23.4.10

സൗജന്യ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു


കൊച്ചി: പി.ഡി.പി. ജനകീയ ആരോഗ്യവേദി കളമശ്ശേരി മണ്ഡലത്തില്‍ കടുങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു. ജനസേവ ശിശുഭവന്‍ ഡയറക്ടര്‍ ജോസ് മാവേലി ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുഹമ്മദാലി അധ്യക്ഷനായി. മുപ്പത്തടം പഞ്ചായത്ത് കവലയില്‍ നടന്ന പൊതുസമ്മേളനം പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. പിഡിപി സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ടി.എ. മുജീബ് റഹ്മാന്‍ തച്ചവള്ളത്ത് ആമുഖ പ്രഭാഷണവും, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് മുഖ്യ പ്രഭാഷണവും നടത്തി. എന്‍.വൈ. ഇബ്രാഹിംകുട്ടി (സോളിഡാരിറ്റി), എം.എ. ഫിറോസ്ഖാന്‍ (സാഹിത്യ ഫോറം) കെ.ബി. രണദീപ് (എസ്എന്‍ഡിപി), കെ.എം.എ. ജലീല്‍ (എന്‍വൈഎല്‍), ഡോ. അബ്ബാസ് (എം.ഡി, നജാത്ത് ഹോസ്​പിറ്റല്‍), പി.ഡി.പി. ജില്ലാ ജോയിന്റ് സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, പഞ്ചായത്ത് സെക്രട്ടറി കെ.എം. മൊയ്തീന്‍, മണ്ഡലം വൈസ് പ്രസിഡന്റ് നിസാര്‍ മാഞ്ഞാലി, സുധീര്‍ മേഘാലയ, അബ്ദുല്‍ ലത്തീഫ്, ബഷീര്‍, റഫീക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവാസി വോട്ടവകാശം യു.പി.എ. സര്‍ക്കാര്‍
വാക്കു പാലിക്കണം: പി.സി.എഫ്.


ദുബായ് : പ്രവാസി വോട്ടവകാശം അപ്രായോഗികമാണെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രസ്താവനയെ കുറിച്ചുള്ള യു.പി.എ. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളായ പ്രവാസികള്‍ക്ക് കേവലം സാങ്കേതികത്വത്തിന്റെ പേരു പറഞ്ഞു വോട്ടവകാശം നിഷേധിക്കാനുള്ള ശ്രമത്തിനെതിരെ മുഴുവന്‍ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും പി.സി.എഫ് ആവശ്യപ്പെട്ടു.

വാഗ്ദാനങ്ങളുടെ പെരുമഴയല്ലാതെ പ്രവാസികള്‍ക്ക് ഗുണകരമായ യാതൊരു നീക്കവും മാറി മാറി വരുന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. വിദേശത്ത് കഴിയുന്ന പ്രവാസികളുടെ കണക്കു ലഭ്യമാവുന്ന കാനേഷുമാരി കണക്കെടുപ്പില്‍ നിന്നുപോലും പ്രവാസികളെ മാറ്റിനിര്‍ത്തുകയാണ് . നിരന്തരമായി തുടരുന്ന ഈ അവഗണനക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ പ്രവാസികളും ഒരുമിച്ച് ശബ്ദമുയര്‍ത്തണമെന്നും പി.സി.എഫ്. ആവശ്യപ്പെട്ടു.

യോഗം പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ഉദ്ഘാടനം ചെയ്തു. പി.സി.എഫ്. ആക്ടിംഗ് പ്രസിടന്റ്റ് ഇഖ്ബാല്‍ തൊടിയില്‍ അധ്യക്ഷത വഹിച്ചു. റഷീദ് മീരാന്‍, അസീസ് ബാവ, മുഈനുദ്ദീന്‍, റഫീഖ്, അസീസ് സേട്ട്, മുഹമ്മദ് ഷാ, എ.സി.എ. ഗഫൂര്‍, ഹാഷിം, റഹീം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് മഅഹ്‌റൂഫ് സ്വാഗതവും ട്രഷറര്‍ ഹസ്സന്‍ ആദൂര്‍ നന്ദിയും പറഞ്ഞു.

സാബു കൊട്ടാരക്കരക്ക് സ്വീകരണം നല്‍കി

ദുബായ്:ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കരക്ക് പി.സി.എഫ്.ദുബായ് കമ്മിറ്റി സ്വീകരണം നല്‍കി.ദുബായ് കണ്ണൂര്‍ കൂള്‍ ലാന്ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.സി.എഫ്.ദുബായ് കമിറ്റി വൈസ്.പ്രസിഡന്റ് റഷീദ് പത്തനംതിട്ട ആദ്യക്ഷത വഹിച്ചു. മുഈനുദ്ദീന് ചാവക്കാട്, അസീസ്‌ ബാവ തിരുവമ്പാടി, മുഹമ്മദ്‌ മഅറൂഫ്, റഹീം ആലുവ, ഹാഷിം മതിലകം, ഹസ്സന്‍, എ.സി.എ.ഗഫൂര്‍, ജഫ്ഫര്‍ മോങ്ങം, അസീസ്‌ സേട്ട് എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ്‌ ഷാ കൊട്ടാരക്കര സ്വാഗതവും റഫീക്ക് തലശ്ശേരി നന്ദിയും പറഞ്ഞു.

ദുബായ്: പി.സി.എഫ് ദുബായ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബായ് കണ്ണൂര്‍ കൂള്‍ലാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രകമ്മിറ്റി പ്രതിനിധിയായ ഇല്യാസ് തലശ്ശേരി നിരീക്ഷകനായിരുന്നു. ബഷീര്‍ പട്ടാമ്പി പ്രസിഡന്റും മുഹമ്മദ് മഅ്‌റൂഫ് തിരുവള്ളൂര്‍ ജനറല്‍ സെക്രട്ടറിയുമാണ്. വൈസ് പ്രസിഡന്റുമാരായി റഷീദ് പത്തനംതിട്ടയെയും തൊടിയില്‍ ഇക്ബാല്‍ കഴക്കൂട്ടത്തെയും തിരഞ്ഞെടുത്തു. റഫീഖ് തലശ്ശേരി, മുഹമ്മദ് ഷാ കൊട്ടാരക്കര എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. ഹസ്സന്‍ ആദൂര്‍ കാസര്‍ക്കോട് ആണ് ഖജാന്‍ജി. മുഈനുദ്ദീന്‍ ചാവക്കാട്, മുഹമ്മദ് വെള്ളൂര്‍ എന്നിവര്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

No comments: