4.3.10

.

കെ. എ. ഹസ്സനെ പി.ഡി.പി.യില്‍ നിന്നും പുറത്താക്കി



തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ മാര്‍ച്ച് അഞ്ച് മുതല്‍ എട്ടുവരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പി.ഡി.പി. ഉന്നതാധികാര സമിതി തീരുമാനിച്ചു. ജില്ല, മണ്ഡലം, വാര്‍ഡ് എന്നീ തലങ്ങളില്‍ വിലക്കയറ്റ വിരുദ്ധ സമ്മേളനങ്ങളും സമരങ്ങളും സംഘടിപ്പിക്കും. പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരൊട് വിശദീകരിക്കുകയായിരുന്നു വര്‍ക്കിംഗ് ചെയര്‍മാന്‍.

മഅദനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന ആസൂത്രിതനീക്കങ്ങള്‍ക്കെതിരെ 13-ന് എറണാകുളത്ത് മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കും. ഏപ്രില്‍ രണ്ടിന് പാര്‍ട്ടിയുടെ വനിതാ വിഭാഗമായ വിമന്‍സ് ഇന്ത്യ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് പ്രഥമ വനിതാ സംഗമം സംഘടിപ്പിക്കും.



പി.ഡി.പി. ജില്ലാ സമ്മേളനങ്ങള്‍ ഏപ്രില്‍ ഏഴ് മുതല്‍ മെയ് 31 വരെയും അംഗത്വവിതരണം മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 20 വരെയും നടക്കും. നിരന്തരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കെ.എ.ഹസ്സനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചതായും സിറാജ് പറഞ്ഞു. പാര്‍ട്ടിയുടെ ചിലവില്‍ ലഭിച്ച വഖഫ് ബോര്‍ഡ് അംഗത്വം ഹസ്സന്‍ രാജിവെക്കണമെന്നും സിറാജ് ആവശ്യപ്പെട്ടു


പി.ഡി.പി. വില്ലേജോഫീസിലേക്ക് മാര്‍ച്ച് നടത്തും


തൊടുപുഴ: കുമാരമംഗലം വില്ലേജ് ഓഫീസ് ജീവനക്കാര്‍, കൈക്കൂലിവാങ്ങിയ ഹെക്ടര്‍കണക്കിന് നിലം നികത്തി നിര്‍മാണപ്രവര്‍ത്തനത്തിന് ഒത്താശ ചെയ്യുകയാണെന്നാരോപിച്ച് മാര്‍ച്ച് എട്ടിന് വില്ലേജോഫീസ്മാര്‍ച്ച് നടത്തുമെന്ന് പി.ഡി.പി. ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഴിമതിക്കെതിരെ രേഖാമൂലം തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പി.ഡി.പി. ജില്ലാ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അപകീര്‍ത്തിപ്പെടുത്താന്‍ വില്ലേജോഫീസ്ജീവനക്കാര്‍ ശ്രമിച്ചുവെന്നും അവര്‍ ആരോപിച്ചു.

പി.ഡി.പി. ജില്ലാ സെക്രട്ടറി നൗഷാദ് ആലുംമൂട്ടില്‍, നജീബ് കളരിക്കല്‍, ടി.കെ.അബ്ദുള്‍കരീം, പി.ഇ.ഹുസൈന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വിലവര്‍ധനയ്‌ക്കെതിരെ പിഡിപി പ്രകടനം നടത്തി


ആലപ്പുഴ: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് പിഡിപി പ്രകടനം നടത്തി. കെട്ടിവലിച്ച ഓട്ടോയുമായി പുലയന്‍വഴി ജങ്ഷനില്‍ നിന്ന് തുടങ്ങിയ പ്രകടനം മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു.ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടേറിയറ്റംഗം എ. അന്‍സാരി, കെ. നബീബ്, കെ. മുജീബ്, അബ്ദുള്‍ കരീം, ഷാജി കോയാപറമ്പില്‍, ഗഫൂര്‍ കോയാമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


നമ്മുടെ വക്കീലിനു ഇനിയും നേരം വെളുത്തില്ലേ ?

നമ്മുടെ ഹസ്സന്‍ വക്കീല്‍ പാര്‍ട്ടി വിട്ടിരിക്കുന്നു. നിരവധി പാര്‍ട്ടികളുമായി ചര്‍ച്ച നടക്കുകയാണെന്നും കോണ്‍ഗ്രെസ്സിന്റെയും മുസ്ലിംലീഗിന്റെയും മതേതര കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ടെന്നും നമ്മുടെ വക്കീലിനു വെളിപാടുണ്ടായിരിക്കുന്നു. നല്ല കാര്യം. ഏതാനും ആഴ്ചകള്‍ മുമ്പ് വരെ ചാനലുകള്‍ക്കു മുമ്പിലും മറ്റും പറഞ്ഞതൊക്കെ വക്കീല്‍ വിഴുങ്ങിയിരിക്കുന്നു.വക്കീലിനു മറവിയുടെ അസുഖം ബാധിച്ചോ ആവോ ? പാര്‍ട്ടിയുടെ പല നിലപാടുകളോടും യോജിച്ചു പോവാന്‍ പറ്റില്ലെന്നു പറഞ്ഞ കൂട്ടത്തില്‍ രാഷ്ട്ര സുരക്ഷായാത്രയില്‍ നിന്നു താനുള്‍പ്പെടെയുള്ളവര്‍ മാറി നിന്നെന്നും വക്കീല്‍ പറഞ്ഞു വച്ചു. മലപ്പുറത്തെ പിള്ളേര്‍ ഇതറിഞ്ഞാല്‍ വക്കീലിനെക്കുറിച്ച് എന്താണാവോ കരുതുക. വക്കീലായതു കൊണ്ടു തന്നെ കള്ളം പറയാമല്ലോ. കാരണം പുത്തന്‍ കൂറ്റുകാരെ തേടാനിറിങ്ങിയിട്ട് കുറച്ചു കാലമായ വക്കീല്‍ തീവ്രാവാദികളെന്നു ആരോപിക്കപ്പെടുന്നവരുടെ രാഷ്ട്രീയ രൂപമായ സുഡാപ്പിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ മലപ്പുറത്തെത്തിയപ്പോള്‍ രാഷ്ട്ര സുരക്ഷാ യാത്രയുടെ സ്വീകരണ ബഹളം കണ്ടപ്പോള്‍ അനര്‍ഹമായ വൈസ് ചെയര്‍മാന്‍ പദത്തിന്റെ പിന്‍ബലത്തില്‍ സ്വീകരണ വേദിയില്‍ കയറി പ്രസംഗിച്ചത് വക്കീല്‍ മറന്നാലും ജനം മറന്നു കാണില്ല.

 അല്ലെങ്കിലും എന്നായിരുന്നു വിടാന്‍ അകത്തായിരുന്നത് ? പതിനേഴ് വര്‍ഷം വൈസ് ചെയര്‍മാന്‍ പദവി അലങ്കരിക്കുകയും പാര്‍ട്ടിയുടെ ചിലവില്‍ വഖഫ് ബോര്‍ഡ് അംഗത്വം നേടിയ വക്കീല്‍ തിരിച്ച് പാര്‍ട്ടിക്ക് ചെയ്ത സേവനം എന്താണാവോ ?പാര്‍ട്ടിയുടെ എല്ലാമെല്ലാമായ ചെയര്‍മാനെതിരെ ഫാസിസ്റ്റുകളെപ്പോലും വെല്ലും വിധത്തില്‍ മോശമായ പരാമര്‍ശം നടത്തിയ ചെന്നിത്തലയോടൊപ്പം തിരുവനന്തപുരത്ത് വേദി പങ്കിട്ടതോ ? അതോ കിള്ളി അജീര്‍ എന്ന പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച സുഡാപ്പിയുടെ സഹയാത്രികനായി പാര്‍ട്ടി പരിപാടികള്‍ പോലും മാറ്റിവച്ച് വേദി പങ്കിടാന്‍ ഓടി നടന്നതാണോ മഹത്തായ സേവനം !


പതിനേഴു വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ട് പുറത്തു പോവുമ്പോള്‍ കൂടെ കിട്ടിയത് ഇന്നലെ പാര്‍ട്ടിയില്‍ കടന്നു വന്ന രണ്ടു രാഷ്ട്രീയ ഭിക്ഷാംദേഹികളെ മാത്രമല്ലേ വക്കീലെ ? താങ്കള്‍ക്കു പറ്റിയ പണി വക്കീല്‍ പണി തന്നെയാണ്. പലരും നിര്‍ബന്ധിച്ചപ്പോള്‍ ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിത്വത്തിനു സമ്മതിച്ച വക്കീല്‍ ആരും നിര്‍ബന്ധിക്കാതെ എറ്റെടുത്ത് വഖഫ് ബോര്‍ഡ് അംഗത്വം സ്വയം ഒഴിയാനുള്ള മാന്യത കാണിക്കണം. സേവനം ഒന്നും ചെയ്തില്ലെങ്കിലും നന്ദികേട് കാണിക്കരുത്.താങ്കളുടെ സ്വന്തം കുടുംബം പോലും ഒരു പക്ഷേ അതു സഹിച്ചെന്നു വരില്ല.



No comments: