21.2.12


നീതി നിഷേധത്തിനെതിരെ മാര്‍ച്ച് രണ്ടിന് മഞ്ചേരിയില്‍ ബഹുജനറാലി


എടപ്പാള്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനിയോട് കാണിക്കുന്ന നീതി നിഷേധത്തിനെതിരെ മാര്‍ച്ച് രണ്ടിന് മഞ്ചേരിയില്‍ ബഹുജനറാലിയും പ്രതിഷേധസമ്മേളനവും സംഘടിപ്പിക്കാന്‍ പി.ഡി.പി മലപ്പുറം ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. 

റാലിയുടെ പ്രചാരണാര്‍ഥം വെള്ളിയാഴ്ച മൂന്നിന് പാലസ് ഓഡിറ്റോറിയത്തില്‍ ജില്ലാ സ്പെഷല്‍ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കും. യോഗത്തില്‍ ജില്ലാ വൈസ്​പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ഭാരവാഹികളായ യൂസുഫ് പാന്ത്ര, അസീസ് വെളിയങ്കോട്, ഗഫൂര്‍ഖാന്‍ നാസര്‍, സുല്‍ഫിക്കര്‍ ഹബീബുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. 

ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാരെ ഉടന്‍ അറസ്റ്റു ചെയ്യണം പി.ഡി.പി.


കൊച്ചി : പാവപ്പെട്ട രണ്ടു മത്സ്യ തൊഴിലാളികളെ കടലില്‍ വെച്ച് വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നു പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം ടി.എ.മുജീബ് റഹ്മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മത്സ്യ തൊഴിലാളികളുടെ ജീവന് പുല്ലു വിലയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍   കല്പിക്കുന്നത്. ഭോപ്പാലില്‍ അമേരിക്കന്‍ കമ്പനി യൂണീയന്‍ കാര്‍ബൈഡ് വിഷവാതകം തുറന്നു വിട്ടത്തിലൂടെ ആയിരക്കണക്കിന് ജനങ്ങള്‍ മരിക്കുകയും ലക്ഷക്കണക്കിനാളുകള്‍ തീരാ ദുരിതത്തിലാവുകയും ചെയ്തു.അവര്‍ക്ക് മതിയായ നഷ്ടപരിഹാരം പോലും വാങ്ങി കൊടുക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തിലെങ്കിലും വ്യക്തമായ നിലപാട് സ്വീകരിക്കുകയും ഇറ്റാലിയന്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി കൊടുക്കയും ചെയ്യണമെന്നും മുജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു.

ചേറ്റുവ ടോള്‍ സമരം; സുലൈമാന്‍ കൊരട്ടിക്കരയെ ആശുപത്രിയിലേക്ക് മാറ്റി, നിരാഹാരം തുടരുന്നു


ചാവക്കാട്:ചേറ്റുവ ടോള്‍പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. നടത്തുന്ന നിരാഹാരപ്പന്തലില്‍നിന്ന് ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാന്‍ കൊരട്ടിക്കരയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചാവക്കാട് പോലീസ് അറസ്റ്റുചെയ്ത് ചാവക്കാട് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌ഐ കെ. മാധവന്‍കുട്ടിയും സംഘവുമാണ് അറസ്റ്റ് ചെയ്തത്. 

സമരം 19 ദിവസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും സമരം പ്രശ്ന പരിഹാര ശ്രമങ്ങള്‍ ഒന്നും നടന്നിട്ടില്ല. സുലൈമാന്റെ അറസ്റ്റിനുശേഷം നാലാംഘട്ട നിരാഹാരം ആരംഭിച്ചു. (എ.എം. ഷെക്കീ ഏറാട്ടുപറമ്പില്‍ പൂച്ചിന്നിപ്പാടമാണ് നിരാഹാരം ആരംഭിച്ചത്. ഇന്നലെ ബി.ജെ.പി. നേതാക്കളായ രാമചന്ദ്രന്‍ പല്ലത്ത്, പ്രസാദ് എം. പണിക്കര്‍, ശാന്തി ഗ്രൂപ്പ് നേതാവ് സ്റ്റാന്‍ലി, കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.വി. അഷറഫലി,
സി.പി.ഐ. എം.എല്‍. ജില്ലാ സെക്രട്ടറി വി.വി. ഉല്ലാസ്, ജില്ലാ കമ്മിറ്റിയംഗം രാജന്‍ പട്ടാട്ട്, കേരള കോണ്‍ഗ്രസ് (എം) നേതാവ് ഡോ. വി.എ. രാമചന്ദ്രന്‍, പി.ആര്‍. ഉണ്ണികൃഷ്ണന്‍, കെ.എ. വിജയന്‍, കെ.ബി. രാഗേഷ്, ആര്‍.വൈ.ആര്‍.ഐ. സംസ്ഥാന പ്രസിഡന്റ് എന്‍.ഡി. വേണു, എം.കെ. സല്‍മാന്‍, സി.ഐ. ഹസീന എന്നിവര്‍ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. സി.പി.ഐ.(എം.എല്‍.) നാട്ടിക ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ സമര പന്തലിലേക്ക് മാര്‍ച്ച് നടത്തി.

No comments: