പി.ഡി.പി. അഭിമാനപൂര്‍വ്വം പതിനെട്ടാം വയസ്സിലേക്ക്
ഇന്ത്യയിലെ അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ മാര്‍ഗ്ഗദര്‍ശിയും, ഭരണഘടനാ ശില്പിയുമായ ഡോക്ടര്‍ ബാബാ സാഹിബ് അംബേദ്കറുടെ ജന്മദിനത്തിലാണ് (1993 ഏപ്രില്‍ മാസം പതിനാലാം തിയ്യതി) നിരവധി പ്രസ്ഥാനങ്ങള്‍ക്ക് ജന്മം നല്കുകകയും പലതിന്‍റെയും അവശിഷിട്ടങ്ങള്‍ പോലും ഇപ്പോള്‍ ഭൂമി മലയാളത്തില്‍ എവിടെയും ദര്‍ശിക്കാനില്ലാത്തതുമായ പ്രത്യേക സാഹചര്യം നിലനില്ക്കുന്ന അബ്ദുല്‍ നാസ്സര്‍ മഅടനിയുടെ ഭാഷ തന്നെ തന്നെ കടമെടുത്താല്‍ ഉഗ്ര വിഷമുള്ള സര്‍പ്പങ്ങളും തേളുകളും വിഹരിക്കുന്ന കേരള രാഷ്ട്രീയത്തിന്‍റെ ഭൂമികയിലേക്ക് പറയത്തക്ക ഒരു രാഷ്ട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത കേവലം ഒരു മത-പ്രബോധകന്‍ മാത്രമായ തോട്ടുവാല്‍വീട്ടില്‍ അബ്ദുല്‍ സമദ് മാസ്റ്റെരുടെയും, അസ്മാബീവിയുടെയും മൂത്ത മകനായ ടി.എ. അബ്ദുല്‍ നാസ്സര്‍ എന്ന ഇന്നത്തെ അബ്ദുല്‍ നാസ്സര്‍ മഅദനി 'അവര്‍ണന് അധികാരം, പീഡിതന് മോചനം ' എന്ന വിപ്ലവകരമായ മുദ്രാവാക്യവുമായി തന്‍റെ ഇരുപത്തേഴാമത്തെ വയസ്സില്‍ പി.ഡി.പി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (ജനകീയ ജനാതിപത്യ മുന്നണി) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ നയപ്രഖ്യാപനം കോഴിക്കോട് പട്ടാള പള്ളിക്ക് മുന്നിലുള്ള നടുറോഡില്‍ നടത്തുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു ജനാതിപത്യ-മതേതര രാഷ്ട്രീയ പാര്‍ട്ടിയുടെ നയപ്രഖ്യാപനതിനുപോലും അനുമതി നിഷേധിക്കപ്പെട്ടു.
മഅദനിയുടെ വാഗ്ദോരണിയില്‍ ആകര്ഷിതാരായി ഒപ്പം കൂടിയ കേവലം ഒരു ആള്‍ക്കൂട്ടം മാത്രമാണ് പി.ഡി.പിയെന്നും ഇതു താല്‍കാലിക പ്രതിഭാസമാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്ക് ഗുരുവായൂര്‍, തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പില്‍ പി.ഡി.പി.യുടെ ശക്തമായ സാന്നിദ്ദ്യം ചെറിയ പ്രഹരമൊന്നുമല്ല ഏല്പ്പിച്ചത്. പിന്നീട് കേരളത്തില്‍ നടന്ന ഒട്ടുമിക്ക തിരഞ്ഞെടുപ്പിലും ഈ ആള്‍കൂട്ടം അത്ഭുദം കാണിക്കുന്ന കാഴ്ചയാണ് കണ്ടത്. പാര്‍ട്ടി രൂപീകൃതമായി മാസങ്ങള്‍ക്കുള്ളില്‍ ബാബറി മസ്ജിദിന്‍റെ തകര്‍ച്ചക്ക് ശേഷം രാജ്യത്ത് ആദ്യമായി നടന്ന ഒറ്റപ്പാലം തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വന്‍ വിജയത്തിന് പ്രധാന കാരണം അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ സജീവ സാന്നിധ്യമായിരുന്നു. ബാബരിമസ്ജിദ് തകര്‍ക്കാന്‍ എല്ലാ വിധ ഒത്താശയും ചെയ്തുകൊടുക്കുകയും, കുറ്റകരമായ അനാസ്ഥ കാണിക്കുകയും ചെയ്ത അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവുവിനെതിരെയും, റാവുവിനെ പിന്തുണയ്ക്കുന്ന മുസ്ലിം ലീഗിനെതിരെയും മഅദനി സ്വാഭാവികമായും ശക്തമായി വിമര്‍ശിച്ചു.പില്‍ക്കാലത്ത് അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ട നൂറിലേറെ കേസുകളില്‍ മിക്കതിനും കാരണമായി ചൂണ്ടിക്കാട്ടിയത് ബാബരി മസ്ജിദിന്‍റെ തകര്‍ച്ചക്ക് കാരണക്കാരനായ അന്നത്തെ പ്രധാന മന്ത്രി റാവുവിനെതിരെ പ്രസംഗിച്ചു എന്നുള്ളതായിരുന്നു. ബാബരി മസ്ജിദ് തകര്‍ന്നിട്ടു ഒന്നര പതിറ്റാണ്ട് പിന്നിട്ടും ഇന്നും ബാബരി മസ്ജിദ് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് ഏക കാരണം മഅടനിയും പി.ഡി.പിയും ഈ വിഷയത്തില്‍ നടത്തിയ ശക്തമായ പ്രചാരണങ്ങളാണ് . ചെറുതും വലുതുമായി കാക്കതൊള്ളായിരം സംഘടനകളും നേതാക്കളും നമുക്കുള്ളപ്പോള്‍ ബാബരിയുടെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ടു അയോധ്യയിലേക്ക് ആദ്യമായി മാര്‍ച്ച് നടത്തി അറസ്റ്റ് വരിച്ച ഏക പ്രസ്ഥാനം പി.ഡി.പി.യായിരുന്നു എന്നുള്ളതു ചരിത്ര വസ്തുതയും പി.ഡി.പി. പ്രവര്‍ത്തകര്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നതുമാണ്. ഇന്നും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സിസ്റ്റര്‍ അഭയ വധക്കേസില്‍ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു സമരം നടത്തിയ പ്രസ്ഥാനമാണ് പി.ഡി.പി. ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക, കരിനിയമമായ ടാഡ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുമായി ചെയര്‍മാന്‍റെ നേതൃത്വത്തില് കാസര്‍കോട് മുതല്‍ അനന്തപുരിയിലേക്ക് നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് സമരങ്ങളുടെ ചരിത്രത്തില് ഒരു പുതിയ അനുഭവമായിരുന്നു. പി.ഡി.പി.യുടെ നേത്രത്വത്തില്‍ കോലഞ്ചേരിയില്‍ നടന്ന രണ്ടാം നിവര്തന പ്രക്ഷോഭ വിളംഭരം ഒരു ചരിത്ര സംഭവത്തിന്റെ പുനര്സ്രിഷ്ട്ടിയും അടിച്ചമര്ത്തപെട്ടവര്‍ക്ക് മുന്നോട്ടുള്ള പാതയില്‍ ആവേശം നല്കുന്നതുമായിരുന്നു. പാര്‍ട്ടി രൂപീകരിച്ച് മാസങ്ങള്‍ക്കകം കരുത്തുറ്റ സഹയാത്രികന്‍ താജുന്നിസാറിനെ (തിരുവനന്തപുരം, പാങ്ങോട്) രാജ്യത്തെ ഏറ്റവും വലിയ ആഹിംസാവാദികളുടെ പാര്‍ട്ടി എന്നവകാശപ്പെടുന്നവര്‍ കൊലക്കത്തിക്കിരയാക്കി. കേരളീയ സമൂഹത്തില്‍ വ്യാപകമായ തോതില്‍ 'ദളിത്' എന്ന പ്രയോഗം ഉപയോഗിക്കാന്‍ തുടങ്ങിയത് പി.ഡി.പിയുടെ ഉത്ഭവത്തോടെയാണ്. കേരളത്തിലെ ഏറ്റവും വലിയ സാമുദായിക സംഘടനകളിലോന്നായ എസ്.എന്‍.ഡി.പി. സംവരണ വിഷയവുമായി ഉയര്‍ത്തുന്ന മുദ്രാവാക്യം (ജനസംഖ്യാനുപാതിക സംവരണം) കേരളത്തില്‍ ആദ്യമായി ഉയര്‍ത്തുന്നത് പി.ഡി.പി.യാണ്.
തങ്ങളുടെ താല്പര്യങ്ങള്‍ക്കും,വഴിവിട്ട രീതികള്‍ക്കും മഅദനി ഒരു തടസ്സമാകുന്നു എന്ന് തിരിച്ചറിഞ്ഞവര്‍ എങ്ങിനെയെങ്ങിലും അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നതാണ് നാം പിന്നീട് കാണുന്നത്. ചതിക്കുഴികള്‍ ഒരുക്കാന്‍ അവസരം കാത്തിരുന്നവര്‍ക്ക് കിട്ടിയ വടിയായിരുന്നു കോയമ്പത്തൂരില്‍ സ്ഫോടനം. വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് മുതലക്കുളത് നടത്തിയ പ്രസമാങ്ങതിന്റെ പേരില്‍ അറസ്റ്റു ചെയ്യുകയും അന്തര്‍ സംസ്ഥാന ഗൂഡാലോചനയുടെ ഭാഗമായി കോയമ്പത്തൂര്‍ കേസ്സില്‍ പെടുത്തുകയുമായിരുന്നു. പി.ഡി.പി.യെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവനാഡിയായ ചെയര്‍മാന്‍റെ അറസ്റ്റു സൃഷ്ട്ടിച്ച പ്രതിസന്ധി ചില്ലറയല്ല. നാടൊട്ടുക്കും പി.ഡി.പി. പ്രവര്‍ത്തകര്‍ വ്യാപകമായി വേട്ടയാടപ്പെട്ടു. പാര്‍ട്ടി തീര്‍ത്തും ദുര്ഭലമായ അവസ്ഥയില്‍ ഒരു ലോക വിഡ്ഢി ദിനത്തില്‍ നടന്ന അറസ്റ്റ് പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അമ്പരപ്പും അന്ധാളിപ്പും മാറികിട്ടാന്‍ അല്പം സമയമെടുത്തു. അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായ മുകുന്ദന്‍ സി.മേനോനും ഗ്രോ വാസുവും മാത്രമാണ് ആദ്യഘട്ടങ്ങളില്‍ ശബ്ധിക്കാനുണ്ടായിരുന്നത്. മുഖ്യധാര മാധ്യമങ്ങള്‍ ഒന്നടങ്കം അനീതിക്ക് എരിവും പുളിവും നല്‍കാന്‍ മുന്നിട്ടിറങ്ങി. നിര്‍ഭാഗ്യകരമെന്നു വിശേഷിപ്പിക്കട്ടെ ജന്മ നല്കിയ സമുദായത്തിലെ തലയെടുപ്പുള്ള ഒരാളും ഒരു സംഘടനയും മദനിക്കു വേണ്ടി ശബ്ധിക്കാനുണ്ടായില്ല എന്നത് തികച്ചും വേദനാജനകമായിരുന്നു. ദക്ഷിണ കേരളത്തിലെ ഏതാനും സംഘടനകള്‍ മാത്രമാണ് ഇതിനൊരപവാദം.
സര്‍വ്വശക്തനായ ദൈവത്തിന്റെ നീതി വൈകിയെങ്കിലും പുലര്‍ന്നു. 2007 ആഗസ്റ്റ് മാസം ഒന്നാം തിയ്യതി ചെയര്‍മാന്‍ മോചിതനായി. ജയില്‍ മോചിതനായ മഅടനിയെ നക്കി കൊല്ലാനുള്ള ശ്രമങ്ങള്‍ പലതരത്തിലും നടന്നു. മഅടനിയോടൊപ്പം വേദി പങ്കിടാന്‍ രാഷ്ട്രീയ കക്ഷികള്‍ മത്സരം തന്നെ നടത്തി. ഇന്ന് മഅടനിക്കെതിരെ വാളോങ്ങുന്നവര്‍ പലരും ശംഖുമുഖത്ത് വേദി പങ്കിടാന്‍ കാത്തിരുന്നവരും യാചിച്ചിരുന്നവരും ആണെന്നത് വിരോധാഭാസമാവാം. മറ്റു ചിലര്‍ നന്ദി കാണിക്കണം എന്ന് നാട് നീളെ കൂവി നടക്കുന്നു 'ജന്മം നല്‍കിയ മാതാവിനോട് അതിന്റെ പ്രതിഫലം ചോദിക്കുന്ന പോലെ'. യാതൊരു ഉളുപ്പുമില്ലാതെ. നക്കി കൊല്ലാന്‍ ശ്രമിച്ചവര്‍ ലക്‌ഷ്യം കാണാതെ വന്നപ്പോള്‍ ഇപ്പോള്‍ ഞെക്കി കൊല്ലാന്‍ ശ്രമിക്കുന്നു. പതിവ് പോലെ മുഖ്യധാരാ മാധ്യമങ്ങള്‍ കൂട്ടിനുണ്ട് പൊടിപ്പും തൊങ്ങലും സൃഷ്ട്ടിച്ചു വാര്‍ത്ത ഉണ്ടാക്കുന്നതില്‍. മറ്റൊരു കൂട്ടര്‍ അബ്ദുല്‍ നാസ്സര്‍ മഅദനി ഐ.എസ്.എസ്. പിരിച്ചുവിട്ടപ്പോള്‍ മഅടനിക്ക് രാഷ്ട്രീയം തിമിരം ബാധിച്ചെന്നു പ്രചരിപ്പിച്ചവരായിരുന്നു. അവര്‍ രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാക്കുന്നതും ഇന്ന് നാം കാണുന്നു. മഅദനി ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍! സാമ്രാജ്യത്വ വിധേയതിന്റെ പേരില്‍ കൊണ്ഗ്രെസ്സിനെ പി.ഡി.പി. എതിര്‍ത്തപ്പോള്‍ കളിയാക്കിയവര്‍ നാടൊട്ടുക്കും സാമ്രാജ്യത്വത്തിന്റെ ഭീഷണിക്കെതിരെ പ്രസംഗിക്കുന്നു, കേമ്പയില്‍ നടത്തുന്നു ! മഅദനി നടത്തിയ അതേ യാത്രകള്‍ ! കൊള്ളാം വൈയെങ്കിലും നിങ്ങള്‍ മഅദനിയുടെ വഴിയേ തന്നെയാണ്. ജനം ഇത് തിരിച്ചറിയുന്നു എന്നതാണ് ആശ്വാസം. അതിന്റെ അനുരണനങ്ങള്‍ കണ്ടു തുടങ്ങിയുട്ടുണ്ട്. പണ്ഡിത സഭയുടെ നല്ലൊരു വിഭാഗം യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. വൈകിയാലും ബാക്കിയുള്ളവരും സത്യം തിരിച്ചറിയും.
നമ്മെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്ഷം പ്രതിസന്ധിയുടെ നാളുകളായിരുന്നു. വരും വര്‍ഷങ്ങളും സുഗമാമാനെന്നു കരുതുക വയ്യ. ശക്തമായ ജനകീയ അടിത്തറ കേട്ടിപ്പടുതാല്‍ മാത്രമേ പ്രതിസന്ധികളെ നമുക്ക് സദൈര്യം എതിരിടാന്‍ കഴിയൂ. വരും നാളുകള്‍ നഷ്ട്ടപ്പെട്ടത് വീണ്ടെടുക്കാനും ഇല്ലാതെ പോയത് ഉണ്ടാക്കാനുമുള്ള പരിശ്രമത്തിന്റെതാക്കി മാറ്റാന്‍ നമുക്ക് യത്നിക്കണം. ഭീഷണികള്‍ കര്‍മ്മ വീഥിയില്‍ നമ്മെ തളരാതെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ളവരാക്കണം. സ്വന്തമായി ഒരു മാധ്യം എന്ന നമ്മുടെ സ്വപ്നം സഫലീകരിക്കാന്‍ നമുക്ക് കഴിയണം. ഒപ്പം സംഘടന സുശക്തമാക്കാന്‍ പാര്‍ട്ടി സ്വീകരിച്ച കര്മ്മപദ്ദതികള്‍ വിജയപ്രഥമാവണം. മലപ്പുറം സമ്മേളനം നല്‍കിയ ഊര്‍ജ്ജ ഇതര ജില്ലകളിലും പകരാന്‍ നമുക്ക് കഴിയണം.
എല്ലാ മിത്രങ്ങള്‍ക്കും ജന്മദിനാശംസകള്‍ (എം. എം. തിരുവള്ളൂര്‍)
No comments:
Post a Comment