5.9.11

ചെയര്‍മാന്‍റെ കേസ് വിചാരണ  സെപ്റ്റംബര്‍ 24ലേക്ക് മാറ്റി

ബംഗളൂരു: 2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി അടക്കമുള്ളവരൂടെ വിചാരണയില്‍ നടപടികള്‍ സെപ്റ്റംബര്‍ 24ലേക്ക് മാറ്റി. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ 31ാം പ്രതിയായ മഅ്ദനി ഉള്‍പ്പെടെയുള്ള പ്രതികളെ നേരിട്ട് കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി തടിയന്റവിട നസീര്‍, 19ാം പ്രതി ഷഫാസ് എന്നിവരെും കോടതിയില്‍ ഹാജരാക്കി.  അഹ്മദാബാദ് സ്‌ഫോടനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ബംഗളൂരു സ്‌ഫോടനക്കേസ് പ്രതികള്‍ കൂടിയായ സൈനുദ്ദീനും ഷറഫുദ്ദീനും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതിയില്‍ ഹാജരായത്്.  ഏതാനും പ്രതികള്‍ക്ക് അഭിഭാഷകരെ ലഭിക്കാത്തതാണ് കേസ് വീണ്ടും നീട്ടാന്‍ കാരണം. ഇവര്‍ക്ക് സര്‍ക്കാറിന്റെ നിയമസഹായ സെല്‍ വഴി അഭിഭാഷകരെ ഏര്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതും പൂര്‍ണമായും സാധ്യമായിട്ടില്ല. പൂര്‍ണമായ പരിശോധന നടത്തിയ ശേഷം അന്വേഷണ സംഘം പുനഃസമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസിലെ 31ാം പ്രതിയായ അബ്ദുന്നാസര്‍ മഅ്ദനിക്ക് വേണ്ടി വസന്ത് എച്ച്. വൈദ്യയാണ് ഹാജരായത്.    

മഞ്ചേശ്വരം മണ്ഡലം ആസ്ഥാന മന്ദിരം ഉത്ഘാടനം 16 ന്


കാസര്‍ഗോഡ്‌ : പി.ഡി.പി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം ഉത്ഘാടനവും പൊതുസമ്മേളനവും സെപ്തംബര്‍  16 ന് വെള്ളിയാഴ്ച ഉപ്പള ഇന്‍തിഫാദ നഗറില്‍ നടക്കും. പരിപാടിയില്‍ കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ കെ.ഇ.അബ്ദുള്ള, നിസാര്‍ മേത്തര്‍, സക്കീര്‍ ഹുസൈന്‍ എന്നിവരും മറ്റു ജില്ലാ നേതാക്കളും സംബന്ധിക്കും.

No comments: