മഅ്ദനിയുടെ അന്യായ തടങ്കല്‍ രാജ്യത്ത്
അസ്വസ്ഥതയുണ്ടാക്കും - കൃഷ്ണയ്യര്‍
കൊച്ചി: മഅ്ദനിയുടെ അന്യായ തടങ്കല്‍ രാജ്യത്ത് അസ്വസ്ഥത വളരാന്‍ കാരണമാകുമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന് വേണ്ടി സോളിഡാരിറ്റി തയാറാക്കിയ www.maudany.in വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാരണ തടവുകാരനായി നീണ്ട ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനി കഴിയേണ്ടി വന്നതിന് ഉത്തരവാദികളാരെന്ന് കണ്ടെത്തേണ്ടതുണ്ട്. മികച്ച പ്രഭാഷകനായും മാന്യനായ പൊതുപ്രവര്‍ത്തകനുമായാണ് മഅ്ദനിയെ തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, നൈതിക സംവാദം എഡിറ്റര്‍ അഡ്വ.പത്മകുമാര്‍, പി.ഡി.പി സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് റജീബ്,സുഹൈല്‍ ഹാഷിം,അനീസ് ബാബു എന്നിവര്‍ സംബ
No comments:
Post a Comment