20.8.11


ബാംഗ്ലൂര്‍ സ്ഫോടന കേസ്, തുടര്‍ വിചാരണ സെപ്തംബര്‍ അഞ്ചിലേക്ക് മാറ്റി

ബാംഗ്ലൂര്‍ : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ അന്യായമായി പ്രതിചേര്‍ത്ത ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ തുടര്‍വിചാരണ സപ്തംബര്‍ അഞ്ചിലേക്ക് മാറ്റി. ഇന്നലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക കോടതിയില്‍ നടന്ന വിചാരണയില്‍ അബ്ദുല്‍ നാസ്സര്‍ മഅദനി ഉള്‍പ്പെടെ 15 പ്രതികളെ ജഡ്ജി വി. ശ്രീനിവാസന്‍ മുമ്പാകെ നേരിട്ടുഹാജരാക്കി.

കേസില്‍ ഏപ്രില്‍ ഏഴിന് വിചാരണ ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രതികളെ കോടതിയില്‍ നേരിട്ടുഹാജരാക്കുന്നത്. നേരത്തേ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഹാജരാക്കിയിരുന്നത്. വെള്ളിയാഴ്ച കേസിന്റെ വിചാരണാനടപടികള്‍ രണ്ടു മണിക്കൂര്‍ നീണ്ടു. മഅദനിക്കുവേണ്ടി കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ വസന്ത് എച്ച്. വൈദ്യ, തിലകരാജ് എന്നിവര്‍ ഹാജരായി.  

രോഗപീഡകള്‍ക്കൊപ്പം നോമ്പനുഷ്ഠിക്കുന്ന മഅദനി മൂത്രതടസ്സം മൂലം ഏറെ പ്രയാസമനുഭവിക്കുന്നതായി പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു. ഇക്കാര്യം ജയിലധികൃതരെ അറിയിച്ച് ചികിത്സ ഏര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

No comments: