മഅദനിക്ക് നഷ്ടപരിഹാരം നല്‍കണം - കെ.ഇ.അബ്ദുള്ള
ചാവക്കാട് : ജുഡീശ്യല്‍ ദുരന്തത്തിന് ഇരയായ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് കോടതികളില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ പൌരസമൂഹം മുന്നോട്ടു വരണമെന്ന് പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം കെ.ഇ.അബ്ദുള്ള കാളത്തോട് ആവശ്യപ്പെട്ടു. പി.ഡി.പി. ഗുരുവായൂര്‍ മണ്ഡലം കൌണ്‍സില്‍ ചാവക്കാട് റസ്റ്റ് ഹൌസില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശയത്തിന്റെ പേരില്‍ ഒമ്പതര വര്ഷം നഷ്ടപെട്ട ഒരാളെ രണ്ടാമതും സംശയത്തിന്റെ പേരില്‍ അറസ്റ്റു ചെയ്ത് ജയിലലടക്കുമ്പോള്‍ പൌരസമൂഹം വലിയ ജാഗ്രത പുലര്ത്തെണ്ടിയിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കോയമ്പത്തൂര്‍ കേസില്‍ മഅദനിക്ക് നഷ്ടപെട്ട ഒമ്പതര വര്ഷം വധശിക്ഷക്ക് സമാനമാണെന്നും ഭരണകൂടവും പോലീസും കോടതിയും അവരുടെ നിയമപുസ്തകത്തില്‍ ഏതു കോളത്തിലാണ് ഇത് രേഖപ്പെടുത്തുകയെന്നും അദ്ദേഹം ചോദിച്ചു.
പി.ഡി.പി.ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് അബ്ദുറഹിമാന്‍ അകലാട് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മുഈനുദ്ദീന്‍ ചാവക്കാട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഹമ്മദ് കാന് പുതിയറ നന്ദി പറഞ്ഞു.
No comments:
Post a Comment