8.4.10

 ബാപ്പു പുത്തനത്താണി പുതിയ പ്രസിഡന്റ്

പി.ഡി.പിയുടെ പുതിയ ജില്ലാപ്രസിഡന്റായി ബാപ്പു പുത്തനത്താണിയെ തിരഞ്ഞെടുത്തതായി സംസ്ഥാന ജനറല്‍സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി അറിയിച്ചു. വോട്ടെടുപ്പിലൂടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. നാലുവര്‍ഷം പി.ഡി.പി മലപ്പുറം ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാസെക്രട്ടറിയെയും മറ്റ് ഭാരവാഹികളെയും വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും ഗഫൂര്‍ പുതുപ്പാടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

പി.ഡി.പി ജില്ലാസമ്മേളനം ഇന്ന് സമാപിക്കും

മലപ്പുറം: പി.ഡി.പി ജില്ലാസമ്മേളനം വെള്ളിയാഴ്ച സമാപിക്കും. സമാപന സമ്മേളനം പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി ഉദ്ഘാടനംചെയ്യും. വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് മുണ്ടുപറമ്പില്‍നിന്ന് തുടങ്ങുന്ന പ്രവര്‍ത്തകറാലി വലിയങ്ങാടിയിലെ ഉമ്മര്‍ഖാസി നഗറില്‍ സമാപിക്കും. അഞ്ചുമണിക്കാണ് പൊതുസമ്മേളനം. പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, സി.കെ. അബ്ദുള്‍അസീസ്, വര്‍ക്കല രാജ്, ഗഫൂര്‍ പുതുപ്പാടി, അഡ്വ. അക്ബറലി തുടങ്ങിയവര്‍ പ്രസംഗിക്കും.

വ്യാഴാഴ്ച പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന വനിതാസമ്മേളനം വിമണ്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ശ്രീജ മോഹന്‍ ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥിസംഗമം ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടിയും പ്രവാസി സംഗമം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ പുത്തനത്താണിയും തൊഴിലാളി സംഗമം ഗഫൂര്‍ പുതുപ്പാടിയും ഉദ്ഘാടനംചെയ്തു.
 
പി.ഡി.പി ഉപരോധം

 തിരുനാവായ: പ്രസിഡന്റ് അധികാരക്കൈമാറ്റം അവസാനിപ്പിക്കുക, രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി തിരുനാവായ പഞ്ചായത്തോഫീസിന് മുന്നില്‍ ഉപരോധം തീര്‍ത്തു. കുറ്റിപ്പറമ്പില്‍ നസ്‌റുദ്ദീന്‍, എന്‍.വി. അബൂബക്കര്‍ ഹാജി, ബീരാന്‍ഹാജി, കുഞ്ഞിപ്പ താഴത്തറ, സൈഫുദ്ദീന്‍ ചെനക്കല്‍ എന്നിവര്‍ നേതൃത്വംനല്‍കി.

പൊതുയോഗം സിദ്ദിഖ് താനൂര്‍ ഉദ്ഘാടനംചെയ്തു. ഷാജി എടക്കുളം, കബീര്‍ കാരത്തൂര്‍, വഹാബ് താഴത്തറ എന്നിവര്‍ പ്രസംഗിച്ചു.

No comments: