ലീഗ് സംഘടനാ പ്രശ്നങ്ങള്‍ അമേരിക്കക്ക് മുമ്പില്‍ അവതരിപ്പിച്ചു പരിഹാരം കാണേണ്ട ഗതികേടില്‍ - പി.ഡി.പി
കൊച്ചി : തങ്ങളുടെ സംഘടനാ പ്രശ്നങ്ങള്‍ ലീഗിനകത്ത് ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ കഴിയാത്തതിനാല്‍ അവ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ അവ അവതരിപ്പിച്ചു പരിഹാരം തേടേണ്ട ഗതികേടിലാണ് മുസ്ലിം ലീഗെന്നും ലീഗിന്റെ ദയനീയ മുഖം വിക്കിലീക്കിന്റെ വെളിപ്പെടുത്തലോടെ മറനീക്കി പുറത്തു വന്നെന്നും പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അഭിപ്രായപ്പെട്ടു. പറമ്പയം സഹകരണ ബാങ്ക് ഓഡിട്ടോറിയത്തില്‍ നടന്ന പി.ഡി.പി. നെടുമ്പാശ്ശേരി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു പ്രവര്‍ത്തന രംഗത്തെ അഴിമതിക്കും സദാചാര വിരുദ്ദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ച നേതാവാണ് അബ്ദുല്‍ നാസ്സര്‍ മഅദനിയെന്നും കള്ളക്കേസ്സുകള്‍ ചുമത്തി നിരന്തരമായി അദ്ദേഹത്തെ വേട്ടയാടുന്നത് അതുകൊണ്ടാണെന്നും റജീബ് പറഞ്ഞു. മഅദനിക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മൌനം നടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അപലപനീയമാനെന്നും റജീബ് പറഞ്ഞു.
നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡണ്ട് ഷജീര്‍ കുന്നത്തേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി.എ.മുജീബ് റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് ഹാജി, നൌഷാദ് പാറക്കാടന്‍, അബൂബക്കര്‍ തങ്ങള്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, ടി.കെ.ബഷീര്‍, സ്ഥാനാര്‍ഥി നാസര്‍ കൊടികുത്തുമല, അന്‍സാര്‍ കുട്ടമശ്ശേരി, എ.എ.നാസ്സര്‍ എന്നിവര്‍ പ്രസംഗിച്ചു.എ.എ.നാസ്സര്‍ ചെയര്‍മാനും, കെ.എം.നാസ്സര്‍ ജനറല്‍ കണ്‍വീനറും സലാം പട്ടേരി,എം.എ.മഹിന്‍ പുറയാര്‍,ഇസ്മായില്‍ തുരുത്ത്, നാസ്സര്‍ തെറ്റാലി എന്നിവര്‍ ഭാരവാഹികളുമായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.
നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡണ്ട് ഷജീര്‍ കുന്നത്തേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി.എ.മുജീബ് റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് ഹാജി, നൌഷാദ് പാറക്കാടന്‍, അബൂബക്കര്‍ തങ്ങള്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, ടി.കെ.ബഷീര്‍, സ്ഥാനാര്‍ഥി നാസര്‍ കൊടികുത്തുമല, അന്‍സാര്‍ കുട്ടമശ്ശേരി, എ.എ.നാസ്സര്‍ എന്നിവര്‍ പ്രസംഗിച്ചു.എ.എ.നാസ്സര്‍ ചെയര്‍മാനും, കെ.എം.നാസ്സര്‍ ജനറല്‍ കണ്‍വീനറും സലാം പട്ടേരി,എം.എ.മഹിന്‍ പുറയാര്‍,ഇസ്മായില്‍ തുരുത്ത്, നാസ്സര്‍ തെറ്റാലി എന്നിവര്‍ ഭാരവാഹികളുമായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.
വിക്കി ലീക്‌സ് വെളിപ്പെടുത്തലുകള്‍ മഅദനിയുടെ
നിലപാടുകള്‍ ശരിവെക്കുന്നത് - പി.ഡി.പി
മലപ്പുറം: ലോകത്തിലെ ഏറ്റവും ശക്‌തമായ സാമ്രാജ്യത്വ വിരുദ്ധ വികാരം നിലനിന്നിരുന്ന കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ അഭ്യന്തര പ്രശ്‌നങ്ങളില്‍ പോലും അമേരിക്ക നേരിട്ടു നടത്തിയ ഇടപെടലുകളെ കുറിച്ച് വിക്കി ലീക്‌സ് പുറത്തുവിട്ട വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതും സാമ്രാജ്യത്വ ഭീകരതക്കെതിരെ അബ്‌ദുല്‍ നാസര്‍ മഅദനിയും പാര്‍ട്ടിയും സ്വീകരിച്ച നിലപാടുകള്‍ ശരിവെക്കുന്നതുമാണെന്നും പി.ഡി.പി ജില്ലാ കമ്മറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്‌തമാക്കി. ആണവകരാറിനെ തുടര്‍ന്നു നടന്ന കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ ദുരൂഹ സംഭവങ്ങളും വിവാദങ്ങളും ഇതേ തുടര്‍ന്ന് അബ്‌ദുല്‍ നാസര്‍ മഅ്ദനിയെ വീണ്ടും ജയിലിലടച്ച ഗൂഢാലോചനയുമെല്ലാം ഇത്തരം സാമ്രാജ്യത്വ ഇടപെടലുകളുടെ കൂടി ഭാഗമാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണെന്നും ജില്ലാ കമ്മറ്റി കൂട്ടി ചേര്‍ത്തു. അബ്‌ദുല്‍ നാസര്‍ മഅദനിയുടെ നിലപാടുകളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്‌തവര്‍ ഇനിയെങ്കിലും ജനങ്ങളോടു മാപ്പു പറയാന്‍ തയ്യാറാവണമെന്നു പി.ഡി.പി ജില്ലാ കമ്മറ്റി ആവശ്യപ്പെ
പി.ഡി.പി.ജില്ലാ കമ്മിറ്റി അനുശോചന യോഗം ചേര്‍ന്നു
കാസര്‍കോട് : ഇന്നലെ അന്തരിച്ച പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പുരുഷോത്തമന്‍ കുണ്ടംകുഴിയുടെ നിര്യാണത്തില്‍ പി.ഡി.പി ജില്ലാ കമ്മിറ്റി അനുശോചന സംഘടിപ്പിച്ചു.ആലിയ ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം നിസാര്‍ മേത്തര്‍ ഉത്ഘാടനം ചെയ്തു. അബ്ദുല്‍റഹ്മാന്‍ തെരുവത്ത്, ഷഫീഖ് നസ്‌റുള്ള, എം എം കെ സിദ്ധിഖ്, ഷാഫി ചെമ്പരിക്ക, ഐ എസ് സക്കീര്‍ ഹുസൈന്‍, റഷീദ് ബേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment