19.2.11


മഅദനി മോചനം പി.ഡി.പി. സമരം ശക്തമാക്കുന്നു

കൊച്ചി : മഅദനി കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക, കര്‍ണ്ണാടകക്ക് പുറത്തു വിചാരണ നടത്തുക, ഗൂഡാലോചന പുറത്ത്  കൊണ്ടു വരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി. സമര പരിപാടികള്‍ ശക്തമാക്കുന്നു. പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് സമര പരിപാടികള്‍ നടക്കുന്നത്.  പ്രക്ഷോഭ പരിപാടികളുടെ ഒന്നാംഘട്ടമായി ഫെബ്രുവരി 23-ന് മുഴുവന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കും. 27-നു സാംസ്‌കാരിക നായകരുടെ പിന്തുണതേടി തൃശ്ശൂരില്‍ സാംസ്കാരിക കൂട്ടായ്മ നടത്തും. തുടര്‍ന്ന് 28-നു പതിനാലു ജില്ലകളില്ലെയും കേന്ദ്ര ഭരണ സ്ഥാപനങ്ങളിലേക്ക് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.  മാര്‍ച്ച് 21-നു കര്‍ണ്ണാടകയിലെ  മന്ത്രിമാര്‍ക്ക് നിവേദനം നല്‍കും. 13-നു കര്‍ണ്ണാടകയിലേക്ക്   പാര്‍ട്ടി പ്രവര്‍ത്തകര്‍ ബഹുജന മാര്‍ച്ചും നടത്തും. മാര്‍ച്ച് ഈ മാസം 28-നു തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും

മഅദനി കേസ്, കര്‍ണ്ണാടകത്തിനു പുറത്തു വിചാരണ നടത്തണം : പി.സി.എഫ്.

ദുബായ് : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കേസ്സില്‍ നീതിപൂര്‍വ്വകമായ വിചാരണ ഉറപ്പു വരുത്താന്‍ കര്‍ണ്ണാടകത്തിന് പുറത്തു കേസ്സിന്റെ വിചാരണ നടത്തണമെന്നും, മഅദനിയുടെ അറസ്റ്റിനു പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നും പി.സി.എഫ്.ദുബായ് കമ്മിറ്റി വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. അഭിഭാഷകരെ പോലും അറിയിക്കാതെ കേസ്സിന്റെ വിചാരണ തുടങ്ങിയതും സാക്ഷികളെ സ്വാധീനിച്ചാണ് മൊഴി രേഖപ്പെടുത്തിയതെന്ന തെഹല്‍ക റിപ്പോര്‍ട്ടറുടെ കണ്ടെത്തലും കേസ്സില്‍ ബാഹ്യ ശക്തികള്‍ ഇടപെടുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണെന്നും അതുകൊണ്ട് തന്നെ സംഘ പരിവാര്‍ ഭരണം കയ്യാളുന്ന കര്‍ണ്ണാടകയില്‍ ഒരു നീതിപൂര്‍വ്വകമായ വിചാരണ നടക്കില്ലെന്നും പി.സി.എഫ്.ചൂണ്ടിക്കാട്ടി. മഅദനി കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക, കര്‍ണ്ണാടകക്ക് പുറത്തു വിചാരണ നടത്തുക, ഗൂഡാലോചന പുറത്ത് കൊണ്ടു വരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി.നടത്തുന്ന മുഴുവന്‍ സമര പരിപാടികള്‍ക്കും പി.സി.എഫ്.ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

മുഹമ്മദ്‌ മെഹറൂഫിന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക പൊതുയോഗം അസീസ്‌ ബാവ തിരുമ്പാടി ഉത്ഘാടനം ചെയ്തു. ബഷീര്‍ പട്ടാമ്പി സ്വാഗതവും എം.ടി.ഷമീര്‍ നന്ദിയും പറഞ്ഞു. ഷാജി പുത്തന്‍പള്ളി, ജാഫര്‍ മോങ്ങം, സൈതലവി ചുള്ളിപ്പാറ, അന്‍വര്‍ ഓയൂര്‍, സൈനുദ്ധീന്‍ കൊണ്ടോട്ടി,യാസിര്‍ താനൂര്‍, ഉമര്‍ ചാലിശ്ശേരി, ഷമീര്‍ കൊട്ടാരക്കര എന്നിവര്‍ സംസാരിച്ചു.പി.സി.എഫ്. ദുബായ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെയും യോഗത്തില്‍ തിരഞ്ഞെടുത്തു.

ദുബായ് കമ്മിറ്റി ഭാരവാഹികള്‍

ബഷീര്‍ പട്ടാമ്പി (പ്രസിഡണ്ട്‌, മുഹമ്മദ്‌ ഷാ കൊട്ടാരക്കര, ഹക്കീം വാഴക്കാലായി പത്തനംതിട്ട, ഷാനി മുഹമ്മദ്‌ ഹനീഫ), മുഹമ്മദ്‌ മെഹറൂഫ് (ജനറല്‍ സെക്രട്ടറി), അസീസ്‌ ബാവ തിരുവമ്പാടി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), റഹീം ആലുവ, മൊയ്തുണ്ണി ചങ്ങരംകുളം, നജീബ് ഹംസ മണലൂര്‍ (ജോയിന്റ് സെക്രട്ടറി), എം.ടി.ഷമീര്‍ പാലക്കാട്ട് (ട്രഷറര്‍)

പി സി എഫ് ഒമാന്‍ കമ്മിറ്റി ഭാരവാഹികള്‍

ഒമാന്‍ : പി.സി.എഫ്.ഒമാന്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡിയും സീബ് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് അങ്കണത്തില്‍ നടന്നു.
ഹമീദ് കൂരാച്ചുണ്ട് പ്രസിഡണ്ട്, മുഹമ്മദ് ബഷീര്‍ പാലച്ചിറ ജനറല്‍ സെക്രട്ടറി , സലാം അന്സാദ് ആറ്റിങ്ങല്‍ , നൌഷാദ് കുന്നപ്പള്ളി ( വൈ.പ്രസിഡണ്ട്) , അന്‍സാര്‍ കേരളപുരം , നിസാം ആലപ്പുഴ (ജോയിന്റ് സെക്രട്ടറി), അനില്‍ ഹരിപ്പാട് ഖജാന്‍ജിഎന്നിവരാണു പുതിയ ഭാരവാഹികള്‍. സുബൈര്‍ മൌലവി തിരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു. മേഖലാ ഓര്‍ഗനൈസറായി റസാഖ് പാലക്കാടിനെ തീരുമാനിച്ചു ,റുഷ്ദി ബാലരാമപുരം, അലാവുദ്ദീന്‍, അന്‍സാരി ആലപ്പുഴ, നിയാസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

No comments: