13.5.11


ദിവാ സ്വപ്നം കാണുന്നവരോട് ബഹുമാന പൂര്‍വ്വം


പി.ഡി.പി.തകര്‍ന്നു, നിലനില്‍ക്കില്ല തുടങ്ങിയ പ്രചാരണങ്ങള്‍ക്കു പി.ഡി.പി.യുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പി.ഡി.പി.യുടെ രാഷ്ട്രീയ പരിസരത്ത് ഉണ്ടായിരുന്നു എന്ന ഒറ്റകാരണത്താല്‍ മാത്രം ലോകം അറിഞ്ഞ ചില 'രാഷ്ട്രീയത്തിലെ ഭാഗ്യാന്വേഷികള്‍' പി.ഡി.പി.യില്‍ നിന്നും കളം മാറിയ കാരണത്താലാണു പഴകി പുളിഞ്ഞ ഈ പ്രചാരണം ഇപ്പൊള്‍ മുമ്പെത്തെക്കാള്‍ അല്പം തീവ്രമായി ചിലര്‍ അവതരിപ്പിക്കുന്നത്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പ്രചാരണം. 'ശ്മശാനത്തിലെ അസ്ഥികൂടമാണു പി.ഡി.പി.യെന്നും അതിനു ഇയ്യാംപാറ്റയുടെ ആയുസ്സു മാത്രമേ ഉള്ളൂവെന്നും പ്രചരിപ്പിച്ച രാഷ്ട്രീയ ജ്യോത്സ്യന്‍മാരുടെ പ്രവചനങ്ങള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമായിരുന്നുവെന്നു കാലം തെളിയിച്ചിട്ടും യാതൊരുവിധ ഉളുപ്പും മാനവുമില്ലാതെ ഈ പ്രചാരണം ഇപ്പോഴും ചിലര്‍ ഏറ്റുപിടിക്കുകയാണ്.കേരള രാഷ്ട്രീയത്തില്‍ പി.ഡി.പി.യുടെ ആയുസ്സു പ്രവചിച്ചവര്‍ പലരും തങ്ങളുടെ ആയുസ്സ് കഴിഞ്ഞു കബര്‍സ്ഥാനില്‍ അന്തിയുറങ്ങുമ്പോഴും ഇന്നും പി.ഡി.പി.നിലനില്‍ക്കുന്നത് കേരള രാഷ്ട്രീയത്തില്‍ പി.ഡി.പി.എന്ന പ്രസ്ഥാനത്തിനു നിലനില്‍ക്കാന്‍ തീര്‍ത്തും അര്‍ഹത ഉണ്ട് എന്ന ഒറ്റ കാരണത്താലാണ്. 

പി.ഡി.പി.യെ നന്നാക്കാനെന്ന വ്യാജേന ചിലര്‍ ബഹുവര്‍ണ്ണത്തില്‍ നെടുനീളന്‍ അഭിമുഖം പ്രസിദ്ദീകരിക്കാന്‍ തയ്യാറാവുമ്പോള്‍‍ അതിനു പിന്നിലെ ഒളിയജണ്ട തിരിച്ചറിയാന്‍‍ ബുദ്ധിയുണ്ടെന്നു നാം കരുതിയ നമ്മുടെ പഴയ നയരൂപീകരണ സമിതി ചെയര്‍മാനു പോലും കഴിഞ്ഞില്ലല്ലോ എന്നതില്‍ അതിയായ ദു:ഖമുണ്ട്.പാര്‍ട്ടി ചെയര്‍മാന്‍ ഒന്‍പതര വര്‍ഷം ജയിലില്‍ കഴിഞ്ഞു മോചിതനായ ശേഷം പോലും പ്രസിദ്ദീകരിക്കാത്ത പി.ഡി.പി.യുടെ അഭ്യുദയകാംക്ഷികള്‍ പാര്‍ട്ടി ചെയര്‍മാനെയും പാര്‍ട്ടിയെയും വിമര്‍ശിക്കാന്‍ നെടുനീളന്‍ അഭിമുഖം പ്രസിദ്ദീകരിച്ചതിന്റെ ഗുട്ടന്‍സ് പി.ഡി.പി.ക്കാര്‍ക്കു മന:സ്സിലാകും. പി.ഡി.പി.യെ തിരുത്താനായിരുന്നു നയമില്ലാത്ത സ്വയം പ്രഖ്യാപിത ബുദ്ധിജീവി നേതാവിന്റെ ഉള്ളിലിരുപ്പെങ്കില്‍ അതിനു തിരഞ്ഞെടുക്കേണ്ട രീതി ഇതായിരുന്നോ ? മാധ്യമങ്ങളിലൂടെയാണോ പാര്‍ട്ടിയുടെ നയം രൂപീകരിക്കേണ്ട നേതാക്കള്‍ ഉള്‍പാര്‍ട്ടി ചര്‍ച്ച നടത്തേണ്ടത് ? പാര്‍ട്ടിയോടു അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഇത്തരം രൂക്ഷമായ വിമര്‍ശനം നടത്തേണ്ടത് ചെയര്‍മാന്റെ അസാന്നിദ്ദ്യത്തിലായിരുന്നോ ? അതും ബഹുമാന്യനായ ചെയര്‍മാന്റെ ജാമ്യാപേക്ഷ കോടതിയുടെ മുമ്പില്‍ എത്തുകയും മോചനത്തിനുള്ള സാധ്യതകള്‍ തെളിയുകയും ചെയ്ത സമയത്തു തന്നെ !

പാര്‍ട്ടിക്കെതിരെ വിമര്‍ശനം തൊഴിലാക്കിയ പി.ഡി.പി.പിതൃത്വം തന്നെ അവകാശപ്പെടുന്ന അഭിമുഖം നല്‍കിയ നേതാവ് എന്നും മറ്റുള്ള പി.ഡി.പി.പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും തീര്‍ത്തും വിഭിന്നനായിരുന്നു. പാര്‍ട്ടി പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം വിദേശ പര്യടനവും ജയിലും ഒക്കെയായി കഴിഞ്ഞ നയരൂപീകരണ സമിതിയുടെ ഈ അദ്യക്ഷന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനു ചിലവിട്ടതിനേക്കാള്‍ ഏറെ സമയം പാര്‍ട്ടിയെ വിമര്‍ശിക്കാനാണു ചിലവിട്ടത് എന്നത് ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ കഴിയുമോ ? നയം പറയേണ്ടപ്പോഴെല്ലാം വിദേശ പര്യടനത്തില്‍ കഴിഞ്ഞ ഈ നേതാവ് പലപ്പോഴും മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ തിരുത്തിപ്പറയാനും അണികളില്‍ ആശയകുഴപ്പം ഉണ്ടാക്കാനുമാണ്. പാര്‍ട്ടി മീറ്റിംങ്ങുകളില്‍ സംബന്ധിക്കാതെ പാര്‍ട്ടി കൂട്ടായി എടുക്കുന്ന തീരുമാനങ്ങള്‍ക്കു കടകവിരൂദ്ധമായി തന്റെ ചിന്തയില്‍ നിന്നു രൂപം കൊള്ളുന്നതുമാത്രമാണ് പാര്‍ട്ടിയുടെ നയം എന്നു സ്ഥാപിക്കാനാണ് ഈ നേതാവു പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. എറ്റവും അവസാനം ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും നാം നാം കണ്ടതും മറിച്ചായിരുന്നില്ല. പാര്‍ട്ടി മന:സാക്ഷി വോട്ടു തീരുമാനിച്ചപ്പോള്‍ മൂപ്പരുടെ വക വന്നു തിരുത്ത്!  'മന:സാക്ഷി വൊട്ടെന്നാല്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്യണം' എന്നാണെന്നും തന്റെ വോട്ട് ഇടതിനാണെന്നും !  വിമര്‍ശനങ്ങള്‍ ചെയര്‍മാനും നേതൃത്വവും മാനിക്കുന്നില്ലെന്നു പരാതി പറയുന്ന ഈ നേതാവിന്റെ വാദഗതികള്‍ തെറ്റാണെന്നു തെളിയാന്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ച മൃദുല സമീപനം തന്നെയായിരുന്നു ഏറ്റവും വലിയ തെളിവ്. 'വിമര്‍ശനം മഅദനിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അനാവശ്യമായ ദു:ശ്ശീലമാണെന്നു 2003 ല്‍ നിരീക്ഷണം നടത്തിയ നേതാവ് 2011 ലും പാര്‍ട്ടിയില്‍ സ്വയം രാജിവെച്ചൊഴിയുന്നതുവരെ നില നിന്നത് പാര്‍ട്ടിയില്‍ ജനാധിപത്യം കൂടിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് എന്നു മന:സ്സിലാക്കാന്‍ അദ്ദേഹത്തെപ്പോലെ ബുദ്ധിരാക്ഷസനൊന്നും ആവേണ്ടതില്ല.

മാധ്യമങ്ങള്‍ ഏറെ കൊട്ടിഘോക്കുന്ന ഏതെങ്കിലും കാലത്ത് പി.ഡി.പി.യില്‍ പ്രവര്‍ത്തിച്ച നേതാക്കളുടെ രാജി വാര്‍ത്ത പി.ഡി.പി.പ്രവര്‍ത്തകരെ ഒരു തരത്തിലും നിരാശരാക്കുന്നില്ല. കാരണം പാര്‍ട്ടി നല്‍കിയ സ്ഥാനമാനങ്ങളുടെ പേരില്‍ നേതാക്കളായി ചമഞ്ഞു നടന്നിരുന്നതല്ലാതെ സ്വയം നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാന്‍ അവരില്‍ പലര്‍ക്കും കഴിയാത്തതിനു കഴിയാത്തതിനു പാര്‍ട്ടിയേയോ ചെയര്‍മാനെയോ പഴിച്ചിട്ടു കാര്യമില്ല. ഈ പറയപ്പെടുന്ന പാര്‍ട്ടിയില്‍ നിന്നും പുറത്തു പോവുന്നവര്‍ അനുകൂലമായി മുദ്രാവാക്യം വിളിക്കാന്‍ സ്വന്തം കുടുംബത്തില്‍ നിന്നു പോലും ആരെയും കിട്ടാത്ത നേതാക്കളാണ്. ശുഭ്ര വസ്ത്രം ധരിച്ചതു കൊണ്ടും സംസ്ഥാന-ജില്ലാ തലത്തില്‍ നേതാവായി അറിയപ്പെടുന്നു എന്നതും മാത്രമല്ല നേതൃ ഗുണം. പാര്‍ട്ടിയുടെയും ജനങ്ങളുടെയും താല്പര്യത്തിനനുഗുണമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു കഴിയണം. പി.ഡി.പി.യില്‍ പല ഘട്ടങ്ങളിലായി പ്രലോഭനങ്ങള്‍ക്കു വശംവദരായി പോയവരുടെ അനുവം ആരും മറന്നു പോവരുത്. അവരൊക്കെ ഇന്നു ജീവിച്ചിരിപ്പുണ്ടോ എന്നതു അവരുടെ കുടുംബാങ്ങള്‍ക്കു മാത്രമേ അറിയൂ. പി.ഡി.പി.യുടെ ശക്തി ഏതു പ്രതിസന്ധികള്‍ക്കിടയിലും അചഞ്ചലമായി ഈ പ്രസ്ഥാനത്തിനു പിന്നില്‍ അടിയുറച്ചു നില്‍ക്കുന്ന കൈരളിയിലെ പതിനായിരക്കണക്കിനു 'പാര്‍ലിമെന്ററി അതിമോഹം' തലക്കു പിടിക്കാത്ത നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരാണ്. അവരാണു ഇതിന്റെ ശക്തി. അന്ത്യം കാണാന്‍ കാത്തിരിക്കുന്നവര്‍ സ്വയം അന്ത്യം വരിക്കുകയല്ലാതെ ഒരു തരിമ്പു പോലെ ഈ പ്രസ്ഥാനത്തിന്റെ അടിത്തറക്കു കോട്ടം തട്ടിക്കാന്‍ ഇവര്‍ക്കൊന്നും കഴിയില്ല. അതിനു ചരിത്രം സാക്ഷിയാണ്.

എം എം തിരുവള്ളൂ


ലീഗ് നേതാവിനെ പുറത്താക്കണം - നിസാര്‍ മേത്തര്‍

കണ്ണൂര്‍: യുവതിയെ സ്വന്തം ഓഫിസില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ്.പ്രസിഡണ്ട് അഡ്വ.പി.വി.സൈനുദ്ദീനെ മുസ്‌ലിംലീഗില്‍നിന്നും വഖഫ് ബോര്‍ഡില്‍നിന്നും പുറത്താക്കണമെന്ന് പി.ഡി.പി ജില്ലാ സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. ലീഗിലെ ഇത്തരം കള്ളനാണയങ്ങളെ പുറത്താക്കി മുസ്‌ലിംലീഗിന്റെ യശസ്സ് ഉയര്‍ത്തിക്കാണിക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തയാറാകണമെന്നും വിഷയത്തില്‍ വനിതാ ലീഗ് അടക്കമുള്ള സംഘടനകള്‍ പ്രതികരിക്കണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

ലീഗ് നേതാവിന്റെ പീഢനം, പരാതി പിന്‍വലിപ്പിക്കാന്‍ നേതാക്കളുടെ ശ്രമം ജനം തടഞ്ഞു
തലശ്ശേരി: മുസ്‌ലിംലീഗ് നേതാവ് അഡ്വ. പി.വി.സൈനുദ്ദീന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി ഉന്നയിച്ച യുവതിയില്‍നിന്ന് പരാതി പിന്‍വലിച്ചുവെന്ന രേഖകള്‍ വാങ്ങാന്‍ എത്തിയ ലീഗ് നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു.

ആരോപണം ഉന്നയിച്ച യുവതിയുടെ കതിരൂര്‍ ആറാം മൈലിലെ വീട്ടിലാണ് ഞായറാഴ്ച രാത്രി എട്ട് മണിയോടെ ലീഗ് നേതാക്കളെത്തിയത്. അഡ്വ. കെ.എ.ലത്തീഫ്, എ.കെ.ആബൂട്ടി ഹാജി തുടങ്ങിയവര്‍ വീട്ടിലെത്തി സത്യവാങ്മൂല രേഖയിലും മുദ്രപത്രത്തിലും ഒപ്പുവെപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

നേതാക്കള്‍ പരാതിക്കാരിയുടെ വീട്ടിലെത്തിയ വിവരമറിഞ്ഞ് നാട്ടുകാര്‍ വീട്ടിനുചുറ്റും തടിച്ചുകൂടി. കതിരൂര്‍ പോലീസെത്തി നേതാക്കളെ പോലീസ് സ്റ്റേഷനിലെത്തിച്ചു.

No comments: