14.8.11

കുമ്പളം ടോള്‍പ്ലാസയിലേക്ക് പി.ഡി.പി മാര്‍ച്ച് ;

 വാഹനങ്ങള്‍ ടോള്‍രഹിതമായി കടത്തിവിട്ടു


അരൂര്‍: അരൂര്‍-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത സംരക്ഷണ സമിതി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പി.ഡി.പി പ്രവര്‍ത്തകര്‍ കുമ്പളം ടോള്‍പ്ലാസയിലേക്ക് മാര്‍ച്ച് നടത്തി. കുമ്പളം സൗത് ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ടോള്‍പ്ലാസയിലേക്ക് കടന്നുന്നതിന് മുമ്പ് തടയാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. പൊലീസ് വലയം ഭേദിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ ടോള്‍പ്ലാസയുടെ ഇടനാഴിയില്‍ കടന്ന് വടക്കുഭാഗത്തെത്തി സമ്മേളിച്ചു.സമരക്കാര്‍ ടോള്‍ബൂത്തിലേക്ക് ഇരച്ചുകയറുന്നതുകണ്ട് ടോള്‍ ജീവനക്കാര്‍ ടോള്‍പ്ലാസയുടെ ഒന്നാംനിലയിലേക്ക് കയറി രക്ഷപ്പെട്ടു. പി.ഡി.പി പ്രവര്‍ത്തകരുടെ ആവേശവും ബാഹുല്യവും തടഞ്ഞുനിര്‍ത്താന്‍ എണ്ണത്തില്‍ കുറവായിരുന്ന പൊലീസുകാര്‍ക്ക് കഴിഞ്ഞില്ല.

ടോള്‍ബൂത്തുകള്‍ കൈയടക്കിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ ടോള്‍രഹിതമായി കടത്തിവിട്ടു. ദിവസവും സമരം നടത്തി ഈ സ്ഥിതി തുടരുമെന്നും ടോള്‍പ്ലാസ പൊളിക്കുന്നതുവരെ സമരം തുടരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാന്‍, സെക്രട്ടേറിയറ്റംഗം സുനീര്‍ ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ നാസര്‍ കൊടികുത്തുമല, ടി.കെ. ബഷീര്‍ ,ജമാല്‍ കുഞ്ഞുണ്ണിക്കര, കെ.പി. ഷിഹാബുദ്ദീന്‍, അബൂബക്കര്‍ തങ്ങള്‍, അലിയാര്‍ കോതമംഗലം തുടങ്ങിയവര്‍ സംസാരിച്ചു.

No comments: