6.9.11


നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌: സര്‍ക്കാര്‍ പ്രായശ്‌ചിത്ത നടപടി സ്വീകരിക്കണം-പി.ഡി.പി.

മലപ്പുറം: സംവരണ സമരത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്ന എന്‍.ഡി.എഫിനെ ഉപയോഗിച്ച്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അട്ടിമറിച്ചുവെന്ന അതേ മന്ത്രിസഭയിലെ അംഗമായിരുന്ന മന്ത്രി എം.കെ മുനീറിന്റെതായിപുറത്ത്‌ വന്ന വെളിപ്പെടുത്തലിലൂടെ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാര്‍ പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളെ ക്രൂരമായി വഞ്ചിക്കുകയായിരുന്നുവെന്നു വ;ക്‌തമായിരിക്കുകയാണെന്നു പി.ഡി.പി. ഇതിന്‌ പ്രായശ്‌ചിത്തമായി നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയ്യാറാവണെമെന്നും പി.ഡി.പി ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. 


അമേരിക്കന്‍ നയതന്ത്രജ്‌ഞരോട്‌ കേരളത്തിലെ ഇടതു -വലത്‌ നേതാക്കള്‍ നടത്തിയ രഹസ്യ ഇടപെടലുകളെ കുറിച്ചുള്ള ഗുരുതര വെളിപ്പെടുത്തലുകളാണ്‌ ഇപ്പോള്‍ വിക്കിലീക്‌സ് പുറത്തു വിട്ടിരിക്കുന്നത്‌ . കടുത്ത സാമ്രാജ്യത്വ വിരുദ്ധരെന്ന്‌ അവകാശപ്പെട്ടിരുന്ന സി.പി.എം നേതാക്കള്‍ പോലും വിക്കീലീക്‌സ് വെളിപ്പെടുത്തലുകള്‍ ശരിവെച്ച സാഹചര്യത്തില്‍ അതിന്റെ വിശ്വാസ്യതയില്‍ ആര്‍ക്കും സംശയമുണ്ടാവാനിടയില്ല. അമേരിക്കക്ക്‌ വേണ്ടി ചാരപ്പണിനടത്തിയ ചിലര്‍ തങ്ങളുടെ തനിനിറം പുറത്തായ ജാള്യത മറച്ചുവെക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ അപഹാസ്യമാണ്‌. അമേരിക്ക ഇന്ത്യയെ പോലൊരു പരമാധികാര രാജ്യത്തില്‍ നടത്തുന്ന അവിഹിതമായ ഇടപെടലുകള്‍ അതീവ ഗൗരവമുള്ളതാണ്. സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളും രഹസ്യങ്ങളും ഒരു വിദേശ രാജ്യ പ്രതിനിധികളുമായി പങ്കുവെക്കുന്ന ഒറ്റുക്കാര്‍ക്കെതിരെ സാംസ്‌കാരിക നായകന്മാരും മുഴുവന്‍ ദേശസ്‌നേഹികളും രംഗത്തു വരണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.
ഈ മാസം 16 ന്‌ വിപുലമായ ജില്ലാ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.


യോഗത്തില്‍  ജില്ലാ പ്രസിഡണ്ട്‌ ബാപ്പു പുത്തനത്താണി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ.കെ ഷംസുദ്ധീന്, സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി, യൂസഫ്‌ പാന്ത്ര , ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ.ഷമീര്‍ പയ്യനങ്ങാടി, വുമണ്സ് ഇന്ത്യാ മോവ്മെന്റ്റ് അദ്യക്ഷ ശ്രീജാ മോഹന്‍,അലി കാടാമ്പുഴ, എന്‍.എം.സിദ്ധീഖ്‌, ജാഫര്‍ അലി ദാരിമി,ഗഫൂര്‍ വാവൂര്‍ , വേലായുധന്‍ വെന്നിയൂര്‍, ശശി പൂവന്‍ചിന, അസീസ്‌ വെളിയങ്കോട്‌, നാസര്‍ പാണ്ടിക്കാട്‌ പ്രസംഗിച്ചു.

No comments: