2.5.10

രാഷ്ട്രീയ പാര്‍ട്ടികള്‍ ഭൂരിഭാഗവും ഉപരിവര്‍ഗ്ഗത്തിന്റെ
താല്പര്യ സംരക്ഷകര്‍ - സി.കെ. അബ്ദുല്‍ അസീസ്‌
കൊച്ചി:ഭരണഘടനാ വിഭാവനം ചെയ്യുന്ന ജനാധിപത്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും ദൌത്യം ഉപരിവര്‍ഗ്ഗത്തിന്റെ സങ്കുചിത താല്പര്യം സംരക്ഷിക്കുന്നതായി ചുരുങ്ങിയെന്നു പി.ഡി.പി. നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ്‌ അഭിപ്രായപ്പെട്ടു. ഏറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള പി.ഡി.പി. ജില്ലാ-മണ്ഡലം-പഞ്ചായത്ത് ഭാരവാഹികളുടെ നേതൃസംഗമം എറണാകുളം 'സാസ് ടവറില്‍' ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കേന്ദ്രം അരിവിഹിതം വെട്ടിക്കുറച്ചതിന്റെ പേരില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധം ഉയരാത്തതിനു കാരണം അത് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രശ്നം ആയതുകൊണ്ടാണ്‌. പി.ഡി.പി.പ്രതിനിധാനം ചെയ്യുന്നത് സമൂഹത്തിലെ പാവപ്പെട്ടവരെയാണ്. അനുഭവങ്ങളെ അറിവുകളാക്കി സാമൂഹിക നീതിക്കുവേണ്ടി ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള സഖ്യകക്ഷികളെ സംഘടിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്ന് സി.കെ. പറഞ്ഞു.

പി.ഡി.പി.വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമദ് റജീബ് സ്വാഗതവും ജില്ലാ പ്രസിഡണ്ട്‌ വീരാന്‍കുട്ടി നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി വി.എം.മാര്സന്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സി.എ.സി.അംഗങ്ങളായ വര്‍ക്കല രാജ്, സുബൈര്‍ സബാഹി, ഗഫൂര്‍ പുതുപ്പാടി, കെ.എസ്. നാസ്സര്‍, അഡ്വ. വള്ളികുന്നം പ്രസാദ്, അഷ്‌റഫ്‌ അടിമാലി എന്നിവര്‍ സംബന്ധിച്ചു.
 
ശിരോവസ്ത്ര നിരോധനം ഐ.എസ്.എഫ്. പ്രക്ഷോഭം നടത്തും

കൊച്ചി : ആലപ്പുഴ ബിലിവേഴ്സ് സ്കൂള്‍ മാനെജ്മെന്റ് അധികൃതര്‍ ശിരോവസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടിയെ ടി.സി.നല്‍കി പിരിച്ചുവിട്ട നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

ചുങ്കപ്പാറയിലും തൊടുപുഴയിലും അരങ്ങേറിയ പ്രവാചക നിന്ദയുടെ തനിയാവര്ത്തനമാണോ ആലപ്പുഴയിലും അരങ്ങേറിയതെന്നു പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം. കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ട്ടിക്കുന്നതിനു വേണ്ടിയുള്ള സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കുന്നതിനു പിന്നിലുള്ള ശക്തികളെ വെളിച്ചത്തുകൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും ഐ.എസ്.എഫ്.ആവശ്യപ്പെട്ടു.

പ്രസിഡണ്ട്‌ അഡ്വ. ഷമീര്‍ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. സുബൈര്‍ വെട്ടിയനിക്കല്‍, അഡ്വ. സിറാജ് കാഞ്ഞിരമറ്റം, ഷജീര്‍ ‍ കുന്നത്തേരി, ജോയ്സി ജോണ്‍ തിരുവല്ല എന്നിവര്‍ സംസാരിച്ചു.

No comments: