‍ കേസില്‍ നിരപരാധിയായിട്ടും ജയിലിട്ട് പീഢിപ്പിക്കുകയായിരുന്നു.പിതാവിന്റെ സ്‌നേഹം ലഭ്യമായി തുടങ്ങിയപ്പോള്‍ മറ്റൊരു കേസില്‍ ഉള്‍പ്പെടുത്തി പിഢിപ്പിക്കുകയാണ്.-അയ്യൂബി പറഞ്ഞു പ്രഫ എം എസ് ജയപ്രകാശ് യോഗം ഉത്ഘാടനം ചെയ്തു.പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് മുഖ്യപ്രഭാഷണം നടത്തി.പി ഡി പി നേതക്കാളായ മുഹമ്മദ് റജീബ്,ബിരാന്‍കുട്ടി,നീലകണ്ഠന്‍ നമ്പൂതിരി,ഫ്രാന്‍സിസ് കളത്തുങ്കല്‍,സുബൈര്‍ വെട്ടിയാനിക്കല്‍,മുജീബ്‌റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
അബ്ദുല്‍ നാസര്‍ മദനിയുടെ ഇളയ മകന്‍ സലാഹുദ്ധീന്‍ അയ്യൂബി അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി തേടി പി ഡി പി നടത്തുന്ന ജനസ്‌നപര്‍ക്ക 
പരിപാടി യുടെ  ഉത്ഘാടനം മഅ്ദനിയുടെ ഇളയ മകന്‍ സലാഹുദീന്‍ അയ്യൂബി നിര്‍ വഹിച്ചു കൊണ്ട് സംസാരിക്കുന്നതിന്റെ വീഡിയോ  കാണുക 




മഅ്ദനി: മുഖ്യമന്ത്രി ഇടപെടണം -പി.ഡി.പി


ആലപ്പുഴ: അകാരണമായി ബംഗളൂരു ജയിലില്‍ അടച്ച പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ വിചാരണ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി ഇടപെടണമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. ഇതിനായി കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിക്ക് പി.ഡി.പി നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനിയുടെ വിചാരണ വൈകിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡക്ക് കത്തെഴുതിയത് ആശ്വാസം പകരുന്ന സംഗതിയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടിയന്തരമായി വിഷയത്തില്‍ ഇടപെടണം. ഉപാധികളോടെയെങ്കിലും മഅ്ദനിക്ക് ജാമ്യം ലഭിക്കാന്‍ ഉമ്മന്‍ചാണ്ടി ഇടപെടണമെന്ന് സിറാജ് ആവശ്യപ്പെട്ടു. കോയമ്പത്തൂര്‍ സംഭവത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ ഒമ്പതര വര്‍ഷമെടുത്തു.ആ അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണം. ജയിലില്‍ ഓരോ ദിവസവും മഅ്ദനിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്.
സത്യാവസ്ഥ മനസ്സിലാക്കാന്‍ ഒരു മന്ത്രിതല സംഘത്തെ ബംഗളൂരുവിലേക്ക് അയക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.മഅ്ദനിയുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തിലെ പ്രബുദ്ധരായ എല്ലാ മത രാഷ്ട്രീയ സംഘടനകളും ഇടപെടണം.പിറവം ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ആരെ പിന്തുണക്കണമെന്ന കാര്യം ജനുവരി അഞ്ചിന് എറണാകുളത്ത് കൂടുന്ന സംസ്ഥാന നേതൃയോഗം തീരുമാനിക്കുമെന്നും സിറാജ് പറഞ്ഞു.

മഅദ്നിക്ക് ജാമ്യം നല്‍കണം -കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍

കല്‍പറ്റ:  കര്‍ണാട ജയിലില്‍ രോഗങ്ങള്‍കൊണ്ട് പ്രയാസപ്പെടുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ന്നാസിര്‍ മഅദ്നിക്ക് ജാമ്യംനല്‍കണമെന്ന് മുന്‍മന്ത്രി  കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍.

പത്തു വര്‍ഷത്തോളം മഅദ്നി തമിഴ്നാട് ജയിലില്‍ കഴിഞ്ഞു. ഇത് ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടിട്ടല്ല.  കേവലം ഒരു വിചാരണ തടവുകാരനായിട്ടാണ്.  ഈ കാലയളവില്‍ നിരവധി പീഡനങ്ങള്‍ അനുഭവിച്ചതിനുശേഷം അദ്ദേഹത്തെ തികച്ചും നിരപരാധിയാണെന്ന് കണ്ട് കോടതി മോചിപ്പിക്കുകയാണുണ്ടായത്. 
മനുഷ്യാവകാശ ധ്വംസനമാണ് തമിഴ്നാട് ഗവണ്‍മെന്‍റ് ചെയ്തത്.  ഇതുപോലെതന്നെ കര്‍ണാടക സര്‍ക്കാറും കുറ്റാരോപിതനായ ഇദ്ദേഹത്തിന് ജാമ്യംപോലും നല്‍കാതെ വീണ്ടും പീഡിപ്പിക്കുന്ന സംഭവങ്ങള്‍ മനുഷ്യസ്നേഹികളെ നൊമ്പരപ്പെടുത്തുന്നതാണ്. 
പലരോഗങ്ങളാല്‍ പ്രയാസപ്പെടുന്ന അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയെന്നത് ഒരു സ്വാഭാവികനീതി മാത്രമാണ്. സങ്കുചിത രാഷ്ട്രീയം ജാമ്യം ലഭിക്കുന്നതിന് തടസ്സമായികൂടാ.
കര്‍ണാടക മുഖ്യമന്ത്രിതന്നെ മുന്‍കൈയെടുത്ത് അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നതിന് സത്വരനടപടി സ്വീകരിക്കണമെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഒരു മനുഷ്യന്‍െറ ജീവന്‍ ഏറ്റവും വിലപ്പെട്ടതാണെന്നും കര്‍ണാടക മുഖ്യമന്ത്രി പ്രത്യേകം ഓര്‍ക്കണമെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. 
മഅദ്നിക്ക് നീതി തേടി പി.ഡി.പി നടത്തുന്ന ബഹുജന സമ്പര്‍ക്ക പരിപാടിയില്‍ കര്‍ണാടക മുഖ്യമന്ത്രിക്കുള്ള നിവേദനത്തില്‍ ഒപ്പിട്ട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.ഡി.പി കേന്ദ്രകമ്മിറ്റി അംഗം മൊയ്തീന്‍ ചെമ്പോത്തറ ഒപ്പ്  ഏറ്റുവാങ്ങി. വയനാട് ജില്ലാ നേതാക്കളായ ബാപ്പൂട്ടി കല്‍പറ്റ, ലത്തീഫ് കമ്പളക്കാട്, ഗഫൂര്‍ മാണ്ടാട്, ആരിഫ് മുട്ടില്‍, സി.എച്ച്. മുനീര്‍ എന്നിവര്‍ പങ്കെടുത്തു.

‘അത്രയെങ്കിലുമായല്ലോ ... അച്യുതാനന്ദന് നന്ദി’

അത്രയെങ്കിലുമായല്ലോ ... അച്യുതാനന്ദന് നന്ദി’


ശാസ്താംകോട്ട: ബംഗളൂരുവിലെ തടവറയില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്കുവേണ്ടി ഒരു കത്തയച്ചെങ്കിലും ഇടപെടാന്‍ തയാറായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കരഞ്ഞുതളര്‍ന്ന്, പതിഞ്ഞ ശബ്ദത്തില്‍ നന്ദിപറയുകയാണ് ഒരു ഉമ്മയും വാപ്പയും. ബംഗളൂരുവിലേക്ക് മഅ്ദനിയെ കൊണ്ടുപോകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് പക്ഷാഘാതം ബാധിച്ച് ശയ്യാവലംബിയായ മൈനാഗപ്പള്ളി തോട്ടുവാല്‍ മന്‍സിലില്‍ അബ്ദുസ്സമദ് മാസ്റ്ററും ഭാര്യ അസ്മാബീവിയും മകന്‍െറ മനുഷ്യാവകാശം സംരക്ഷിച്ചുകിട്ടാനുള്ള ഓരോ ചുവടുവെപ്പിനെയും പ്രതീക്ഷയോടെയാണ് കാണുന്നത്.
‘കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കാന്‍ അദ്ദേഹം സന്മനസ്സ് കാട്ടിയല്ളോ. ഒത്തിരി സന്തോഷം. ഒരുപാട് നന്ദിയുണ്ട്. എന്‍െറ കണ്ണടയുന്നതിനുമുമ്പ് മകനെയൊന്ന് കാണണമെന്ന് തീരാത്ത മോഹമുണ്ട്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും അവയുടെ നേതാക്കളും അതൊരു മനുഷ്യാവകാശപ്രശ്നമായി ഏറ്റെടുത്താല്‍ എന്‍െറയീ അന്ത്യാഭിലാഷം സാധിക്കുമെന്ന് ഉറപ്പുണ്ട്. പ്രാര്‍ഥിക്കാനല്ലാതെ എനിക്കെന്ത് കഴിയും...?’ അബ്ദുസ്സമദ് മാസ്റ്റര്‍ ചോദിക്കുന്നു. ഒമ്പതേകാല്‍ വര്‍ഷം നീണ്ട മഅ്ദനിയുടെ കോയമ്പത്തൂര്‍ ജയില്‍വാസക്കാലത്ത് അധികാരകേന്ദ്രങ്ങള്‍ക്കുമുന്നില്‍ ഓടിയെത്തി കരുണ യാചിച്ചുനടന്ന അബ്ദുസ്സമദ് മാസ്റ്ററെ രോഗക്കിടക്കയുടെ നിസ്സഹായാവസ്ഥ ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.
‘ഉമ്മന്‍ചാണ്ടി നേതൃത്വംനല്‍കുന്ന കേരള സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാവും. അദ്ദേഹത്തിന്‍െറ ചെറിയ ഇടപെടലിനുപോലും വലിയ ഫലപ്രാപ്തിയുണ്ടാകും.’ പ്രതീക്ഷ കൈവിടാതെ സമദ് മാസ്റ്റര്‍ തുടര്‍ന്നു.
‘ലോകത്ത് ഒരുപ്പക്കും ഉമ്മക്കും ഈയവസ്ഥ ഉണ്ടാകാതിരിക്കട്ടെ... എന്തിനാണവനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്? ഒരുനോക്ക് കാണാന്‍ ഒടുങ്ങാത്ത കൊതിയുണ്ട്. ഞങ്ങളോട് യാത്രപറയാന്‍കൂടി അനുവദിക്കാതെയാണല്ളോ കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 17ന് അവര്‍ ഞങ്ങളുടെ മോനെ കൊണ്ടുപോയത്...’ നീറുന്ന മനസ്സുമായി അദ്ദേഹം പറയുന്നു.


No comments: