30.8.11


ലീഗ് മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിരവധി പേര്‍ പി.ഡി.പി.യിലേക്ക്

കാളത്തോട്: മുസ്ലിം ലീഗിന്റെ തെറ്റായ നയങ്ങളി പ്രതിഷേധിച്ചു ഇരുപതോളം സജീവ ലീഗ് പ്രവര്‍ത്തകര്‍  പി.ഡി.പി.യില്‍ ചേര്‍ന്ന്. മുസ്ലിം യൂത്ത് ലീഗ് തൃശൂര്‍ നിയോജക മണ്ഡലം സെക്രട്ടറി സനോജ് കാളത്തോടിന്റെ നേതൃത്വത്തിലാണ്   പ്രവര്‍ത്തകര് മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ചു അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് പി.ഡി.പി.യില്‍ ചേര്‍ന്നത്. പുതുതായി പാര്‍ട്ടിയില്‍ ചെര്ന്നവര്‍ക്ക്  തൃശൂരില്‍ പി.ഡി.പി.സംഘടിപ്പിച്ച ദേശീയപാതാ ഓഫീസ് ഉപരോധ സമര വേദിയില്‍ വച്ച് ജില്ലാ ജോയിന്‍ സെക്രട്ടറി മജീദ്‌ മുല്ലക്കര അംഗത്വം നല്‍കി. 

29.8.11


എറണാകുളം ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കൊച്ചി : പി.ഡി.പി.എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാടിവട്ടം മജ്‌ലിസ് ഓഡിട്ടോറിയത്തില്‍ ഇഫ്താര്‍ സംഗമം നടന്നു. പി.ഡി.പി.  ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ്റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മദ്യ നിരോധന സമിതി സംസ്ഥാന കമ്മിറ്റി അംഗം ഫാദര്‍ വര്‍ഗീസ്‌, ഡോക്ടര്‍ വേണുഗോപാല്‍, പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ്, കേരള കൊണ്ഗ്രെസ്സ് സംസ്ഥാന കമ്മിറ്റി അംഗം കുരുവിള, ആര്‍.എസ്.പി.ജില്ലാ കമ്മിറ്റി അംഗം റജി കുമാര്‍, സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം കെ.എ.ഫൈസല്‍, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കെ.എ.ജലീല്‍, കൊച്ചിന്‍ വികസന സമിതി അംഗം അബ്ദുറഹിമാന്‍ ഹാജി, കോര്‍പ്പറെഷന്‍ കൌണ്‍സിലര്‍ ഷഫീഖ്, ഫ്രാന്‍സിസ് കളത്തിങ്ങല്, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ.ജലീല്‍, പി.ഡി.പി.ജില്ലാ ഭാരവാഹികളായ ജമാല്‍ കുഞ്ഞുണ്ണിക്കര, ടി .കെ.ബഷീര്‍, നൌഷാദ് കൊടികുത്തുമല, കെ.മുഹമ്മദ്‌ ഹാജി, നൌഷാദ് പിറവം, കെ.ബീരാന്‍ കുട്ടി, വി.എം.മാര്സന്‍, നൌഷാദ് കൊച്ചി  എന്നിവരടക്കം നിരവധി പ്രമുഖരും വിവിധ മണ്ഡലം ഭാരവാഹികളും സംബന്ധിച്ച്.

28.8.11


പി.ഡി.പി.കോട്ടയം ജില്ലാ കമ്മിറ്റിയുടെ ഇഫ്താറിന് പ്രമുഖരുടെ സാന്നിദ്ദ്യം

കോട്ടയം: പി.ഡി.പി.കോട്ടയം ജില്ലാ കമ്മിറ്റിയുടെ ഇഫ്താര്‍ പ്രമുഖരുടെ സാന്നിദ്ദ്യം കൊണ്ട് ശ്രദ്ദേയമായി. മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളുമടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ഇഫ്താരില്‍ സംബന്ധിച്ചു. ദൈവികചിന്തയിലേക്ക് മനുഷ്യരെ കൂടുതല്‍ അടുപ്പിക്കാന്‍ വ്രതം അനിവാര്യമാണെന്ന്  ഉദ്ഘാടനം നിര്‍വഹിച്ച നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുക്കുന്ന സാഹോദര്യം ലോക ജനതക്ക് ഗുണകരമാണെന്ന് മന്ത്രി കെ.എം. മാണി. വിശപ്പിന്‍െറ വില മനസ്സിലാക്കി ജാതിമത ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ക്കുക എന്നത് മഹത്തായ കാര്യമാണ്. വ്രതത്തിലൂടെ നേടുന്ന ആത്മീയചൈതന്യം സമൂഹത്തിന്‍െറ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മീയസംശുദ്ധി ത്യാഗത്തിന്‍െറയും സ്നേഹത്തിന്‍െറയും ഉത്തമ ഉദാഹരണമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പി.ഡി.പി. ജില്ലാ പ്രസിഡന്‍റ് എം.എസ്. നൗഷാദ് അധ്യക്ഷത വഹിച്ചു. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ, വി. എന്‍. വാസവന്‍, ഡോ. ബി. ഇക്ബാല്‍, കെ.പി.സി.സി സെക്രട്ടറി ലതികാസുഭാഷ്, അഡ്വ. വി.ബി. ബിനു, ഉഴവൂര്‍ വിജയന്‍, ഡോ. ടിജി തോമസ് ജേക്കബ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ബഷീര്‍ ഫാറൂഖി, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ.എസ്. ജോസഫ്, താജ് പള്ളി ഇമാം താജുദ്ദീന്‍ മൗലവി, പി.ഡി.പി.സി.എ.സി. അംഗം അഡ്വ. മുട്ടം നാസര്‍, സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി, ജില്ലാ-മണ്ഡലം ഭാരവാഹികളായ നിഷാദ് നടക്കല്‍, കെ.ജെ. ദേവസ്യ, സക്കരിയ താവളത്തില്‍, വി.എ. മുഹമ്മദ് ബഷീര്‍, മുഹമ്മദാലി കാഞ്ഞിരപ്പള്ളി, അസ്ഹര്‍ വൈക്കം, അന്‍സര്‍ ഷാ, അനൂപ് വാരപ്പള്ളി, കെ. കെ. റിയാസ്, അബ്ദുല്‍ സലിം, ഷാഹുല്‍ ഹമീദ് അറുപുഴ എന്നിവര്‍ സംസാരിച്ചു.

ഫ്രീ മഅദനി ബുള്ളറ്റിന്‍ ജില്ലാ പ്രചാരണം തുടങ്ങി

കാസര്‍കോട്: ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം സംസ്ഥാന ഘടകം പുറത്തിറക്കിയ ഫ്രീ മഅദനി ബുള്ളറ്റിന്റെ ജില്ലാതല പ്രചാരണം തുടങ്ങി. ഫ്രൈഡേ ക്ലബ് ചെയര്‍മാന്‍ ഡോ. സി.എ.അബ്ദുല്‍ ഹമീദ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ടി.ടി.ജേക്കബിന് ബുള്ളറ്റിന്‍ നല്‍കി പ്രചാരണ ഉദ്ഘാടനം നിര്‍വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ചെറുകര, ഏരിയാ പ്രസിഡന്റ് എം.എച്ച്.സീതി എന്നിവര്‍ സംസാരിച്ചു. ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം കണ്‍വീനര്‍ ഷഫീക്ക് നസറുല്ല സ്വാഗതം പറഞ്ഞു.

27.8.11


ഒമാന്‍ പി.സി.എഫ്. ഇഫ്താര്‍ സംഗമം നടത്തി

ഒമാന്‍ : പീപ്പിള്‍സ് കല്ച്ചറല്‍ ഫോറം ഒമാന്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മുഹമ്മദ്‌ ബഷീര്‍ പാലച്ചിറ സംഗമം ഉത്ഘാടനം ചെയ്തു. സുബൈര്‍ മൌലവി അല്‍ ഖാസിമി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ടി.എം.എ.ഹമീദ് കൂരാച്ചുണ്ട് , റസാഖ് പാലക്കാട്,  റുഷ്ദി  ബാലരാമപുരം , അനില്‍ ഹരിപ്പാട്‌ , നിസാം  ആലപ്പുഴ, നൌഷാദ്  കുന്നപ്പള്ളി , അന്‍സാര്‍ കേരളപുരം, അന്‍സില്‍ ആറ്റിങ്ങല്‍  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പി.സി.എഫ്. ഇഫ്താര്‍ സംഗമവും പ്രാര്‍ഥനാ സദസ്സും നടത്തി

ദുബായ് : പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ദുബായ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനത്തിന് വേണ്ടി പ്രത്യേക പ്രാര്‍ഥനയും സംഘടിപ്പിച്ചു. ദുബായി നടന്ന ചടങ്ങില്‍ മൌലവി ഹസ്സന്‍ അമാനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പെരുമ്പാവൂര്‍ അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ പ്രതിനിധി ഹാഫിസ് ഹുസൈന്‍ മൌലവി റമദാന്‍ സന്ദേശം നല്‍കി. പ്രസിഡണ്ട്‌ ബഷീര്‍ പട്ടാമ്പിയുടെ ആദ്യക്ഷതയില്‍ നടന്ന സംഗമം മുഹമ്മദ്‌ മഅറൂഫ് ഉത്ഘാടനം ചെയ്തു. മുഹമ്മദ്‌ ഷാ കൊട്ടാരക്കര സ്വാഗതവും ഷമീര്‍ മോളൂര്‍ നന്ദിയും പറഞ്ഞു. ഹക്കീം വാഴക്കലായി പത്തനംതിട്ട, നജീബ് ഹംസ മണലൂര്‍, റഹീം ആലുവ, മൊയ്തുണ്ണി ചങ്ങരംകുളം എന്നിവര്‍ പ്രസംഗിച്ചു. പി.സി.എഫ്. പ്രവര്‍ത്തകര്‍ സ്വരൂപിച്ച റീലീഫ് സംഖ്യ യോഗത്തില്‍ ഏറ്റുവാങ്ങി.

25.8.11


പി.ഡി.പി.നാഷണല്‍ ഹൈവേ ഓഫീസ് ഉപരോധിച്ചു

തൃശ്ശൂര്‍ : പാലക്കാട് - തൃശ്ശൂര്‍ ദേശീയ പാതയുടെ ശോചനീയാവസ്ഥക്ക് പി.ഡി.പി.തൃശ്ശൂരില്‍ നാഷണല്‍ ഹൈവേ ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം കേന്ദ്ര കര്‍മ്മ സമിതി അംഗം കെ.ഇ.അബ്ദുള്ള ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.പി. രംജിത്ത്   ജില്ലാ ഭാരവാഹികളായ സലിം കടലായി, മജീദ് ചേര്‍പ്പ്, ഹുസൈന്‍, സുലൈമാന്‍, നൗഷാദ്, അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ഖാദര്‍ഹാജി, സുല്‍ഫി പട്ടാളകുന്ന്, മജീദ് മുല്ലക്കര, സനൂജ് കാളത്തോട് എന്നിവര്‍ സംസാരിച്ചു.

21.8.11


മഅ്ദനിയുടെ അന്യായ തടങ്കല്‍ രാജ്യത്ത് 

അസ്വസ്ഥതയുണ്ടാക്കും - കൃഷ്ണയ്യര്‍


കൊച്ചി: മഅ്ദനിയുടെ അന്യായ തടങ്കല്‍ രാജ്യത്ത് അസ്വസ്ഥത വളരാന്‍ കാരണമാകുമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന് വേണ്ടി സോളിഡാരിറ്റി തയാറാക്കിയ www.maudany.in വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാരണ തടവുകാരനായി നീണ്ട ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനി കഴിയേണ്ടി വന്നതിന് ഉത്തരവാദികളാരെന്ന് കണ്ടെത്തേണ്ടതുണ്ട്. മികച്ച പ്രഭാഷകനായും മാന്യനായ പൊതുപ്രവര്‍ത്തകനുമായാണ് മഅ്ദനിയെ തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, നൈതിക സംവാദം എഡിറ്റര്‍ അഡ്വ.പത്മകുമാര്‍, പി.ഡി.പി സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് റജീബ്,സുഹൈല്‍ ഹാഷിം,അനീസ് ബാബു എന്നിവര്‍ സംബ

20.8.11


ബാംഗ്ലൂര്‍ സ്ഫോടന കേസ്, തുടര്‍ വിചാരണ സെപ്തംബര്‍ അഞ്ചിലേക്ക് മാറ്റി

ബാംഗ്ലൂര്‍ : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ അന്യായമായി പ്രതിചേര്‍ത്ത ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ തുടര്‍വിചാരണ സപ്തംബര്‍ അഞ്ചിലേക്ക് മാറ്റി. ഇന്നലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക കോടതിയില്‍ നടന്ന വിചാരണയില്‍ അബ്ദുല്‍ നാസ്സര്‍ മഅദനി ഉള്‍പ്പെടെ 15 പ്രതികളെ ജഡ്ജി വി. ശ്രീനിവാസന്‍ മുമ്പാകെ നേരിട്ടുഹാജരാക്കി.

കേസില്‍ ഏപ്രില്‍ ഏഴിന് വിചാരണ ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രതികളെ കോടതിയില്‍ നേരിട്ടുഹാജരാക്കുന്നത്. നേരത്തേ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഹാജരാക്കിയിരുന്നത്. വെള്ളിയാഴ്ച കേസിന്റെ വിചാരണാനടപടികള്‍ രണ്ടു മണിക്കൂര്‍ നീണ്ടു. മഅദനിക്കുവേണ്ടി കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ വസന്ത് എച്ച്. വൈദ്യ, തിലകരാജ് എന്നിവര്‍ ഹാജരായി.  

രോഗപീഡകള്‍ക്കൊപ്പം നോമ്പനുഷ്ഠിക്കുന്ന മഅദനി മൂത്രതടസ്സം മൂലം ഏറെ പ്രയാസമനുഭവിക്കുന്നതായി പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു. ഇക്കാര്യം ജയിലധികൃതരെ അറിയിച്ച് ചികിത്സ ഏര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

18.8.11


എറണാകുളം ജില്ലയില്‍ പി.ഡി.പി.കരിദിനമാചരിച്ചു

പി.ഡി.പി.വൈറ്റിലയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗം കെ.എ.ഫൈസല്‍ ഉത്ഘാടനം ചെയ്യുന്നു
എറണാകുളം : അബ്ദുല്‍ നാസ്സര്‍ മഅദനിയെ അറസ്റ്റ് ചെയ്തതിന്റെ ഒന്നാം വാര്‍ഷികം പി.ഡി.പി. ജില്ലയില്‍ കരിദിനമായി ആചരിച്ചു. കരിദിനത്തോടനുബന്ധിച്ചു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈറ്റിലയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എ.ഫൈസല്‍ ഉത്ഘാടനം ചെയ്തു. പി.ഡി.പി.ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം സുബൈര്‍ വെട്ടിയാനിക്കല്‍, ജില്ലാ സെക്രട്ടറി നൌഷാദ് പറക്കാടന്‍, ജോയിന്റ് സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, അബ്ദുല്‍ റഷീദ്, ജേക്കബ് മുണ്ടയ്ക്കല്‍, ടി.കെ.ബഷീര്‍, നാസര്‍ കൊടികുത്തുമല, കെ.പി.ശിഹാബുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.

മഅദനിയോട് കാണിക്കുന്നത് കാടത്ത നീതി- അലിയാര്‍ മൗലവി

കോട്ടയം: അബ്ദുള്‍ നാസര്‍ മഅദനിയോട് ഭരണകൂടം കാണിക്കുന്നത് കാടത്തരീതിയാണെന്ന് കേരള മുസ്‌ലിം സംയുക്ത വേദി ജില്ലാ ചെയര്‍മാന്‍ വി.എച്ച്. അലിയാര്‍ മൗലവി അഭിപ്രായപ്പെട്ടു. പി.ഡി.പി. കോട്ടയം ജില്ലാ കമ്മിറ്റിസംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅദനിക്കു നീതിലഭിക്കുംവരെ ശക്തമായ സമരം സംഘടിപ്പിച്ചുകൊണ്ട് പി.ഡി.പി. മുന്നോട്ടുപോകുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി പറഞ്ഞു.

പി.ഡി.പി. ജില്ലാ പ്രസിഡന്റ് എം.എസ്. നൗഷാദ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ബഷീര്‍ ഫാറൂഖി, പി.ഡി.പി. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ നിഷാദ് നടക്കല്‍, ജില്ലാ ഭാരവാഹികളായ കെ.ജെ. ദേവസ്യ, സക്കരിയാ താവളത്തില്‍, വി.എ. മുഹമ്മദ്ബഷീര്‍, സക്കീര്‍കളത്തില്‍, മുഹമ്മദാലി കാഞ്ഞിരപ്പള്ളി, ഷാജി കാട്ടിക്കുന്ന്, അബ്ദുള്‍ റൗഫ് അമാനി, മണ്ഡലം പ്രസിഡന്റുമാരായ അന്‍സര്‍ഷാ കുമ്മനം, അനൂബ് വാരാപ്പള്ളി, ടി.ഇ. ഇബ്രാഹിം മുഹമ്മദ് പായിപ്പാട്, റഷീദ്‌കോട്ടപ്പള്ളി, ഷാഹുല്‍ അറുപുഴ എന്നിവര്‍ പ്രസംഗിച്ചു.

മഅദനിയുടെ മോചനത്തിന് സര്‍ക്കാറുകള്‍ ഇടപെടണം - മുസ്‌ലിം സംഘടനകള്‍

17.8.11


മഅദനിയുടെ മോചനം : പി ഡി പി പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി


കാസര്‍കോട് : കാസര്‍കോട്: അബ്ദുല്‍നാസര്‍ മഅദനിയെ അറസ്റ്റ്‌ചെയ്ത് ഒരുവര്‍ഷം തികഞ്ഞിട്ടും വിചാരണ പോലും പ്രഹസനമാക്കുന്ന കര്‍ണാടക സര്‍ക്കാരുമായി കേരളസര്‍ക്കാര്‍ അടിയന്തരമായി ചര്‍ച്ച നടത്തണമെന്ന് പി.ഡി.പി. ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. പി.ഡി.പി. ആഹ്വാനം ചെയ്ത കരിദിനത്തോടനുബന്ധിച്ച് കാസര്‍കോട് ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് നടന്ന ധര്‍ണ്ണ  ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍ണ്ണക്കു  മുന്നോടിയായി നഗരത്തില്‍ നടന്ന പ്രകടനം ഹെഡ്‌പോസ്റ്റോഫീസില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി ഹെഡ്‌പോസ്റ്റോഫീസ് പരിസരത്ത് തന്നെ സമാപിച്ചു. ഗോപി, ഖാലിദ്, മൊയ്തീന്‍ബാവ തങ്ങള്‍, മുഹമ്മദ്കുഞ്ഞ്, ഇസ്ഹാഖ് കന്തല്‍, അസീസ് എന്നിവര്‍ സംസാരിച്ചു.

പ്രകടനത്തിന് യൂനുസ് തളങ്കര, ഉബൈദ് മുട്ടുന്തല, റഷീദ് ബേക്കല്‍, സിദ്ധിഖ് കാഞ്ഞങ്ങാട്, ആബിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
 



പി.ഡി.പി. കരിദിനവും പ്രതിഷേധ യോഗവും
Posted on: 18 Aug 2011


കൊല്ലം: പി.ഡി.പി.നേതാവ് മഅദനി കര്‍ണാടകയിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ 17ന് പി.ഡി.പി.സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കരിദിനവും പ്രതിഷേധസംഗമവും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു. വിവിധ കേന്ദ്രങ്ങളില്‍ കരിങ്കൊടി നാട്ടി. ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷായുടെ അധ്യക്ഷതയില്‍ കൂടിയ പ്രതിഷേധയോഗം സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ യു.കെ.അബ്ദുല്‍ റഷീദ് മൗലവി, സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, ഷാജി പത്തനാപുരം, കേരളപുരം ഫൈസല്‍, ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍മാരായ ഷാജി മൈനാഗപ്പള്ളി പുത്തയം കബീര്‍ മണ്ഡലം നേതാക്കളായ ഷാഹുല്‍ ഹമീദ് മൈലാപ്പൂര് ചന്ദനത്തോപ്പ് സലീം, കരുനാഗപ്പള്ളി അസീസ് മുസലിയാര്‍ എം.എം. ബാദുഷ, നിസാം കൊല്ലം കേരളപുരം യഹിയ നടയറ ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


പി.കെ.അബൂബക്കര്‍ ഹാജിയുടെ വേര്‍പാടില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു
ഗുരുവായൂര്‍ : പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിടണ്ടുമായിരുന്ന പി.കെ.അബൂബക്കര്‍ ഹാജിയുടെ നിര്യാണത്തില്‍ പുന്നയൂരില്‍ നടന്ന സര്‍വ്വകക്ഷി യോഗം  അനുശോചിച്ചു. ഇന്നലെ (തിങ്കളാഴ്ച)യാണ് അദ്ദേഹം മരണപ്പെട്ടത്. അനുശോചന യോഗത്തില്‍ പി.ഡി.പി.ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട്‌ പി.എം.അബ്ദുറഹിമാന്‍ അകലാട് അധ്യക്ഷത വഹിച്ചു.
പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം കെ.ഇ.അബ്ദുള്ള, പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌  കെ.കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍.പി.ബഷീര്‍, ശ്രീധരന്‍ മാസ്റെര്‍ (സി.പി.എം.), അലിയാര്‍ (ഐ.എന്‍.സി.), ആര്‍.പി.മുഹമ്മദുണ്ണി (മുസ്ലിം ലീഗ്), എം.പി.രഞ്ജിത്ത് (പി.ഡി.പി.സെക്രട്ടറിയേറ്റ് മെമ്പര്‍), നസീം പുന്നയൂര്‍, ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട്‌ ഷമീര്‍ പയ്യനങ്ങാടി എന്നിവര്‍ സംസാരിച്ചു.അണ്ണാ ഹസാരെയുടെ അറസ്റ്റ് അപലപനീയം : വര്‍ക്കിംഗ് ചെയര്‍മാന്‍കൊച്ചി : രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിക്കെതിരെ ഗാന്ധിയന്‍ രീതിയില്‍ സമര രംഗത്തിറങ്ങിയ അണ്ണാ ഹസാരെയുടെ അറസ്റ്റില്‍ പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി ശക്തമായി പ്രതിഷേധിച്ചു. അഴിമതി വിരുദ്ദ സമരത്തിന്റെ പ്രതീകമായ അദ്ദേഹത്തിന്റെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നത്‌ അപലപനീയവുമാണെന്നു അദ്ദേഹം പറഞ്ഞു.
അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യാര്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്  പ്രഖ്യാപിക്കുകയും മറുഭാഗത്ത് അഴിമതിവിരുദ്ദ പ്രവര്‍ത്തകരെ തുറുങ്കിലടക്കുകയും  ചെയ്യുന്ന നിലപാട് തീര്‍ത്തും ഇരട്ടത്താപ്പാണ്. അഴിമതിക്കെതിരെയുള്ള ജനകീയ മുന്നേറ്റം രാജ്യാന്തരതലത്തില്‍ ശ്രദ്ദിക്കപ്പെട്ടു കൊണ്ടിരിക്കെ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികള്‍ രാജ്യത്തിന്റെ അന്തസ്സ് കെടുത്തുന്നതാണെന്നും  വര്‍ക്കിംഗ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.
അബൂബക്കര്‍ ഹാജിയുടെ നിര്യാണത്തില്‍ പി.ഡി.പി.ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി

14.8.11

കുമ്പളം ടോള്‍പ്ലാസയിലേക്ക് പി.ഡി.പി മാര്‍ച്ച് ;

 വാഹനങ്ങള്‍ ടോള്‍രഹിതമായി കടത്തിവിട്ടു


അരൂര്‍: അരൂര്‍-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത സംരക്ഷണ സമിതി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പി.ഡി.പി പ്രവര്‍ത്തകര്‍ കുമ്പളം ടോള്‍പ്ലാസയിലേക്ക് മാര്‍ച്ച് നടത്തി. കുമ്പളം സൗത് ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ടോള്‍പ്ലാസയിലേക്ക് കടന്നുന്നതിന് മുമ്പ് തടയാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. പൊലീസ് വലയം ഭേദിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ ടോള്‍പ്ലാസയുടെ ഇടനാഴിയില്‍ കടന്ന് വടക്കുഭാഗത്തെത്തി സമ്മേളിച്ചു.സമരക്കാര്‍ ടോള്‍ബൂത്തിലേക്ക് ഇരച്ചുകയറുന്നതുകണ്ട് ടോള്‍ ജീവനക്കാര്‍ ടോള്‍പ്ലാസയുടെ ഒന്നാംനിലയിലേക്ക് കയറി രക്ഷപ്പെട്ടു. പി.ഡി.പി പ്രവര്‍ത്തകരുടെ ആവേശവും ബാഹുല്യവും തടഞ്ഞുനിര്‍ത്താന്‍ എണ്ണത്തില്‍ കുറവായിരുന്ന പൊലീസുകാര്‍ക്ക് കഴിഞ്ഞില്ല.

ടോള്‍ബൂത്തുകള്‍ കൈയടക്കിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ ടോള്‍രഹിതമായി കടത്തിവിട്ടു. ദിവസവും സമരം നടത്തി ഈ സ്ഥിതി തുടരുമെന്നും ടോള്‍പ്ലാസ പൊളിക്കുന്നതുവരെ സമരം തുടരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാന്‍, സെക്രട്ടേറിയറ്റംഗം സുനീര്‍ ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ നാസര്‍ കൊടികുത്തുമല, ടി.കെ. ബഷീര്‍ ,ജമാല്‍ കുഞ്ഞുണ്ണിക്കര, കെ.പി. ഷിഹാബുദ്ദീന്‍, അബൂബക്കര്‍ തങ്ങള്‍, അലിയാര്‍ കോതമംഗലം തുടങ്ങിയവര്‍ സംസാരിച്ചു.

12.8.11

ബസ് ചാര്‍ജ് വര്‍ധന: കെ.എസ്.ആര്‍.ടി.സി. അധികൃതരെ
 പി.ഡി.പി. 
ഘരാവോ ചെയ്തു .

ആലപ്പുഴ: ബസ്ചാര്‍ജ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി. ആലപ്പുഴ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയും സൂപ്രണ്ടിനെയും ഘരാവോ ചെയ്തു . ദീര്‍ഘദൂര സര്‍വീസുകളുടെ ചാര്‍ജ്ജ് വര്‍ദ്ധനയെക്കുറിച്ച് മൗനം പാലിക്കുന്ന സര്‍ക്കാര്‍ ഫെയര്‍‌സ്റ്റേജില്‍ ഒരു രൂപ കുറയ്ക്കുമെന്ന നിലപാട് എടുത്തത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് പി.ഡി.പി. പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മയില്‍, എ. അന്‍സാരി, ഷാജി കൃഷ്ണന്‍, ഇ. ഹബീബ്, അബ്ദുള്‍ കരീം, നവാസ് തുരുത്തിയില്‍, സിയാദ് കാസിം, സിയാദ് പൊടിക്കുഞ്ഞ്, ഫൈസല്‍ വലിയമരം, ഫൈസല്‍ കോമളപുരം, അന്‍സര്‍, എസ്. ഫൈസല്‍, ഷറഫുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

11.8.11




പി.ഡി.പി കാര്‍ബണ്‍ കമ്പനിയിലേക്ക് മാര്‍ച്ച് നടത്തി

കൊച്ചി : മലിനീകരണം മൂലം ജന ജീവിതം ദുസ്സഹമാക്കിയ കരിമുകള്‍ കാര്‍ബണ്‍ കമ്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്‌  പി.ഡി.പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്പനിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കഴിഞ്ഞ ദിവസം കമ്പനിയുടെ മലിനീകരണ റാങ്ക് പൊട്ടി കാര്‍ഷിക വിളകള്‍ ഒലിച്ചുപോയി വമ്പിച്ച നാശനഷ്ടങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് പി.ഡി.പി. മാര്‍ച്ച് സംഘടിപ്പിച്ചത്. കാര്‍ബണ്‍ കമ്പനിക്കു മുമ്പില്‍ നടന്ന ധര്‍ണ്ണ പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് ഉത്ഘാടനം ചെയ്തു. പ്രദേശത്തെ ആവാസ വ്യവസ്ഥ തകര്‍ക്കുകയും ജനങ്ങളെ മാറാ രോഗികളാക്കുകയും ചെയ്യുന്ന കമ്പനിയുടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവെപ്പിക്കാന്‍  അധികാരികള്‍  തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് മലിനീകരണ റാങ്ക് പൊട്ടിയ സംഭവത്തിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട്‌ കൃഷ്ണന്‍ കുട്ടി അദ്യക്ഷത വഹിച്ചു.വി.എം.മാര്‍സണ്‍, കാര്‍ബണ്‍ വിരുദ്ദ മലിനീകരണ സമിതി ഭാരവാഹികളായ  കെ.കെ.രമേശന്‍, സി.എം.ജോയി, കെ.ടി.ശിഹാബുദ്ദീന്‍, നാസര്‍ ആലുവ എന്നിവര്‍ സംസാരിച്ചു.ജമാല്‍, നൌഷാദ്, സുധീര്‍, സിയാദ്, ശുകൂര്‍, എ.എം.ഷമീര്‍ തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.

10.8.11


എന്‍ഡോസള്‍ഫാന്‍ : കേന്ദ്ര മന്ത്രിമാരെ വഴിയില്‍ തടയും - പി.ഡി.പി.

കാസര്‍ഗോഡ്‌ : എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലമാണ്  നൂറു കണക്കിനാളുകള്‍ നിത്യരോഗികളും അംഗവൈകല്യവുമുള്ളവരായി മാറിയതെന്ന് ഇതേക്കുറിച്ചന്വേഷിച്ച  മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്‍ഡോസള്‍ഫാനനുകൂലമായി കേന്ദ്ര സര്‍ക്കാര്‍  സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ചത് കുത്തക കമ്പനികളുടെ താല്പര്യത്തിനു വഴങ്ങിയാണെന്ന് പി.ഡി.പി. കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഈ തെറ്റായ തീരുമാനം തിരുത്താനും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പിന്‍വലിപ്പിക്കാനും നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരെ വഴിയില്‍ തടയുമെന്ന് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു.
 
ഐ.എസ്.സക്കീര്‍ ഹുസൈന്‍, ഉബൈദ് മുട്ടുന്തല, അബ്ദുല്‍ റഹ്മാന്‍ തെരുവത്ത്, മുഹമ്മദ്‌ ബായാര്‍, റഷീദ് ബേക്കല്‍, സലിം പടന്ന എന്നിവര്‍ സംസാരിച്ചു.

9.8.11



ബസ് ചാര്‍ജ് വര്‍ദ്ദനവ്‌ അംഗീകരിക്കില്ല : പി.ഡി.പി.

കൊച്ചി : ബസ് ഉടമകളുമായി ചര്‍ച്ചാ നാടകം സംഘടിപ്പിച്ചു ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച പുതിയ ബസ് ചാര്‍ജ് വര്‍ദ്ദന അംഗീകരിക്കില്ലെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് പ്രസ്താവിച്ചു. ചാര്‍ജ് വര്‍ദ്ദനവിനെതിരെ പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി.ബസുകളില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടമകളുടെ സമ്മര്‍ദ്ദം കാരണം സര്‍ക്കാര്‍ നടത്തിയ കള്ളക്കളിയുടെ ഭാഗമായാണ് വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ചാര്‍ജ് വര്‍ദ്ദന. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബസ് ചാര്‍ജ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ വിദ്യാര്‍ഥി പ്രക്ഷോഭം ഭയന്നാണ് വിദ്യാര്‍ഥികളെ ചാര്‍ജ് വര്‍ദ്ദനയില്‍  നിന്ന് ഒഴിവാക്കി. സ്വകാര്യ ബസ് ഉടമകളുടെ താല്പര്യം പരിഗണിച്ചു ജനങ്ങളെ പിഴിയാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പിന്തിരിയണമെന്നും റജീബ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍, ഭാരവാഹികളായ പി.വൈ.നൌഷാദ്, ജമാല്‍ കുഞ്ഞുണ്ണിക്കര, ശിഹാബ് കുന്നത്തുനാട്, അബൂബക്കര്‍ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ സമരത്തിന്റെ ഭാഗമായി നഗരത്തിലെ കെ.എസ്.ആര്‍.ടി.സി.ബസുകളില്‍ പ്രവര്‍ത്തകര്‍ പഴയ നിരക്കുകള്‍ നല്‍കി യാത്ര ചെയ്തു. 

8.8.11


മഅദനി നീതിനിഷേധം: സമുദായനേതാക്കള്‍ മൗനം വെടിയണം-പിഡിപി

മഞ്ചേശ്വരം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കള്ളക്കേസില്‍ കുടുക്കി ബാംഗ്ലൂര്‍ അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ മഅദനിക്കെതിരെ നടക്കുന്ന നീതിനിഷേധത്തില്‍ സമുദായ നേതാക്കള്‍ തുടരുന്ന മൗനം വെടിയണമെന്ന് പിഡിപി കാസര്‍ഗോഡ്‌ ജില്ലാ സെക്രട്ടറി റഷീദ് ബേക്കല്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ പുത്തിഗെ അധ്യക്ഷത വഹിച്ചു. ഉബൈദ് മുട്ടുന്തല, മുഹമ്മദ് ബായാര്‍, ഖാലിദ് ബംബ്രാണ, അസീസ് ഷോണി, മുശ്താഖ് ഉപ്പള, ഹമീദ് ലിബിയ, അന്‍സാര്‍ ഉപ്പള, ബഷീര്‍ മുളിയടുക്കം എന്നിവര്‍ പ്രസംഗിച്ചു. സ്വാദിഖ് മുളിയടുക്ക സ്വാഗതവും ഇസ്ഹാബ് കലന്തര്‍ നന്ദിയും പറഞ്ഞു.

പി.ഡി.പി. സായാഹ്നധര്‍ണ നടത്തി
പട്ടാമ്പി: പട്ടാമ്പി താലൂക്ക് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്തി. മേലേപട്ടാമ്പിയില്‍ നടന്ന ധര്‍ണ പി.ഡി.പി. ജില്ലാ പ്രസിഡന്റ് തോമസ് മാഞ്ഞൂരാന്‍ ഉദ്ഘാടനംചെയ്തു. മണ്ഡലംപ്രസിഡന്റ് മസീഫ്ഹാജി അധ്യക്ഷതവഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ സിയാവുദ്ധീന്‍‍, പി.ഷംസുദ്ദീന്‍, വി.എം.കുഞ്ഞുമുഹമ്മദ്, പി.അബൂബക്കര്‍, യൂസഫ് എന്നിവര്‍ സംസാരിച്ചു.
 പി.ഡി.പി മാര്‍ച്ച് നടത്തി മഞ്ചേരി: ജനറല്‍ ആസ്​പത്രിയെ തകര്‍ക്കാന്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് പി.ഡി.പി മഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീജാമോഹന്‍, മണ്ഡലം സെക്രട്ടറി സലിം മേച്ചേരി, നാസര്‍ വള്ളുവങ്ങാട്, സല്‍മാന്‍ കുമ്മാളി, നൗഷാദ് നെല്ലിക്കുത്ത്, മുനീബ് തുറക്കല്‍, ഇരുമ്പന്‍ അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിഈരാറ്റുപേട്ട: ഈരാറ്റുപേട്ട ടൗണിലുള്ള ഹോട്ടലിനു ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി. മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ടൌണില്‍ പ്രകടനം നടത്തി. നിഷാദ് നടയ്ക്കല്‍, റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

4.8.11


അബ്ദുല്‍ നാസര്‍ മഅദനിയെ നിരുപാധികം വിട്ടയക്കുക : ഇന്ത്യയിലെ പൗരാവകാശ പ്രവര്‍ത്തകരുടേയും സംഘടനകളുടേയും സംയുക്ത പ്രസ്ഥാവന


അബ്ദുല്‍ നാസര്‍ മഅദനിയെ നിരുപാധികം വിട്ടയക്കുക : ഇന്ത്യയിലെ പൗരാവകാശ പ്രവര്‍ത്തകരുടേയും സംഘടനകളുടേയും സംയുക്ത പ്രസ്ഥാവന ഞങ്ങള്‍ താഴെപ്പറയുന്ന സംഘടനകളും ബന്ധപ്പെട്ട വ്യക്തികളും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്ഥാവന.   അബ്ദുല്‍ നാസര്‍ മഅ്ദനിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അദ്ദേഹത്തെ പിന്തുണക്കുന്നവരേയും കര്‍ണ്ണാടക സര്‍ക്കാര്‍ ക്രൂരമായി പീഢിപ്പിക്കുന്നതില്‍ ഞങ്ങള്‍ നടുക്കം രേഖപ്പെടുത്തുന്നു. നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ തെറ്റായി  പ്രതിചേര്‍ക്കപ്പെട്ട് അന്യായമായി അദ്ദേഹത്തെ ഒന്‍പതു വര്‍ഷക്കാലത്തിലേറെ ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നു. നീണ്ട വിചാരണക്കൊടുവില്‍ നിരപരാധിയെന്നു കോടതി വിധിക്കുകയും ചെയ്തു. ഇതുതന്നെ നമ്മുടെ രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളും കോടതിയും നിയമ നിര്‍മ്മാണ സഭകളും എങ്ങനെയാണ് നീങ്ങുന്നതെന്നു തെളിയിക്കുന്നു. മറ്റൊരു രാജ്യത്താണ്  ഇത്തരത്തില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കേസില്‍ ഒരു പൗരന്‍ ഇത്ര നീണ്ടകാലം ജയിലില്‍ കഴിയേണ്ടിവന്നതെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു.   അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരായ മനുഷ്യാവകാശ ലംഘനം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ന്യൂനപക്ഷ മതവിഭാഗങ്ങളെ രണ്ടാം തരത്തില്‍പെട്ട പൗരന്‍മാരായി കണക്കാക്കുന്നു എന്നതിന്റെ സൂചകം മാത്രമാണ്. മഅ്ദനി മുസ്ലിം സമുദായത്തിലെ മതപണ്ഡിതനായതുകൊണ്ടാണ് ഇത്തരത്തില്‍ പീഢിപ്പിക്കപ്പെടുന്നതെന്ന്  ഞങ്ങള്‍ മനസ്സിലാക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ജനകീയ സമരങ്ങള്‍ക്കെതിരേയും ഇത്തരത്തില്‍ കള്ളക്കേസുകള്‍ ചമയ്ക്കുന്നതിനെതിരെ ഞങ്ങള്‍ ശക്തിയായി  പ്രതിക്ഷേധിക്കുന്നു.അബ്ദുല്‍ നാസര്‍ മഅദനിയെ എത്രയും പെട്ടെന്ന് നിരുപാധികം വിട്ടയക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ദലിതുകള്‍ക്കെതിരെയും ആദിവാസികള്‍ക്കെതിരെയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഇത്തരത്തില്‍ ചമച്ച കള്ളക്കേസുകള്‍ എത്രയും വേഗം പിന്‍വലിക്കണം   പോലീസിന്റേയും ഭരണകൂടത്തിന്റേയും ഭാഷ്യങ്ങളെ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ മാധ്യമങ്ങളുടെ രീതി ഞങ്ങള്‍ ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ തെഹല്‍ഖയിലെ കെ.കെ ഷാഹിനെയെപ്പോലെ ചില സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതും ഞങ്ങള്‍ മറക്കുന്നില്ല. കര്‍ണ്ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ കാര്യത്തില്‍ വ്യാജമായി ചമച്ച സാക്ഷിമൊഴികളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച ഷാഹിനക്കെതിരേയും അന്യായമായി കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ് ഭരണകൂടം!. ഇത് പത്രസ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ്, ജനാധിപത്യ വിരുദ്ധവുമാണ്.   ഇന്ത്യയിലെ ഭരണ സംവിധാനത്തിലും പോലീസിലും മറ്റ് ഔദ്യോഗിക ഏജന്‍സികളിലും വര്‍ദ്ധിച്ചുവരുന്ന കാവിവത്കരണം ഞങ്ങളെ ആശങ്കപ്പെടുത്തുന്നു. ഭരണകൂടവും ഏജന്‍സികളും മുസ്ലിം സമൂദായത്തെ മുഴുവന്‍ ഭീകരരായി മുദ്രചാര്‍ത്തുകയാണ്. ഇന്ത്യയിലെ  ആയിരക്കണക്കിന് മുസ്ലിം യുവാക്കള്‍ അന്യായമായി കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ വിവിധ ജയിലുകളിലായി കഴിയുന്നുണ്ട്. ഇത് നമ്മുടെ രാജ്യത്തെ നീതിവ്യവസ്ഥയ്ക്കും ജനാധിപത്യ സംവിധാനത്തിനും ലജ്ജാകരമാണ്. ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യവുമാണ്.    ഞങ്ങള്‍ രാജ്യത്തെ ഭരണകൂടത്തോടും എല്ലാ ഔദ്യോഗിക ഏജന്‍സികളോടും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്കു യോജിച്ച വിധത്തിലും മതേതരത്വവും ജനാധിപത്യവും ഉറപ്പിക്കുന്നതരത്തിലുമുള്ള നിലപാടുകളെടുക്കാന്‍ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ദലിതര്‍ക്കും ആദിവാസികള്‍ക്കും മുസ്ലീങ്ങള്‍ക്കും നിര്‍ഭയരായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കുനതിലൂടെ മാത്രമാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നിലനില്‍പ്പ്   പ്രസ്ഥാവനയില്‍ ഒപ്പ് വച്ച സംഘടനകളും വ്യക്തികളും   1. അരുണാ റോയി   2. ആനന്ദ് പട്‌വര്‍ധന്‍ (ഫിലിം മേക്കര്‍)   3. ഡോ. ബിനായക് സെന്‍   4. കവിത ശ്രീവാസ്തവ (സെക്രട്ടറി പിയുസില്‍)   5. പി.പി.എസ്.എസ് (ആന്റി-പോസ്‌കോ മൂവ്‌മെന്റ്)   6. കെ. സച്ചിദാന്ദന്‍   7. ജമീല പ്രകാശം എംഎല്‍ എ   8. ഡോ.ഇലീനാ സെന്‍   9. ഡോ.സെബാസ്റ്റ്യന്‍പോള്‍    10. പ്രഫുല്ലാ സാമന്തറായി, നാഷണല്‍ കണ്‍വീനര്‍ എന്‍.എ.പി.എം   11. ടി. ആരിഫലി   12. മതാനി സല്‍ദാന,ചെയര്‍ പേഴ്‌സന്‍, നാഷണല്‍ ഫിഷ് വര്‍കേഴ്‌സ് ഫോറം (എന്‍.എഫ്.എഫ്)   13. കെ.പി ശശി    14. എസ്.ഐ.സി.എച്ച്.ആര്‍.ഇ.എം (സിക്രം)   15. പെഡസ്ട്രിയന്‍ പിക്‌ചേഴ്‌സ്   16. ന്യൂ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ്   17. ഡോ. എ നീല ലോഹിദാസന്‍ നാടാര്‍   18. ഭാസുരേന്ദ്ര ബാബു   19. ഡോ എസ് ബാലരാമന്‍   20. നാഷണല്‍ ആദിവാസി അലൈന്‍സ്   21. കെ.ഇ.എന്‍   22. ഇന്ത്യന്‍ സോഷ്യല്‍ ആക്ഷന്‍ ഫോം (ഐ.എന്‍.എസ്.എ.എഫ്)   23. റവ. ഫാ. അബ്രഹാം ജോസഫ്   24. ഒറീസ മാനവിക് അധികാര്‍ സുരൈഖ്യ   25. എന്‍വയോണ്‍മെന്റല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്, ബാംഗളൂര്‍   26. ഹ്യൂമണ്‍ റൈറ്റ് അലര്‍ട്ട്, മണിപ്പൂര്‍   27. ഫാ.ജോര്‍ജ്, ഡയറക്ടര്‍ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ബാഗ്ലൂര്‍   28. കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍    29. ക്യാപെയിന്‍ ടു റിക്ലെയിം ഡെമോക്രസി   30. യുനൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സി.ഡബ്ല്യു. ഐ. ശ്രീലങ്ക)   31. മസ്ദൂര്‍ കിസാന്‍ ശക്തി സംഗതന്‍(എം. കെ. എസ്.എസ്)   32. കോമണ്‍ കണ്‍സേന്‍ ഭൂവനേശ്വര്‍   33. തീരദേശ മഹിളാ വേദി    34. വനവാസി സുരക്ഷ പരിഷത്ത്, കണ്‍ഠമാല്‍   35. കോസ്റ്റല്‍ കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ്,ചെന്നൈ, തമിഴ്‌നാട്   36. അണ്‍ഓര്‍ഗനൈസ്ഡ് വര്‍കേഴ്‌സ് ഫെഡറേഷന്‍ , തമിഴ്‌നാട്   37. നാഷണല്‍ ആലൈന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്, തമിഴ്‌നാട്   38. തമിഴ്‌നാട് ഡൊമസ്റ്റിക് വര്‍കേഴ്‌സ് മൂവ്‌മെന്റ്, ചെന്നൈ   39. കോസ്റ്റല്‍ വുമണ്‍ പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ്, ചെന്നൈ ആന്റ് തിരുവള്ളൂര്‍, തമിഴ്‌നാട്   40. പേവ്‌മെന്റ് ഡല്ലേഴ്‌സ് റൈറ്റ്‌സ് അസോസിയേഷന്‍, ചെന്നൈ   41. കോസ്റ്റല്‍ പീപ്പിള്‍ ഫെഡറേഷന്‍, (പി.പി.എഫ്) തൂത്തുകുടി   42. കാരങ്കള്‍ വുമണ്‍ ഫെഡറേഷന്‍ , തൂത്തുക്കുടി   43. വുമണ്‍സ് കളക്റ്റീവ്‌സ്, തൂത്തൂകുടി   44. രാമനാഥ്് ഫിഷ് വര്‍കേഴ്‌സ് ട്രേഡ് യൂണിയന്‍, (ആര്‍ എഫ് ടി യു)   45. കുടലൂര ഉലൈകും പകല്‍ മുന്നണി, തൂത്തുകുടി   46. സഹോദര്യ പ്രസ്ഥാനം   47. ജസ്റ്റീഷ്യാ   48. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം, കേരളം   49. നവജനാധിപത്യ പ്രസ്ഥാനം, കേരളം   50.സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, കേരള   51. സാധുജന വിമോജന സംയുക്ത വേദി   52. കേരളാ ദലിത് മഹാസഭ   53. ഫോം ഫോര്‍ ഡമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി   54. ആക്ഷന്‍ ഫോര്‍ സോഷ്യല്‍ ഇക്വാലിറ്റി   55. പി.യു.സി.എല്‍ ബാഗ്ലൂര്‍   56. കബനി- ദി അദര്‍ ഡയറക്ഷന്‍   57. ഗ്രോ വാസു   58. കെ.അജിത   59. സിവിക് ചന്ദ്രന്‍, കോഴിക്കോട്   60. പി.വി സുധീര്‍ കുമാര്‍ (കണ്‍വീനര്‍, ആന്റി എന്റോസള്‍ഫാന്‍ മൂവ്‌മെന്റ് കാസര്‍കോഡ്)   61. വിഷ്വല്‍ സെര്‍ച്ച്   62. അഡ്വ. പിഎ പൗരന്‍   63. ഒ. അബ്ദുറഹ്മാന്‍   64. പി.യു.സി.എല്‍, രാജസ്ഥാന്‍   65. ഭാരതീയ മുസ്‌ലിം മഹിളാ അന്തോളന്‍   66. പി.ഐ നൗഷാദ്,    67. ടി. പീറ്റര്‍   68. ളാഹാ ഗോപാലന്‍.    69. ജോയ് കൈതാരത്ത്   70. വിളയോടി വേണു ഗോപാല്‍   71. എം ആര്‍ സുധേഷ്   72. ഏകത, മുംബൈ   73. അമന്‍ സമുദായ ഗുജറാത്ത്   74.ഒമാസ, ഭൂവനേശ്വര്‍   75. ജനവികാസ്, കന്തമാല്‍   76. കത്തോലിക് ചാരിറ്റീസ്, കുര്‍ദാറോഡ്   77. ഗ്രാമ പ്രഗതി,കന്തമാല്‍   78. ഡോ.ആനന്ദ് തെല്‍തുമ്പടെ, കമ്മിറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്-സി.പി.ഡി.ആര്‍ ,മുംബൈ   79. ഡോ. സുനിലം, ഇന്ത്യന്‍ സോളിഡാരിറ്റി കമ്മിറ്റി ഫോര്‍ ഡമോക്രസി,ഫ്രീഡം ആന്റ് ഹ്യൂമണ്‍ റൈറ്റ്-    ഐ.എന്‍.എസ്.ഒ.സി.ഒ   80. ചിത്രാഞ്ജന്‍ സിംഗ്  (പി.യു.സി.എല്‍ നാഷണല്‍ സെക്രട്ടറി)   81. ദയാമണി ബര്‍ലാ, ആദിവാസി അസ്തിത്വവ രക്ഷാ മഞ്ച്, ഝാര്‍ഖണ്ഡ്   82. ഗൗതം ബന്ധോപത്യായ,  നദി ഗതി മോര്‍ച്ച, ഛത്തീസ്ഘഢ്   83. സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി   84. ഹിരണ്‍ ഗാന്ധി, അഹമ്മദാബാദ്, സംവേദന്‍ കള്‍ച്ചറല്‍ പ്രോഗ്രാം   85. നാഗാ പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് (എന്‍.പി.എം.എച്ച.ആര്‍)   86. പാഠഭേദം മാഗസിന്‍   87. ഉല്‍കര്‍ഷ് സിന്‍ഹ, സെന്റര്‍ ഫോര്‍ കണ്‍ഡംപററി സ്റ്റഡീസ് ആന്റ് റിസര്‍ച്ച്, ലകനൗ, യു.പി   88. അനില്‍ ചൗദരി, പോപ്പുലര്‍ എജ്യുക്കേഷന്‍ ആന്റ് ആക്ഷന്‍ സെന്റര്‍ (പി.ഇ.എ.സി.ഇ) ന്യൂഡല്‍ഹി   89. ഇര്‍ഫാന്‍ അഹമ്മദ്, ലോക് മഞ്ച്, ഔറംഗാബാദ്, ബീഹാര്‍   90. വീരേന്ദ്ര വിദ്രോഹി, മത്സ്യ മേവത് ശിക്ഷാവികാസ് സംസ്ഥാന്‍ (എംഎംഎസ് വിഎസ്) അല്‍വാര്‍   91. ജമീല നിഷാദ്, ഷഹീന്‍(വുമണ്‍ റിസോഴ്‌സ് സെന്റര്‍, ഹൈദരാബാദ്, എ.പി)   92. അഡ്വ.രാജേന്ദ്രന്‍,സ്രാവന്തി -ചിറ്റോര്‍ ആന്ധ്ര പ്രദേശ്   93. പി. ജോസഫ് വിക്ടര്‍, ഹോപ് ,പുതുശ്ശേരി   94. ഹേമ കബ്രവാള്‍, ഉത്തരഖണ്ഡ് നദി ബച്ചോ അഭിയാന്‍, ഉത്തരഖണ്ഡ്   95.ഡി.ലീന , സോഷ്യല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍, ന്യൂഡല്‍ഹി   96. ശ്യാമള ബേബി, ഫോറം ഫോര്‍ വുമണ്‍സ് റൈറ്റ്‌സ് ആന്റ് ഡവലപ്‌മെന്റ് (എഫ്ഒആര്‍ഡബ്ല്യൂ ഒ ആര്‍ ഡി), തമ്പാരം-ചന്നൈ   97. സി.ആര്‍ നീലകണ്ഠന്‍, ആക്റ്റിവിസ്റ്റ്,എഴുത്തുകാരന്‍   98. കമല്‍ കുമാര്‍, ലോക് തന്ത്രിക് ജനാധികാര്‍ മഞ്ച്,ലകനൗ, യു.പി   99. രാംകുമാര്‍, ഡയനാമിക് ആക്ഷന്‍ ഗ്രൂപ്പ് ,യു.പി   100. ആഷിശ് അവസ്തി, ശഹരി ഗരീബ് കാംഗര്‍ സംഘര്‍ഷ് മോര്‍ച്ച, ലക്‌നൗ,യു.പി   101. രാമകൃഷ്ണ ശുക്ല, പഹുജ് വികാസ് മഞ്ച്, യുപി   102. അസ്മ അസീസ്   103. നാസിം അന്‍സാരി   104. അജയ് മൊറയ, ജന വിഞ്ജാന്‍ സമിതി ബീഹാര്‍   105. മോത്തിലാല്‍ ആനന്ദ്, ആദി ദളിത് ഫോം ബീഹാര്‍   106. ഷാജഹാന്‍ ഷാദ് അമന്‍ കമ്മിറ്റി ബീഹാര്‍   107. ശസ്താനന്ദ് ശര്‍മ, ഐടിയുസി ബീഹാര്‍   108. സാധന   109. വിജയ, ദളിത് വുമണ്‍ ഫോറം, സെകന്തരാബാദ്, എപി   110. ജഗ്ദീഷ്, ബാംഗളൂര്‍   111. മോഹന്‍ കാണ്ഡ്പാല്‍, ഉത്തരഘണ്ഡ് പരിവര്‍ത്തന സമിതി   112. പ്രഭാത് ധ്യാനി,  മഹിളാ എകത പരിഷത്ത്, ഉത്തരഘണ്ഡ്   113. ഗോവിന്ദ് സിംഗ് മെഹറ, ഉത്തരഘണ്ഡ് സര്‍പ്പഞ്ച് സംഗതന്‍, ഉത്തരഘണ്ഡ്   114. പ്രേംസിഗ്, അളകനന്ദാ വിജാര്‍സംഗ്, ഉത്തരഘണ്ഡ്   115. സന്ധ്യ ആനന്ദ്   116. കിസാന്‍ മോര്‍ച്ച, ബിക്കാനീര്‍ ,രാജസ്ഥാന്‍   117. സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇനിഷേറ്റീവ്, ഗോരഖ്പൂര്‍, യുപി   118. മഹിളാ മോര്‍ച്ച, ബനാസ്വര, രാജസ്ഥാന്‍   119. ദളിത് സേന, ജോത്പൂര്‍,രാജസ്ഥാന്‍   120.അപാദ നിവാരക് മഞ്ച് യുപി   121. കല്യാണി മേനോന്‍-സെന്‍, ന്യൂഡല്‍ഹി   122. കാമയാനി ബാലി മഹാബല്‍, മുംബൈ   123. ഡോ. സ്വരൂപ് ധ്രൂവ്്, അഹമദാബാദ്   124. മനോജ് സിംഗ്   125. ദി അദര്‍ മീഡിയ   126. ഗുമന്‍സിംഗ്, ഹിമാലയനിധി അഭിയാന്‍, ഹിമാചല്‍ പ്രദേശ്   127. മെയ് 17 മൂവ്‌മെന്റ്,തമിഴ്‌നാട്   128. തമിള്‍ സോളിഡാരിറ്റി   129. ക്യാംപെയിന്‍ ടു റിക്ലൈന്‍ ഡിമോക്രസി   130. പീപ്പിള്‍സ് സോളിഡാരിറ്റി കണ്‍സേണ്‍സ്   131.  കര്‍ണാടക ജന ശക്തി   132. സാമനാദ മഹിളാ വേദിക്   133. പീപ്പിള്‍സ് ഡമോക്രാറ്റിക് ഫോം   134. സ്ത്രി ജാഗ്രതി സമിതി   135. കര്‍ണാടക കോമു സൗഹാര്‍ദ്ദ വേദികെ   136. പീപ്പിള്‍സ് വാച്ച്   137. ഹ്യൂമണ്‍ റൈറ്റ്‌സ് ഡിഫന്റേഴ്‌സ് അലര്‍ട്ട്   138. കോമണ്‍ കണ്‍സേന്‍സ്   139. ഭൂവനേശ്വര്‍ വനവാസി സുരക്ഷ പരിഷത്ത് കന്തമല്‍   140. സ്റ്റുഡന്റ് ക്രിസ്ത്യന്‍ മുവ്‌മെന്റ് ഓഫ് ഇന്ത്യ   141. ജതാധര്‍ ബച്ചാവോ അന്തോളന്‍   142. രാജധാനി ബസ്തി ഉന്നയേന്‍ പരിഷത്ത്, ഭൂവനേശ്വര്‍   143. റോയ് ഡേവിഡ്, നാഷണല്‍ ആദിവാസി അലൈന്‍സ്   144. ട്രൈബല്‍ ജോയിന്റ് ആക്ഷന്‍ , കര്‍ണാടക   145. ബുധകാട്ട് കൃഷിക്കാരു സംഘം   146. മന്തിഗ്രെ ചിക്കമംഗ്ലൂര്‍ കര്‍ണാടക   147. ഇന്‍സാഫ് കര്‍ണാടക സഞ്ചുളകു കര്‍ണാടക   148. ബി.കെ.എസ്, എന്‍ ആര്‍ പുര   149. ബി.കെ.എസ് പ്രസിഡന്റ്, സോംവാര്‍പേട്ട് താലുക്ക് , കുടക്    150. മൂവിങ് റിപബ്ലിക്   151 ഐ.എം.എസ്‌
Activists and Human Rights Orgs expresses concerns on Madani’s case
------------------------------​------------------------------​--------------------

BANGALORE - After the split between two judges on the issue of Madani’s bail plea, the Supreme Court judges had earlier referred to CJI for hearing. The case is expected soon before the new bench; meanwhile various social personalities, activists and human rights organizations have raised their concerns on the Madani’s case.

Individuals like Aruna Roy, Binayak Sen, Prafulla Samanthra, National Convener of NAPM, Anand Patwarthan, Film Maker, Fr. George, Director, Indian Social Institute, Bangalore, Dayamani Barla, Adivasi Astitva Raksha Manch, Jharkhand, Dr. Ilina Sen, Dr Anand Teltumbde, Dr. Sebastian Paul and Satya Sagar, journalist/activist along with organizations like PUCL-Rajasthan, INSAF, PPSS (Anti-POSCO Movement), SICHREM, New Socialist Alternative, Environmental Support group, Forum for Democracy and Communal Amity, PUCL- Bangalore , Peoples’ Democratic Forum, Karnataka Komu Souharda Vedike and Students Christian Movement of India have issued their following concerns over the Madani’s case:

“We are shocked at the way Abdul Nasser Ma’dani, his family and supporters have been harassed for a long period by the Karnataka government. Earlier Ma’dani, falsely accused in the Coimbatore blast case, was in jail for more than nine years after which the judge felt he was innocent. This itself is a statement on the way the executive machinery, judiciary and legislature works in this country. If this had happened in any other country, he would have been legally provided compensation for the human rights violation he suffered due to his wrong arrest under fabricated charges.”

“The human rights violation of Abdul Nasser Ma’dani is also a symbol of the way religious minorities have become second class citizens in the world’s largest democracy. We believe that what Ma’dani is facing today is due the fact that he is a spiritual leader of one of the minority communities in India. We condemn the process of fabrication of false cases against minorities and the activists of people’s movements. We demand immediate release Abdul Nasser Ma’dani as well as withdrawal of false charges against minorities dalits, adivasis and people’s movements.”

“We are also shocked at the way the Indian media in general has reported the case of Ma’dani’s harassment giving only the viewpoint of the police and Indian state. At the same time when independent journalists like Shahina of Tehelka have dared to investigate the case and expose the scandal the Karnataka state administration has chosen to foist false charges against her too! The persecution of Shahina is a grave threat to the freedom of speech and to the fundamentals of Indian democracy itself.”
More than one hundred and fifty personalities and organizations from across the country have given their signature to this draft of concerns.