29.3.12


മഅ്ദനിക്ക് സാമാന്യനീതി നിഷേധിക്കപ്പെടുന്നു -സിദ്ദീഖ് ഹസന്‍




ബംഗളൂരു: അബ്ദുന്നാസിര്‍ മഅ്ദനിക്ക് സാമാന്യനീതി നിഷേധിക്കപ്പെടുന്നതായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്‍റ് അമീര്‍ കെ.എ. സിദ്ദീഖ് ഹസന്‍. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ചശേഷം മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി ജയിലിനകത്തായതിനാല്‍ കേസ് വാദിക്കാന്‍ പ്രമുഖ അഭിഭാഷകരെ ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജയിലിന് പുറത്തെ കോടതിയിലേക്ക് കേസ് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രമേഹം മൂലം മഅ്ദനിയുടെ കാഴ്ച നഷ്ടപ്പെട്ട് വായിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് വൃക്കയെ വരെ ബാധിച്ചേക്കാം.

  
 അതിനാല്‍ അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കണം. കൂടുതല്‍ ആത്മവിശ്വാസവും മനക്കരുത്തും പ്രകടിപ്പിച്ചാണ് മഅ്ദനി സംസാരിച്ചതെന്ന് സിദ്ദീഖ് ഹസന്‍ പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും നീതി നിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി ശക്തമായ ഭാഷയില്‍ സംസാരിച്ചതൊഴിച്ചാല്‍ തീവ്രവാദപരമായ പ്രവര്‍ത്തനങ്ങളിലൊന്നും പങ്കാളിയായിട്ടില്ലാത്ത തന്നെ വീണ്ടുംകേസുകളില്‍ കുടുക്കാനും ഭീകരനാക്കി ചിത്രീകരിക്കാനും ശ്രമിക്കുന്നത് ദു$ഖകരമാണെന്ന് കൂടിക്കാഴ്ചയില്‍ മഅ്ദനി പറഞ്ഞു. നാട്ടിലെ നീതിബോധമുള്ള മനുഷ്യസ്നേഹികളുടെ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവസാന വിജയം സത്യത്തിന് തന്നെയായിരിക്കുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചുവെന്നും സിദ്ദീഖ് ഹസന്‍ കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, പി.വി. സിദ്ദീഖ് എന്നിവരും കൂടെയുണ്ടായിരുന്നു.

No comments: