28.8.11


പി.ഡി.പി.കോട്ടയം ജില്ലാ കമ്മിറ്റിയുടെ ഇഫ്താറിന് പ്രമുഖരുടെ സാന്നിദ്ദ്യം

കോട്ടയം: പി.ഡി.പി.കോട്ടയം ജില്ലാ കമ്മിറ്റിയുടെ ഇഫ്താര്‍ പ്രമുഖരുടെ സാന്നിദ്ദ്യം കൊണ്ട് ശ്രദ്ദേയമായി. മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളുമടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ഇഫ്താരില്‍ സംബന്ധിച്ചു. ദൈവികചിന്തയിലേക്ക് മനുഷ്യരെ കൂടുതല്‍ അടുപ്പിക്കാന്‍ വ്രതം അനിവാര്യമാണെന്ന്  ഉദ്ഘാടനം നിര്‍വഹിച്ച നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുക്കുന്ന സാഹോദര്യം ലോക ജനതക്ക് ഗുണകരമാണെന്ന് മന്ത്രി കെ.എം. മാണി. വിശപ്പിന്‍െറ വില മനസ്സിലാക്കി ജാതിമത ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ക്കുക എന്നത് മഹത്തായ കാര്യമാണ്. വ്രതത്തിലൂടെ നേടുന്ന ആത്മീയചൈതന്യം സമൂഹത്തിന്‍െറ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മീയസംശുദ്ധി ത്യാഗത്തിന്‍െറയും സ്നേഹത്തിന്‍െറയും ഉത്തമ ഉദാഹരണമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പി.ഡി.പി. ജില്ലാ പ്രസിഡന്‍റ് എം.എസ്. നൗഷാദ് അധ്യക്ഷത വഹിച്ചു. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ, വി. എന്‍. വാസവന്‍, ഡോ. ബി. ഇക്ബാല്‍, കെ.പി.സി.സി സെക്രട്ടറി ലതികാസുഭാഷ്, അഡ്വ. വി.ബി. ബിനു, ഉഴവൂര്‍ വിജയന്‍, ഡോ. ടിജി തോമസ് ജേക്കബ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ബഷീര്‍ ഫാറൂഖി, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ.എസ്. ജോസഫ്, താജ് പള്ളി ഇമാം താജുദ്ദീന്‍ മൗലവി, പി.ഡി.പി.സി.എ.സി. അംഗം അഡ്വ. മുട്ടം നാസര്‍, സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി, ജില്ലാ-മണ്ഡലം ഭാരവാഹികളായ നിഷാദ് നടക്കല്‍, കെ.ജെ. ദേവസ്യ, സക്കരിയ താവളത്തില്‍, വി.എ. മുഹമ്മദ് ബഷീര്‍, മുഹമ്മദാലി കാഞ്ഞിരപ്പള്ളി, അസ്ഹര്‍ വൈക്കം, അന്‍സര്‍ ഷാ, അനൂപ് വാരപ്പള്ളി, കെ. കെ. റിയാസ്, അബ്ദുല്‍ സലിം, ഷാഹുല്‍ ഹമീദ് അറുപുഴ എന്നിവര്‍ സംസാരിച്ചു.

ഫ്രീ മഅദനി ബുള്ളറ്റിന്‍ ജില്ലാ പ്രചാരണം തുടങ്ങി

കാസര്‍കോട്: ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം സംസ്ഥാന ഘടകം പുറത്തിറക്കിയ ഫ്രീ മഅദനി ബുള്ളറ്റിന്റെ ജില്ലാതല പ്രചാരണം തുടങ്ങി. ഫ്രൈഡേ ക്ലബ് ചെയര്‍മാന്‍ ഡോ. സി.എ.അബ്ദുല്‍ ഹമീദ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ടി.ടി.ജേക്കബിന് ബുള്ളറ്റിന്‍ നല്‍കി പ്രചാരണ ഉദ്ഘാടനം നിര്‍വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ചെറുകര, ഏരിയാ പ്രസിഡന്റ് എം.എച്ച്.സീതി എന്നിവര്‍ സംസാരിച്ചു. ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം കണ്‍വീനര്‍ ഷഫീക്ക് നസറുല്ല സ്വാഗതം പറഞ്ഞു.

No comments: