ബസ് ചാര്‍ജ് വര്‍ധന: കെ.എസ്.ആര്‍.ടി.സി. അധികൃതരെ
പി.ഡി.പി. ഘരാവോ ചെയ്തു .
പി.ഡി.പി. ഘരാവോ ചെയ്തു .
ആലപ്പുഴ: ബസ്ചാര്‍ജ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി. ആലപ്പുഴ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയും സൂപ്രണ്ടിനെയും ഘരാവോ ചെയ്തു . ദീര്‍ഘദൂര സര്‍വീസുകളുടെ ചാര്‍ജ്ജ് വര്‍ദ്ധനയെക്കുറിച്ച് മൗനം പാലിക്കുന്ന സര്‍ക്കാര്‍ ഫെയര്‍സ്റ്റേജില്‍ ഒരു രൂപ കുറയ്ക്കുമെന്ന നിലപാട് എടുത്തത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് പി.ഡി.പി. പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മയില്‍, എ. അന്‍സാരി, ഷാജി കൃഷ്ണന്‍, ഇ. ഹബീബ്, അബ്ദുള്‍ കരീം, നവാസ് തുരുത്തിയില്‍, സിയാദ് കാസിം, സിയാദ് പൊടിക്കുഞ്ഞ്, ഫൈസല്‍ വലിയമരം, ഫൈസല്‍ കോമളപുരം, അന്‍സര്‍, എസ്. ഫൈസല്‍, ഷറഫുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment