ഒരു പുതു ചരിതം രചിക്കാന്‍ നാളെ മഹാസംഗമം.
മലപ്പുറത്തിന്റെ മണ്ണ് ഒരു പുതുചരിതം രചിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. മലപ്പുറത്തെ നഗരങ്ങളെയും ഗ്രാമങ്ങളെയും ഒരു പുതിയ പോരാട്ടത്തിനു സജ്ജമാക്കി പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ സമ്മേളനത്തിനു നാളെ വെളിയങ്കോട് ഉമര്‍ ഖാസിയുടെ നാമധേയത്തില്‍ തയ്യാറാക്കിയ നഗരിയില്‍ തിരശീല വീഴും. മര്ദ്ദിതന്റെ അവകാശ പോരാട്ടങ്ങള്‍ക്കു എന്നും ചൂടും ചൂരും പകര്‍ന്ന ജൌഹറുല്‍ അന്‍വാര്‍ അബ്ദുല്‍ നാസ്സര്‍ മഅദനി നാളെ നടക്കുന്ന മഹാ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കിട്ടിയ താല്കാലിക വിജയത്തിന്റെ പേരില്‍ മലപ്പുറത്ത് പി.ഡി.പി.യില്ലെന്നു വീമ്പു പറഞ്ഞവരുടെയും, പരിഹസിച്ചവരുടെയും, അഹങ്കരിച്ചവരുടെയും നെഞ്ചകത്ത് പി.ഡി.പി.യുടെ കര്‍മ്മ ഭടന്‍മാര് നടത്തുന്ന ശക്തി പ്രകടനത്തോട് കൂടിയാണ് സമ്മേളനം സമാപിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി എല്ലാ എതിര്‍പ്പുകളെയും ഭീഷണികളെയും വക വെക്കാതെ സമ്മേളനത്തിന്റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച പ്രവര്‍ത്തക മികവ് മലപ്പുറത്തെ ഓരോ ഗ്രാമ ഗ്രാമാന്താരങ്ങളിലും പ്രകടമാണ്. മുഴുവന്‍ പഞ്ചായത്ത്, വാര്‍ഡ്, മുനിസിപ്പല്‍ കമ്മിറ്റികളിലും ജനാധിപത്യപരമായ രീതിയില്‍ സംഘടന തിരഞ്ഞെടുപ്പ് നടത്തിയും ഒട്ടുമിക്ക ഭവനങ്ങളിലും പാര്‍ട്ടിയുടെ ലക്ഷ്യങ്ങളും പരിപാടികളും എത്തിക്കാന്‍ കഴിഞ്ഞതിന്റെയും ചാരിതാര്ത്യതോടുകൂടിയാന്‍ നാളെ പി.ഡി.പി. പ്രവര്‍ത്തകര്‍ മലപ്പുറത് സംഗമിക്കുക. ഇന്നലെ നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പുതിയ ജില്ലാ ആദ്യക്ഷനായി ബാപ്പു പുത്തനത്താണിയെ തിരഞ്ഞെടുത്തു. പാര്‍ട്ടി ഭരണഘടനാ പ്രകാരം മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള അവകാശം ചെയര്മാനില്‍ നിക്ഷിപ്തമാണ്. നാളെ സമ്മേളന വേദിയില്‍ പുതിയ ജില്ലാ കമ്മിറ്റിയെ ചെയര്‍മാന്‍ പ്രഖ്യാപിക്കും.
No comments:
Post a Comment