11.8.11




പി.ഡി.പി കാര്‍ബണ്‍ കമ്പനിയിലേക്ക് മാര്‍ച്ച് നടത്തി

കൊച്ചി : മലിനീകരണം മൂലം ജന ജീവിതം ദുസ്സഹമാക്കിയ കരിമുകള്‍ കാര്‍ബണ്‍ കമ്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്‌  പി.ഡി.പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്പനിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കഴിഞ്ഞ ദിവസം കമ്പനിയുടെ മലിനീകരണ റാങ്ക് പൊട്ടി കാര്‍ഷിക വിളകള്‍ ഒലിച്ചുപോയി വമ്പിച്ച നാശനഷ്ടങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് പി.ഡി.പി. മാര്‍ച്ച് സംഘടിപ്പിച്ചത്. കാര്‍ബണ്‍ കമ്പനിക്കു മുമ്പില്‍ നടന്ന ധര്‍ണ്ണ പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് ഉത്ഘാടനം ചെയ്തു. പ്രദേശത്തെ ആവാസ വ്യവസ്ഥ തകര്‍ക്കുകയും ജനങ്ങളെ മാറാ രോഗികളാക്കുകയും ചെയ്യുന്ന കമ്പനിയുടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവെപ്പിക്കാന്‍  അധികാരികള്‍  തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് മലിനീകരണ റാങ്ക് പൊട്ടിയ സംഭവത്തിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട്‌ കൃഷ്ണന്‍ കുട്ടി അദ്യക്ഷത വഹിച്ചു.വി.എം.മാര്‍സണ്‍, കാര്‍ബണ്‍ വിരുദ്ദ മലിനീകരണ സമിതി ഭാരവാഹികളായ  കെ.കെ.രമേശന്‍, സി.എം.ജോയി, കെ.ടി.ശിഹാബുദ്ദീന്‍, നാസര്‍ ആലുവ എന്നിവര്‍ സംസാരിച്ചു.ജമാല്‍, നൌഷാദ്, സുധീര്‍, സിയാദ്, ശുകൂര്‍, എ.എം.ഷമീര്‍ തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.

No comments: