12.10.11


മഅ്ദനിക്കെതിരെ മനുഷ്യാവകാശ ലംഘനം:
പി. സി എഫ്. ജിദ്ദ കമ്മിറ്റി  സെമിനാര്‍ സംഘടിപ്പിക്കുന്നു 



ജിദ്ദ: പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിക്കെതിരായ നീതി നിഷേധത്തിനും ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ഒക്ടോബര്‍ 14ന് വൈകീട്ട് ഏഴ്് മണിയ്ക്ക് ശറഫിയ്യ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ വെച്ച് 'മഅ്ദനി മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയോ' എന്ന വിഷയത്തെ ആസ്പദമാക്കി ജിദ്ദയിലെ വിവിധ മത-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കുവാന്‍ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ കമ്മിറ്റി തീരുമാനിച്ചു. സെമിനാര്‍ വിജയിപ്പിക്കുവാന്‍ ജിദ്ദയിലെ കേരളീയ സമൂഹത്തോട് പി.സി.എഫ് ജിദ്ദ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

മഅ്ദനിക്കെതിരായ തുടര്‍ച്ചയായ മനുഷ്യാവകാശ ലംഘനത്തിനും നീതി നിഷേധത്തിനുമെതിരെ കേരള നിയമ സഭ ഇടപെടണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 27ന് പി.ഡി.പി. സംസ്ഥാന കമ്മറ്റി നടത്തുന്ന നിയമസഭാ മാര്‍ച്ച് വിജയിപ്പിക്കുവാനും അതിന്റെ വിജയത്തിനാവിശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യാനും യോഗം തീരുമാനിച്ചു.

ശറഫിയ്യ അല്‍റയാന്‍ പോളിക്ലിനിക്കല്‍ പ്രസിഡന്റ് ദിലീപ് താമരക്കുളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം റസാഖ് മാസ്റ്റര്‍ മമ്പുറം ഉദ്ഘാടനം ചെയ്തു. ഷിഹാബ് പൊന്‍മള, സിദ്ദീഖ് സഖാഫി, മുസ്തഫ പുകയൂര്‍ സുബൈര്‍ മൗലവി, അബ്ദുല്‍ റഊഫ് തലശ്ശേരി, അബ്ദുല്‍ റഷീദ് ഓയൂര്‍ എന്നിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും ജാഫര്‍ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.






മഅ്ദനി; മനുഷ്യാവകാശലംഘനത്തിനെതിരെ സമരമുഖം തുറക്കണം -ഐ.എം.സി.സി.
ജിദ്ദ: അബ്ദുള്‍നാസര്‍ മഅ്ദനിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ കിടത്തി പീഡിപ്പിക്കുന്നതിനെതിരെ കേരളീയ മനസ്സാക്ഷി ഉയരണമെന്ന് ഐ.എം.സി.സി. ജിദ്ദ പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു. അല്‍നൂര്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.പി. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. 

No comments: