9.8.11



ബസ് ചാര്‍ജ് വര്‍ദ്ദനവ്‌ അംഗീകരിക്കില്ല : പി.ഡി.പി.

കൊച്ചി : ബസ് ഉടമകളുമായി ചര്‍ച്ചാ നാടകം സംഘടിപ്പിച്ചു ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച പുതിയ ബസ് ചാര്‍ജ് വര്‍ദ്ദന അംഗീകരിക്കില്ലെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് പ്രസ്താവിച്ചു. ചാര്‍ജ് വര്‍ദ്ദനവിനെതിരെ പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി.ബസുകളില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടമകളുടെ സമ്മര്‍ദ്ദം കാരണം സര്‍ക്കാര്‍ നടത്തിയ കള്ളക്കളിയുടെ ഭാഗമായാണ് വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ചാര്‍ജ് വര്‍ദ്ദന. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബസ് ചാര്‍ജ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ വിദ്യാര്‍ഥി പ്രക്ഷോഭം ഭയന്നാണ് വിദ്യാര്‍ഥികളെ ചാര്‍ജ് വര്‍ദ്ദനയില്‍  നിന്ന് ഒഴിവാക്കി. സ്വകാര്യ ബസ് ഉടമകളുടെ താല്പര്യം പരിഗണിച്ചു ജനങ്ങളെ പിഴിയാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പിന്തിരിയണമെന്നും റജീബ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍, ഭാരവാഹികളായ പി.വൈ.നൌഷാദ്, ജമാല്‍ കുഞ്ഞുണ്ണിക്കര, ശിഹാബ് കുന്നത്തുനാട്, അബൂബക്കര്‍ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ സമരത്തിന്റെ ഭാഗമായി നഗരത്തിലെ കെ.എസ്.ആര്‍.ടി.സി.ബസുകളില്‍ പ്രവര്‍ത്തകര്‍ പഴയ നിരക്കുകള്‍ നല്‍കി യാത്ര ചെയ്തു. 

No comments: