1.4.10

പി.ഡി.പി ജില്ലാ സമ്മേളനം:
വാഹനപ്രചാരണ ജാഥകള്‍ ഇന്ന് മുതല്‍

മലപ്പുറം: ഏഴ് മുതല്‍ ഒമ്പത് വരെ മലപ്പുറത്ത്‌നടക്കുന്ന പി.ഡി.പി ജില്ലാ സമ്മേളനത്തിന്റെ വാഹന പ്രചാരണ ജാഥകള്‍ വ്യാഴാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് വാഹനപ്രചാരണജാഥ നടക്കുക. തിങ്കളാഴ്ച പതാകദിനമായി ആചരിക്കും. വൈകിട്ട് ജില്ലയിലെ 109കേന്ദ്രങ്ങളില്‍ വിളംബര റാലികള്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വഴിക്കടവില്‍നിന്ന് കൊടിമര ജാഥയും വെളിയങ്കോട് നിന്ന് പതാക ജാഥയും പുറപ്പെടും. ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള പഞ്ചായത്ത് മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബാപ്പു പുത്തനത്താണി, ഭാരവാഹികളായ അലി കാടാമ്പുഴ, യൂസുഫ് പാന്ത്ര, ജാഫറലി ദാരിമി, മുഹമ്മദ് സഹീര്‍ എന്നിവര്‍ പങ്കെടുത്തു.

No comments: