ഒമാന്‍ പി.സി.എഫ്. ഇഫ്താര്‍ സംഗമം നടത്തി
ഒമാന്‍ : പീപ്പിള്‍സ് കല്ച്ചറല്‍ ഫോറം ഒമാന്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മുഹമ്മദ് ബഷീര്‍ പാലച്ചിറ സംഗമം ഉത്ഘാടനം ചെയ്തു. സുബൈര്‍ മൌലവി അല്‍ ഖാസിമി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ടി.എം.എ.ഹമീദ് കൂരാച്ചുണ്ട് , റസാഖ് പാലക്കാട്, റുഷ്ദി ബാലരാമപുരം , അനില്‍ ഹരിപ്പാട് , നിസാം ആലപ്പുഴ, നൌഷാദ് കുന്നപ്പള്ളി , അന്‍സാര്‍ കേരളപുരം, അന്‍സില്‍ ആറ്റിങ്ങല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പി.സി.എഫ്. ഇഫ്താര്‍ സംഗമവും പ്രാര്‍ഥനാ സദസ്സും നടത്തി
ദുബായ് : പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ദുബായ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനത്തിന് വേണ്ടി പ്രത്യേക പ്രാര്‍ഥനയും സംഘടിപ്പിച്ചു. ദുബായി നടന്ന ചടങ്ങില്‍ മൌലവി ഹസ്സന്‍ അമാനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പെരുമ്പാവൂര്‍ അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ പ്രതിനിധി ഹാഫിസ് ഹുസൈന്‍ മൌലവി റമദാന്‍ സന്ദേശം നല്‍കി. പ്രസിഡണ്ട് ബഷീര്‍ പട്ടാമ്പിയുടെ ആദ്യക്ഷതയില്‍ നടന്ന സംഗമം മുഹമ്മദ് മഅറൂഫ് ഉത്ഘാടനം ചെയ്തു. മുഹമ്മദ് ഷാ കൊട്ടാരക്കര സ്വാഗതവും ഷമീര്‍ മോളൂര്‍ നന്ദിയും പറഞ്ഞു. ഹക്കീം വാഴക്കലായി പത്തനംതിട്ട, നജീബ് ഹംസ മണലൂര്‍, റഹീം ആലുവ, മൊയ്തുണ്ണി ചങ്ങരംകുളം എന്നിവര്‍ പ്രസംഗിച്ചു. പി.സി.എഫ്. പ്രവര്‍ത്തകര്‍ സ്വരൂപിച്ച റീലീഫ് സംഖ്യ യോഗത്തില്‍ ഏറ്റുവാങ്ങി.
No comments:
Post a Comment