25.9.11


നിയമസഭാ മാര്‍ച്ച്, പി.ഡി.പി.കോട്ടയം ജില്ലാ വിളംഭര ജാഥ ഒക്ടോബര്‍ 18,19,20 തീയ്യതികളില്‍


കോട്ടയം :  പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് കേരള നിയമസഭ ഇടപെടണമെന്നാവശ്യപ്പെട്ട്‌ നടത്തുന്ന നിയമസഭാ മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം കോട്ടയം ജില്ലയില്‍ വിപുലമായ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡണ്ട്‌ എം.എസ്.നൌഷാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ 30 വരെ മണ്ഡലം കൌണ്‍സിലുകളും  തുടര്‍ന്ന് വിളംഭര ജാഥ, പദയാത്ര, പൊതുസമ്മേളനം എന്നിവയും സംഘടിപ്പിക്കും. ഒക്ടോബര്‍ 18,19,20 തീയ്യതികളിലാണ് വിളംഭര ജാഥ നടക്കുക. സംസ്ഥാന സമിതിയംഗം നിഷാദ് നടയ്ക്കല്‍, ജില്ലാ വൈസ് പ്രസിഡന്റ്‌ സക്കറിയ താവളത്തില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.


രാഷ്ട്രീയ ദുരന്തം നേരിടുന്നത് ലീഗ് : പി.ഡി.പി.


കൊല്ലം: സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും തീവ്രവാദ രാഷ്ട്രീയത്തിന്റെയും ഉപഭോക്താക്കളായ മുസ്‌ലിംലീഗാണ് രാഷ്ട്രീയദുരന്തംനേരിടുന്നതെന്ന് പി.ഡി.പി. കേന്ദ്രക്കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ മൈലക്കാട് ഷാ അഭിപ്രായപ്പെട്ടു.

ബാബ്‌റി മസ്ജിദ് വിഷയത്തില്‍ വൈകാരികമായി ഇടപെട്ടതാണ് മഅദനി നേരിടുന്ന ദുരന്തം എന്ന മുസ്‌ലിംലിഗ് നേതാവിന്റെ പ്രസ്താവന അപലപനീയവും ന്യൂനപക്ഷ സമുദായങ്ങളെ കരിവാരിത്തേക്കലുമാണ്. മഅദനിയുടെ ജയില്‍ മോചനം ആവശ്യപ്പെട്ടുകൊണ്ട് പി.ഡി.പി. ഒക്ടോബര്‍ 27ന് നിയമസഭാ മാര്‍ച്ച് നടത്തും. അതിന്റെ മുന്നോടിയായി കൊല്ലം ജില്ലയില്‍ സമരം ശക്തിപ്പെടുത്തുന്നതിനുവേണ്ടി ഞായറാഴ്ച വൈകിട്ട് മൂന്നിന് പോളയത്തോട് ജോണ്‍സ് ഹോട്ടലില്‍ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ കൂടുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.

മഅദനിയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കല്ല നീങ്ങുന്നത് - പി.ഡി.പി.


കൊച്ചി : അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കാര്യത്തില്‍ ഇപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്കല്ല കര്‍ണ്ണാടക ഭരിക്കുന്ന ബി.ജെ.പി.സര്‍ക്കാരിന്റെ വഴിക്കാണ് സഞ്ചരിക്കുന്നതെന്നാണ് മഅദനിയുടെ അനന്തമായി നീണ്ടുപോകുന്ന ജയില്‍വാസം   സൂചിപ്പിക്കുന്നതെന്നു പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് അഭിപ്രായപ്പെട്ടു. സാസ് ടവറില്‍ നടന്ന പി.ഡി.പി. എറണാകുളം ജില്ലാ കൌണ്‍സില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ നീതി നിഷേധവും മനുഷ്യാവകാശ ലംഘനവും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കേരളീയനായ ഒരു വ്യക്തിക്കെതിരെ ഭരണകൂടം തുടര്‍ന്ന് കൊണ്ടിരിക്കുന്ന നീതി നിഷേധത്തിനെതിരെ കുറ്റകരമായ നിസ്സംഗത തുടരുന്ന സാമൂഹിക സാംസ്കാരിക നായകര്‍ ഇനിയെങ്കിലും പുനര്‍ വിചിന്തനത്തിന് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു."മഅദനി, നീതിനിഷേധം നിയമസഭ ഇടപെടുക' എന്ന ശീര്‍ഷകത്തില്‍ ഒക്ടോബര്‍ 27 നടക്കുന്ന നിയമസഭാ മാര്‍ച്ചിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കൌണ്‍സില്‍ തീരുമാനിച്ചു. പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രഹ സന്ദര്‍ശനം, ലഘുലേഖ വിതരണം, പ്രാച്ചരണ ജാഥ, പ്രതിഷേധ സംഗമം എന്നിവ  സംഘടിപ്പിക്കും.  

ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ ആദ്യക്ഷത വഹിച്ചു. നൌഷാദ് പാറക്കാടന്‍, നൌഷാദ് കൊച്ചി, അബൂബക്കര്‍ തങ്ങള്‍, ശിഹാബ് കുന്നത്തുനാട് എന്നിവര്‍ സംസാരിച്ചു. 

No comments: